വളരെ ഗൗരവത്തോടെ കാണേണ്ട രോഗമാണെങ്കിലും സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല. രോഗിയെ തൊട്ടാലോ ഒപ്പം താമസിച്ചാലോ രോഗം പകരുകയും ഇല്ല. പക്ഷേ, സോറിയാസിസ് കേവലം ഒരു സൗന്ദര്യപ്രശ്നം മാത്രമായി കാണാനാവില്ല. സോറിയാസിസ് രോഗികളിൽ 60% ആളുകളും ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി കാണുന്നു. സോറിയാസിസ്

വളരെ ഗൗരവത്തോടെ കാണേണ്ട രോഗമാണെങ്കിലും സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല. രോഗിയെ തൊട്ടാലോ ഒപ്പം താമസിച്ചാലോ രോഗം പകരുകയും ഇല്ല. പക്ഷേ, സോറിയാസിസ് കേവലം ഒരു സൗന്ദര്യപ്രശ്നം മാത്രമായി കാണാനാവില്ല. സോറിയാസിസ് രോഗികളിൽ 60% ആളുകളും ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി കാണുന്നു. സോറിയാസിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ഗൗരവത്തോടെ കാണേണ്ട രോഗമാണെങ്കിലും സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല. രോഗിയെ തൊട്ടാലോ ഒപ്പം താമസിച്ചാലോ രോഗം പകരുകയും ഇല്ല. പക്ഷേ, സോറിയാസിസ് കേവലം ഒരു സൗന്ദര്യപ്രശ്നം മാത്രമായി കാണാനാവില്ല. സോറിയാസിസ് രോഗികളിൽ 60% ആളുകളും ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി കാണുന്നു. സോറിയാസിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ഗൗരവത്തോടെ കാണേണ്ട രോഗമാണെങ്കിലും സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല. രോഗിയെ തൊട്ടാലോ ഒപ്പം താമസിച്ചാലോ രോഗം പകരുകയും ഇല്ല. പക്ഷേ, സോറിയാസിസ് കേവലം ഒരു സൗന്ദര്യപ്രശ്നം മാത്രമായി കാണാനാവില്ല. സോറിയാസിസ് രോഗികളിൽ 60% ആളുകളും ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി കാണുന്നു. സോറിയാസിസ് രോഗികളിൽ വിഷാദരോഗത്തിന്റെ വ്യാപനം 50% വരെ എത്തിയിരിക്കുന്നു. ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ 1-2% പേർക്ക് സോറിയാസിസ് ഉണ്ടെന്നാണു കണക്ക്. 

ചൊറിയുക എന്ന അർഥമുള്ള സോറ (psora) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സോറിയാസിസ് എന്ന വാക്കിന്റെ ഉത്ഭവം എങ്കിലും പല ത്വക് രോഗങ്ങളെയും അപേക്ഷിച്ചു സോറിയാസിസിനു ചൊറിച്ചിൽ കുറവാണ്. അസഹ്യമായ ചൊറിച്ചിൽ രോഗിയിൽ കണ്ടാൽ ചൊറിച്ചിലിന്റെ മറ്റു കാരണങ്ങൾ തേടേണ്ടതുണ്ട്.

Representative image. Photo Credit: dragana991/istockphoto.com
ADVERTISEMENT

എന്താണീ അസുഖം?
ചർമ്മത്തിലെ കോശങ്ങൾ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതിൽ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് വിഭജിക്കുന്ന കോശങ്ങൾ. വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങൾ 10-30 ദിവസങ്ങൾ കൊണ്ട് ത്വക്കിലെ വിവിധ പാളികളിലൂടെ വളരെ പതുക്കെ സഞ്ചരിച്ച് ചർമോപരിതലത്തിൽ എത്തി കൊഴിഞ്ഞു പോകുന്നു. സോറിയാസിസിൽ വെറും 3-4 ദിവസം കൊണ്ട് പുതിയ കോശങ്ങൾ ചർമ്മപ്രതലത്തിൽ എത്തി കട്ടി കൂടുന്നു. ഇത് വെള്ള നിറത്തിൽ  ഇളകുന്ന ശൽകങ്ങളായി കാണാൻ സാധിക്കുന്നു.

