ലോകത്തു സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ നാലാം സ്ഥാനമാണ് സെർവിക്കൽ കാൻസറിന് എന്ന് ലോകാരോഗ്യസംഘടന. നേരത്തെ രോഗം കണ്ടെത്തിയാൽ രോഗം തടയാനും പൂർണമായും സുഖപ്പെടുത്താനും കഴിയും എന്നത് ആശ്വാസമാണ്. രോഗനിർണയത്തിനും ഫലപ്രദമായ ചികിത്സയ്ക്കും രോഗലക്ഷണങ്ങള്‍ അറിയേണ്ടത് പ്രധാനമാണ്. എന്തൊക്കെയാണ് സെർവിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തു സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ നാലാം സ്ഥാനമാണ് സെർവിക്കൽ കാൻസറിന് എന്ന് ലോകാരോഗ്യസംഘടന. നേരത്തെ രോഗം കണ്ടെത്തിയാൽ രോഗം തടയാനും പൂർണമായും സുഖപ്പെടുത്താനും കഴിയും എന്നത് ആശ്വാസമാണ്. രോഗനിർണയത്തിനും ഫലപ്രദമായ ചികിത്സയ്ക്കും രോഗലക്ഷണങ്ങള്‍ അറിയേണ്ടത് പ്രധാനമാണ്. എന്തൊക്കെയാണ് സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ എന്നു നോക്കാം. 

∙അസാധരണമായ രക്തസ്രാവം 
സെർവിക്കൽ കാൻസറിന്റെ പ്രാഥമിക ലക്ഷണങ്ങളിലൊന്നാണ് യോനിയിൽ നിന്ന് സാധാരണമല്ലാത്ത രക്തസ്രാവം. ഇത് ആർത്തവചക്രങ്ങൾക്കിടയ്ക്കോ, ആർത്തവ വിരാമത്തിനു ശേഷമോ ലൈംഗികബന്ധത്തിനു ശേഷമോ ആകാം. ഇങ്ങനെ രക്തസ്രാവമുണ്ടാകുകയാണെങ്കിൽ ഒരു ഡോക്ടറിനെ യഥാസമയം കാണണം. ക്രമമല്ലാത്ത രക്തസ്രാവം എല്ലായ്പ്പോഴും സെർവിക്കൽ കാൻസറിന്റെ ലക്ഷണം ആകണമെന്നില്ല. എങ്കിലും പരിശോധന നടത്തണം. 

Photo credit : beeboys / Shutterstock.com
ADVERTISEMENT

∙ഇടുപ്പ് വേദന
തുടർച്ചയായ ഇടുപ്പുവേദന സെർവിക്കൽ കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. സെർവിക്കൽ കാൻസർ ഉള്ള സ്ത്രീകൾക്ക് ലൈംഗികബന്ധത്തിന്റെ സമയത്തോ അല്ലാത്ത സമയങ്ങളിലോ വേദനയും അസ്വസ്ഥതയും ഉണ്ടാകാം. ഇടുപ്പു വേദന ഉണ്ടാകാൻ നിരവധി ഘടകങ്ങൾ കാരണമാകാം. എങ്കിലും വേദന തുടരുകയാണെങ്കിലും കഠിനമാവുകയാണെങ്കിലും വൈദ്യപരിശോധന നടത്തണം. 

∙വജൈനൽ ഡിസ്ചാർജ്
യോനിയിൽ നിന്ന് കൂടുതൽ ഡിസ്ചാർജ് വരുകയോ, ദുർഗന്ധമോ, രക്തത്തിന്റെ അംശമോ ഇതിനുണ്ടാകുകയോ ചെയ്താൽ അത് സെർവിക്കൽ കാൻസറിന്റെ ലക്ഷണമാകാം. ശക്തമായ ഗന്ധത്തോടെ വെള്ള നിറത്തിലോ, നിറമില്ലാത്തതോ ആയ സ്രവമാണ് ആരോഗ്യകരമായ വജൈനൽ ഡിസ്ചാർജ്. നിറത്തിലോ, മണത്തിലോ വ്യത്യാസം കാണുകയാണെങ്കിൽ ഡോക്ടറെ കാണണം. 

