വിഭിന്നമായ ശരീരപ്രകൃതി, ശരീരബലം, ദഹനശക്തി, ജീവിത സാഹചര്യങ്ങൾ, രോഗപ്രതിരോധശേഷി, മനോബലം തുടങ്ങിയവയാണ് ഓരോരുത്തരിലും കാണപ്പെടുന്നത്. അതിനാൽത്തന്നെ ഒരേ കാരണം കൊണ്ട് ഒരേ രോഗം ഒരേ സമയത്തു എല്ലാവർ‍ക്കും ഉണ്ടാകാൻ സിദ്ധാന്തപരമായി സാധ്യമല്ല. എന്നാൽ, പകർച്ചവ്യാധികളുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ല. കാരണം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഭിന്നമായ ശരീരപ്രകൃതി, ശരീരബലം, ദഹനശക്തി, ജീവിത സാഹചര്യങ്ങൾ, രോഗപ്രതിരോധശേഷി, മനോബലം തുടങ്ങിയവയാണ് ഓരോരുത്തരിലും കാണപ്പെടുന്നത്. അതിനാൽത്തന്നെ ഒരേ കാരണം കൊണ്ട് ഒരേ രോഗം ഒരേ സമയത്തു എല്ലാവർ‍ക്കും ഉണ്ടാകാൻ സിദ്ധാന്തപരമായി സാധ്യമല്ല. എന്നാൽ, പകർച്ചവ്യാധികളുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ല. കാരണം, പകർച്ചവ്യാധികളുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ല. കാരണം, എല്ലാ മനുഷ്യരും ഒരു പോലെ ഉപയോഗപ്പെടുത്തുന്ന 4 കാര്യങ്ങൾ ഉണ്ട്. 1. വായു, 2. ജലം, 3. ദേശം, 4. കാലം. ഇവ നാലും ദുഷിക്കുകയാണെങ്കിൽ ഒരേ സമയത്ത് ഒരേ രോഗം ഉണ്ടാകാനിടയുണ്ട്. എല്ലാവരും ഒരേ അന്തരീക്ഷ വായു തന്നെയാണ് ശ്വസിക്കുന്നത്. അപ്പോൾ വായു ദുഷിച്ചാൽ അതുമൂലമുണ്ടാകുന്ന രോഗങ്ങൾ, എല്ലാവരിലും ഒരേ സമയത്തു തന്നെ കാണാൻ കഴിയും. ഭോപ്പാൽ വാതകദുരന്തത്തെ നമുക്ക് ഉദാഹരണമായി എടുക്കാം. വായു ദുഷിച്ചാലുണ്ടാകാനിടയുള്ള രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധികളും ആയുർവേദത്തിൽ നിർദേശിക്കുന്നുണ്ട്. ശ്വാസംമുട്ടൽ, ചുമ, പനി, ഛർദി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ ഒരേ സമയത്ത് കൂടുതൽ ആൾക്കാരിൽ കാണുകയാണെങ്കിൽ വായുദുഷ്ടിയെ സംശയിക്കാം. അതതു രോഗശമനമായ ഔഷധങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം വായുവിനെ അല്ലെങ്കിൽ അന്തരീക്ഷത്തെ ശുദ്ധീകരിക്കാനുള്ള മാർഗങ്ങള്‍ കൂടി സ്വീകരിക്കണം. 

Representative Image. Photo Credit : Jafara / Shutterstock.com

വയമ്പ്, വേപ്പിന്റെ ഇല, കടുക്ക, ഗുൽഗുലു തുടങ്ങിയ ഔഷധങ്ങൾ ചേർന്ന അപരാജിതധൂപം എന്ന ഔഷധക്കൂട്ട് ഉപയോഗിച്ച് പുകയ്ക്കുന്നത് അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ നല്ലതാണ്. വായുവിലൂടെ പകരുന്ന വൈറസുമൂലമുണ്ടാകുന്ന രോഗങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. കുടിക്കുന്ന ജലം മലിനമായാൽ അതും ജനസഞ്ചയത്തെ ഒരേ സമയം ബാധിക്കും. ആ സമയത്ത് രോഗ ചികിത്സയോടൊപ്പം ജലത്തെ ശുദ്ധീകരിക്കാനുള്ള നടപടികളും വേണം. മുരിങ്ങക്കോലിന്റെ അകത്തുള്ള കുരു ഉണക്കിപ്പൊടിച്ച് വെള്ളത്തിലിട്ടു വച്ചിരുന്നാൽ ആ ജലം ശുദ്ധീകരിക്കപ്പെടും. ചെമ്പു പാത്രത്തിൽ (ചെമ്പുകുടത്തിൽ) 12 മണിക്കൂർ സൂക്ഷിച്ചു വയ്ക്കുന്ന ജലം പൂർണമായും അണുവിമുക്തമാകും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ദേശം മുഴുവൻ ദുഷിക്കുന്നതിന് ഉദാഹരണമാണ് എൻഡോസൾഫാൻ ദുരന്തം. കാലം ദുഷിച്ചാൽ ഭൂമികുലുക്കം, വെള്ളപ്പൊക്കം, സൂനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്കിടയാക്കും. ഈ അവസരത്തിലും ജനങ്ങൾ ഒരേ സമയത്ത് രോഗബാധിതരാകും. അതിനാൽ പകർച്ചവ്യാധികൾ വരാതിരിക്കാനുള്ള പ്രാഥമിക ധർമം പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ്. പ്രകൃതി സംരക്ഷണത്തിൽ സംഭവിക്കുന്ന വീഴ്ചകളാണ് ഇത്തരം ദുരന്തങ്ങൾക്കു കാരണമെന്നു മനസ്സിലാക്കണം. 

ADVERTISEMENT

(ലേഖകൻ തിരുവനന്തപുരം ഗവ. ആയുർവേദ കോളജിന്റെ മുൻ ഡയറക്ടറാണ്)
പരമ്പരാഗത രീതിയിലെ സൂര്യനമസ്കാരം - വിഡിയോ

English Summary:

Ayurvedic fumigant found effective for disinfection