കാരണങ്ങൾ
കൃത്യമായ കാരണങ്ങൾ ഒന്നും തന്നെ ഈ രോഗത്തിന് പറയുന്നില്ല എന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. എങ്കിലും ചില ഘടകങ്ങൾ ഈ രോഗത്തെ സ്വാധീനിക്കുന്നതായി കാണാം.
∙ജനിതക ഘടകങ്ങൾ
∙പാരിസ്ഥിതിക ഘടകങ്ങൾ 
∙അണുബാധ 
∙കൃത്രിമ മരുന്നുകൾ
∙മാനസിക സംഘർഷം 
∙പരിക്കുകൾ / ക്ഷതം 
∙പുകവലി 
∙മദ്യപാനം 
∙സൂര്യപ്രകാശം 
∙രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ  വരുന്ന വ്യതിയാനം 

Image Credit -istockphoto

ജനിതക ഘടകങ്ങൾ അനൂകൂലമായ ഒരു വ്യക്തി മേല്പറഞ്ഞ പാരിസ്ഥിതിക ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ രോഗപ്രതിരോധ പ്രക്രിയയിൽ താളപിഴകൾ ഉണ്ടാകുന്നു. ഇതു മൂലം ത്വക്കിലെ കോശവിഭജനം ഏറുകയും പൊഴിഞ്ഞു പോകൽ മന്ദഗതിയിലാവുകയും ചെയ്യുന്നു. തൽഫലമായി ചർമ്മപ്രതലത്തിൽ കോശങ്ങൾ അടിഞ്ഞു കൂടി ശൽക്കങ്ങൾ രൂപപ്പെടുന്നു. ഒപ്പം വെളുത്ത രക്താണുക്കൾ ത്വക്കിലെത്തി തടിച്ച പാടുകൾ ഉണ്ടാകുന്നു. ത്വക്കിലെ രക്തക്കുഴലുകൾ വികസിക്കുന്നത് ഈ പാടുകൾക്ക് ചുവപ്പ് നിറം നൽകുന്നു. 

ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒരു ത്വക് രോഗവിദഗ്ദന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. ചില സന്ദർഭങ്ങളിൽ മാത്രം സ്കിൻ ബയോപ്സി, വിവിധ രക്തപരിശോധനകൾ മുതലായവ ആവശ്യമായി വന്നേക്കാം.

ADVERTISEMENT

ലക്ഷണങ്ങൾ 
യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്. വിവിധ തരത്തിൽ സോറിയാസിസ് പ്രകടമാകാം
∙ക്രോണിക് പ്ലാക് സോറിയാസിസ്   
∙അക്യൂട്ട് ഗട്ടേറ്റ് സോറിയാസിസ്
∙എരിത്രോഡെർമിക് സോറിയാസിസ് 
∙ പസ്റ്റുലാർ സോറിയാസിസ് 
∙ ഇൻവേഴ്സ് സോറിയാസിസ്

സങ്കീർണതകൾ
എരിത്രോഡെർമിക് സോറിയാസിസിലും, പസ്റ്റുലാർ സോറിയാസിസിലും ത്വക്കിന്, ശരീരോഷ്മാവ് നിലനിർത്തുക, അണുബാധ തടയുക, ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നീ പ്രാഥമിക കടമകൾ ചെയ്യാൻ കഴിയാതെ സങ്കീർണമായ അവസ്ഥയിൽ എത്തുന്നു. തൽഫലമായി രോഗിക്ക് പനി, രക്തത്തിലെ ലവണങ്ങളിൽ വ്യതിയാനം മുതൽ രക്തത്തിൽ അണുബാധയുണ്ടാകുന്ന മാരകമായ സെപ്റ്റിസിമിയ എന്ന അവസ്ഥ വരെയുണ്ടാകാം.

Photo Credit: Hananeko_Studio/ Shutterstock.com

സോറിയാറ്റിക് ആർത്രോപതി - സന്ധികളിൽ വീക്കവും നീരും കൂടിവരുന്ന ഇത്തരം അവസ്ഥ രോഗിയുടെ സന്ധികളുടെ ചലനത്തെ ബാധിക്കുന്നതോടൊപ്പം ശക്തമായ വേദനയും ഉണ്ടാക്കുന്നു.

സോറിയാസിസ് രോഗികളിൽ അമിതമായ കൃത്രിമ ഔഷധങ്ങളുടെ ഉപയോഗം, വ്യാജ ചികിത്സകൾ എന്നിവ പൊണ്ണത്തടി, പ്രമേഹം, രക്താതിമർദം, ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം  എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. 

