അപൂർവ രോഗമായ ഫൈബ്രോമയാള്‍ജിയ തൊഴിലിടത്തിലെ ഉത്‌പാദനക്ഷമതയെ ബാധിക്കാം
ശരീരമാസകലം പേശികള്‍ക്കും സന്ധികള്‍ക്കും വേദനയുണ്ടാക്കുന്ന അപൂര്‍വ രോഗമാണ് ഫൈബ്രോമയാള്‍ജിയ. ലോകജനസംഖ്യയില്‍ രണ്ട് മുതല്‍ നാല് ശതമാനം പേര്‍ക്ക് ഇത് പിടിപെടുന്നു. തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് ഡെസ്‌ക് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കിടയില്‍ ഈ രോഗം ഉത്‌പാദനക്ഷമതയെ കാര്യമായി ബാധിക്കാമെന്ന്

ശരീരമാസകലം പേശികള്‍ക്കും സന്ധികള്‍ക്കും വേദനയുണ്ടാക്കുന്ന അപൂര്‍വ രോഗമാണ് ഫൈബ്രോമയാള്‍ജിയ. ലോകജനസംഖ്യയില്‍ രണ്ട് മുതല്‍ നാല് ശതമാനം പേര്‍ക്ക് ഇത് പിടിപെടുന്നു. തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് ഡെസ്‌ക് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കിടയില്‍ ഈ രോഗം ഉത്‌പാദനക്ഷമതയെ കാര്യമായി ബാധിക്കാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
പുരുഷന്മാരേക്കാള്‍ സ്‌ത്രീകളില്‍ പൊതുവേ കണ്ടു വരുന്ന ഫൈബ്രോമയാള്‍ജിയ പേശികളിലും സന്ധികളിലും വേദനയ്‌ക്ക് പുറമേ ക്ഷീണം, ഉറക്കമില്ലായ്‌മ, ധാരണശേഷി പ്രശ്‌നങ്ങള്‍, മാനസികനിലയില്‍ മാറ്റങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകാം. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ രോഗം വ്യക്തിയുടെ സാമൂഹിക ബന്ധങ്ങളിലും ഉലച്ചിലുകള്‍ ഉണ്ടാക്കാം.
ഈ രോഗം ബാധിച്ചവര്‍ക്ക് ശരീരത്തിന്റെ ചില ഇടങ്ങളില്‍ സ്‌പര്‍ശിക്കുന്ന മാത്രയില്‍ തന്നെ വേദന അനുഭവപ്പെടാം. എത്ര ഉറങ്ങിയാലും വിട്ടുമാറാത്ത ക്ഷീണം, ഉന്മേഷമില്ലായ്‌മ എന്നിവ ദൈനംദിന ജീവിതത്തെ തന്നെ തകിടം മറിച്ചെന്ന് വരാം. ഉറക്കമില്ലായ്‌മ ഓര്‍മ്മക്കുറവ്, ധാരണശേഷിക്കുറവ്, ഏകാഗ്രതയില്ലായ്‌മ പോലുള്ള പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഉത്‌കണ്‌ഠയ്‌ക്കും വിഷാദരോഗത്തിനും ഫൈബ്രോമയാള്‍ജിയ കാരണമാകാം.
രോഗനിര്‍ണ്ണയം ബുദ്ധിമുട്ടാണെന്നതാണ് ഫൈബ്രോമയാള്‍ജിയയുടെ ഏറ്റവും വലിയ വെല്ലുവിളി. പല പരിശോധനകളിലും രോഗിക്ക് പ്രശ്‌നങ്ങളൊന്നും കണ്ടെത്താന്‍ സാധിക്കില്ല. മനശാസ്‌ത്രപരവും ജനിതകവും നാഡീവ്യൂഹസംബന്ധവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ ഈ രോഗത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. ശരീരത്തിലെ ന്യൂറോകെമിക്കല്‍ അസന്തുലിതാവസ്ഥയും ഫൈബ്രോമയാള്‍ജിയയിലേക്ക് നയിക്കാം.
ദീര്‍ഘനേരം നില്‍ക്കേണ്ടതും ഇടയ്‌ക്കിടെ ചലിക്കേണ്ടതും ഭാരമുള്ള വസ്‌തുക്കള്‍ ഉയര്‍ത്തേണ്ടതുമായ ജോലികള്‍ക്ക് ഫൈബ്രോമയാള്‍ജിയ രോഗികള്‍ അനുയോജ്യരല്ല. ഇത് അവരുടെ വേദന വര്‍ദ്ധിപ്പിക്കും. ജോലിസമയങ്ങള്‍ പുനക്രമീകരിച്ചും ഇടയ്‌ക്കിടെ ഇടവേള നല്‍കിയും, പാര്‍ട്ട് ടൈമായി ജോലി സമയം ക്രമീകരിച്ചും അയവുള്ള ജോലി സമയങ്ങളിലൂടെയും ഫൈബ്രോമയാള്‍ജിയ രോഗികളെ ജോലിസ്ഥലങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ സാധിക്കും.
ഫൈബ്രോമയാള്‍ജിയക്ക് പൂര്‍ണ്ണമായ പ്രതിവിധി കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയും ആന്റിഡിപ്രസന്റുകളുടെ ഉപയോഗവും സഹായകമാണ്.
നടുവേദന അകറ്റാൻ ഏതു പ്രായക്കാർക്കും ചെയ്യാവുന്ന ലളിതമായ സ്ട്രെച്ചുകൾ: വിഡിയോ