ADVERTISEMENT

∙മൂത്രമൊഴിക്കുമ്പോൾ വേദന
സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും അസ്വസ്ഥതയും. മൂത്രമൊഴിക്കുമ്പോൾ വേദന തോന്നുകയോ അത് മൂത്രനാളിയിലെ അണുബാധ മൂലം അല്ലാതിരിക്കുകയോ ചെയ്താൽ വൈദ്യപരിശോധന നടത്തേണ്ടത് പ്രധാനമാണ്. 

Representative image. Photo Credit:spukkato/istockphoto.com

∙അകാരണമായി ഭാരം കുറയുക
കാരണമില്ലാതെ ശരീരഭാരം കുറയുന്നത് സെർവിക്കൽ കാൻസർ ഉൾപ്പെടെ നിരവധി കാൻസറുകളുടെ ലക്ഷണമാണ്. ബോധപൂർവം ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുകയാണെങ്കിൽ കാരണമറിയാൻ വൈദ്യപരിശോധന നടത്തേണ്ടത് പ്രധാനമാണ്. 

ADVERTISEMENT

∙ക്ഷീണം
നിരവധി രോഗാവസ്ഥകളുടെ ലക്ഷണമാണ് ക്ഷീണം. തുടർച്ചയായി, കാരണമില്ലാത്ത ക്ഷീണം സെർവിക്കൽ കാൻസറിന്റെ സൂചനയാകാം. കാൻസർ കോശങ്ങൾ ശരീരത്തിന്റെ ഉപാപചയപ്രവർത്തനത്തെ ബാധിക്കുകയും ക്ഷീണവും തളർച്ചയും ഉണ്ടാകുകയും ചെയ്യും. ക്ഷീണത്തോടൊപ്പം മറ്റ് ലക്ഷണങ്ങളും ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണം. 

Representative Image. Photo Credit : Darya Komarova / iStockPhoto.com

∙കാലിൽ നീര്
സെർവിക്കൽ കാൻസർ കാലിലെ രക്തക്കുഴലുകൾക്ക് തടസം ഉണ്ടാകാനും അതുവഴി കാലിൽ വീക്കം ഉണ്ടാകാനും കാരണമാകും. തുടർച്ചയായി കാലിൽ നീരും വീക്കവും ഉണ്ടെങ്കിൽ വൈദ്യപരിശോധന നടത്തേണ്ടതാണ്. 

∙നടുവേദന
ചില കേസുകളിൽ സർവിക്കൽ കാൻസർ നടുവേദനയ്ക്കു കാരണമാകും. നടുവിന് താഴെയോ ഇടുപ്പിലോ കഠിനമായ വേദന തുടർച്ചയായി ഉണ്ടാകാം. 

സെർവിക്കൽ കാൻസർ നിർണയ പരിശോധനകളായ പാപ്സ്മിയർ ടെസ്റ്റ്, എച്ച്പിവി പരിശോധന ഇവ രോഗനിർണയത്തിനും രോഗം തടയാനും സഹായിക്കും. പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ച് സ്ത്രീകൾ എപ്പോഴും ശ്രദ്ധാലുക്കൾ ആകണം. എന്തെങ്കിലും അസാധാരണ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. സമയത്ത് രോഗം കണ്ടുപിടിച്ചാൽ സെർവിക്കൽ കാൻസർ ഫലപ്രദമായി ചികിത്സിക്കാനും പൂർണമായി സുഖംപ്രാപിക്കാനും സാധിക്കും. രോഗത്തെപ്പറ്റിയുള്ള അവബോധവും നേരത്തെയുള്ള രോഗനിർണയവും രോഗം തടയാനും സുഖപ്പെടാനും സഹായിക്കും.

ഹോർമോൺ മാറ്റങ്ങളും സ്ത്രീകളുടെ ആരോഗ്യവും: വിഡിയോ

English Summary:

Know the symptoms of Cervical Cancer in Women