വീട്ടിൽ എലിയുണ്ടോ? എങ്കിൽ കരുതിയിരിക്കണം ഈ രോഗങ്ങളെ
നമ്മുടെ ചുറ്റുവട്ടത്തുള്ള മൃഗങ്ങളിൽ മനുഷ്യന് ഏറ്റവുമധികം രോഗങ്ങൾ വരുത്താൻ കഴിയുന്ന ഒരു ജീവിയാണ് എലി. കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും നമ്മുടെ ജീവൻ തന്നെ കവരാവുന്ന പല രോഗങ്ങൾക്കും എലികൾ കാരണമാകാറുണ്ട്. വീട്ടിൽ എലി ശല്യമുള്ളവർ ഇനി പറയുന്ന രോഗങ്ങളെ കരുതിയിരിക്കണം. 1. ഹാന്റ വൈറസ് എലികളുടെ മൂത്രം,

കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും നമ്മുടെ ജീവൻ തന്നെ കവരാവുന്ന പല രോഗങ്ങൾക്കും എലികൾ കാരണമാകാറുണ്ട്. വീട്ടിൽ എലി ശല്യമുള്ളവർ ഇനി പറയുന്ന രോഗങ്ങളെ കരുതിയിരിക്കണം.
1. ഹാന്റ വൈറസ്
എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീര് എന്നിവയിലൂടെ മനുഷ്യരിലേക്ക് പകരാവുന്ന വൈറസ് ആണ് ഹാന്റ വൈറസ്. ഇതുമൂലം ഉണ്ടാകുന്ന രോഗമാണ് ഹാന്റ വൈറസ് പൾമനറി സിൻഡ്രോം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും മരണത്തിനും വരെ ഈ രോഗം കാരണമാകാം. പനി, തലവേദന, പേശീവേദന, ദഹന പ്രശ്നങ്ങൾ, തലകറക്കം, കുളിർ എന്നിവയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. രോഗം പുരോഗമിക്കുന്നതോടെ ശ്വാസകോശത്തിൽ ദ്രാവകം കെട്ടിക്കിടക്കുകയും ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്യും.
2. എലിപ്പനി
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ടീരിയ ഇവയുടെ മൂത്രത്തിലൂടെ മണ്ണിലേക്കും, ജലത്തിലേക്കും എത്തുന്നു. മലിനമായ മണ്ണും ജലവുമായുള്ള സമ്പർക്കത്തിലൂടെ ഈ ബാക്ടീരിയ മനുഷ്യന്റെ ഉള്ളിലും എത്തുന്നു. എലിയെ കൂടാതെ നായ്ക്കൾ, ആട്, പന്നി എന്നിവയും രോഗാണു വാഹകരാകാറുണ്ട്.
ഉയര്‍ന്ന പനി, തലവേദന, ചുവന്ന കണ്ണുകള്‍, വയര്‍ വേദന, പേശീവേദന, കുളിര്‍, ഛര്‍ദ്ദി, മഞ്ഞപ്പിത്തം, അതിസാരം, ചര്‍മ്മത്തില്‍ തിണര്‍പ്പുകള്‍ എന്നിവയെല്ലാം എലിപ്പനിയുടെ ലക്ഷണങ്ങളാണ്. രോഗം രൂക്ഷമാകുന്നതോടെ കരള്‍, വൃക്ക നാശം, മെനിഞ്ചൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
3.പ്ലേഗ്
എലികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതും പിന്നീട് പകര്‍ച്ചവ്യാധിയായി നിരവധി പേരുടെ മരണത്തിന് ഇടയാക്കിയിട്ടുള്ളതുമായ ഭീകര രോഗമാണ് ബ്യൂബോണിക് പ്ലേഗ്. കറുത്ത മരണം എന്നറിയപ്പെടുന്ന ഈ രോഗം മധ്യകാലഘട്ടങ്ങളില്‍ ദശലക്ഷക്കണക്കിന് പേരെ ലോകത്തില്‍ കൊന്നൊടുക്കിയിട്ടുണ്ട്. യെര്‍സീനിയ പെസ്റ്റിസ് വൈ എന്ന ബാക്ടീരിയയാണ് പ്ലേഗ് ഉണ്ടാക്കുന്നത്. ഉയര്‍ന്ന ഡിഗ്രിയിലുള്ള പനി, കുളിര്‍, വയറിലും കൈകാലുകളിലും വേദന, ലിംഫ് നോഡുകള്‍ വീര്‍ക്കല്‍, ഇവയില്‍ നിന്ന് പഴുപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
4.സാല്‍മൊണെല്ലോസിസ്
സാല്‍മൊണെല്ല വൈറസ് പരത്തുന്ന രോഗമാണ് ഇത്. ഈ വൈറസുകള്‍ക്ക് എലികള്‍, മുയലുകള്‍, ഗിനി പന്നികള്‍ എന്നിവയില്‍ നിന്നെല്ലാം മനുഷ്യരിലേക്ക് പകരാന്‍ സാധിക്കും. പനി, അതിസാരം, വയറില്‍ വേദന, ഛര്‍ദ്ദി, ഓക്കാനം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഇന്‍ഫ്‌ളമേറ്ററി ബവല്‍ രോഗമുള്ളവര്‍ക്കും അഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്കും ആന്റാസിഡുകള്‍ കഴിക്കുന്നവര്‍ക്കും അടുത്തിടെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചവര്‍ക്കും സാല്‍മൊണെല്ലോസിസ് തീവ്രത അധികമാകാന്‍ സാധ്യതയുണ്ട്.
ഇൗ ലക്ഷണങ്ങൾ ഹൃദ്രോഗത്തിന്റേതാകാം – വിഡിയോ