ADVERTISEMENT

ചികിത്സ 
∙രോഗതീവ്രത, രോഗം ബാധിച്ച ഭാഗം, രോഗിയുടെ പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിർണയിക്കപ്പെടുന്നത്.
∙ഭക്ഷണക്രമത്തെയും ദിനചര്യയെയും കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്, ചർമ്മരോഗങ്ങളുടെ ആവർത്തനം തടയാനും, രോഗകളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
∙ഇടയ്ക്ക് രോഗലക്ഷണങ്ങൾ തീവ്രമാവുകയും ഇടയ്ക്ക് നന്നായി കുറഞ്ഞു പൂർണമായും അപ്രത്യക്ഷമാവുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ പ്രധാന സവിശേഷതയാണ്. ഇത് മുതലാക്കിയാണു പല വ്യാജ ചികിത്സകരും പരസ്യങ്ങളിലൂടെയും മറ്റും രോഗികളെ പറ്റിക്കുന്നത്.

ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ് സുദീർഘമാക്കുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ.

Photo Credit : TierneyMJ/ Shutterstock.com

ചികിത്സാ രീതികൾ 
∙ശമന ചികിത്സ
ബാഹ്യ ചികിത്സകളായ ലേപനങ്ങൾ, വിവിധതരം ധാരകൾ, അഭ്യംഗം മുതലായവയോടൊപ്പം വിവിധ തരം ഔഷധങ്ങൾ അകത്തേക്ക് കഴിക്കുന്നതും ഫലപ്രദമാണ്.

∙ശോധന ചികിത്സ
രോഗപ്രതിരോധപ്രവർത്തന വൈകല്യം, വിരുദ്ധമായ ആഹാര വിഹാരങ്ങൾ മുതലായവ ശരീരത്തിലുണ്ടാക്കുന്ന പ്രതിപ്രവർത്തനങ്ങളെ / വിഷാംശങ്ങളെ ഒഴിവാക്കനായി പ്രധാനമായും വിവിധ ശോധന (പഞ്ചകർമ്മങ്ങൾ) ചികിത്സകളും ഔഷധങ്ങളും അനിവാര്യമാണ്.

∙ജീവിത ശൈലിയിലെ മാറ്റങ്ങൾ 
മീൻ, തൈര്, ഉഴുന്ന്, ശർക്കര, മാംസം എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക, കൃത്യമായ വ്യായാമം, ആവശ്യത്തിനു ഉറക്കം, മാനസിക പിരിമുറുക്കം കുറയ്ക്കുക, ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക തുടങ്ങിയ മാറ്റങ്ങൾ ഉപകാരപ്പെടും 

സോറിയാസിസ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
∙ചർമ്മത്തിൽ ക്ഷതമേൽകാതിരിക്കാൻ ശ്രദ്ധിക്കുക. 
∙കൂടെക്കൂടെയുള്ള ഉരയലുകൾ ഒഴിവാക്കുക. ചൊറിഞ്ഞ് ഇളക്കാൻ ശ്രമിക്കരുത്.
∙ചർമ്മം വരണ്ടു പോകാതെ സൂക്ഷിക്കാനായി ഔഷധയുക്തമായ എണ്ണ ഉപയോഗിക്കാം
അണുബാധകൾ ഉണ്ടായാൽ ചികിത്സ തേടുക
∙പുകവലി, മദ്യപാനം ഒഴിവാക്കുക 
∙മാനസിക സമ്മർദ്ദം നിയന്ത്രണ വിധേയമാക്കുക 
∙വെയിലേൽക്കുമ്പോൾ അസുഖം കൂടുന്നതായി കണ്ടാൽ കൂടുതൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക
∙ ഡോക്ടർ നിർദേശിച്ച രീതിയിൽ ചികിത്സ തുടരുക.

സോറിയാസിസ് ഉള്ള ജീവിതം ഒരു വെല്ലുവിളിയാണ്. എന്നിരുന്നാലും, ആ വെല്ലുവിളികൾ കൈകാര്യം ചെയ്യാനുള്ള വഴികളുണ്ട്. ചുരുക്കത്തിൽ സോറിയാസിസിനെ ഭയക്കേണ്ടതില്ല. കൃത്യമായ ശോധന - ശമന ചികിത്സയിലൂടെ സോറിയാസിസിനെ വരുതിയിലാക്കാം.

(ലേഖിക പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിലെ അഗദതന്ത്ര വിഭാഗം, ത്വക് രോഗ വിദഗ്ധയാണ്)

എല്ലാ നെഞ്ച് വേദനയും ഹൃദയാഘാതമാണോ? വിഡിയോ

English Summary:

Psoriasis Skin Disease - Symptoms, Reasons and Treatment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT