ചൂട് കൂടുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് നിർജലീകരണം. ശരീരത്തിൽ നിന്നു ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ. ആവശ്യത്തിനു വെള്ളം കുടിക്കുകയാണു രക്ഷപ്പെടാനുള്ള വഴി. പുറത്തു വെയിലിൽ ജോലി ചെയ്യുന്നവർക്കു മാത്രമല്ല, വീടിനുള്ളിൽ കഴിയുന്നവർക്കും നിർജലീകരണം മൂലമുള്ള പ്രശ്നങ്ങളുണ്ടാകാം. പ്രായം ചെന്നവരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂട് കൂടുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് നിർജലീകരണം. ശരീരത്തിൽ നിന്നു ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ. ആവശ്യത്തിനു വെള്ളം കുടിക്കുകയാണു രക്ഷപ്പെടാനുള്ള വഴി. പുറത്തു വെയിലിൽ ജോലി ചെയ്യുന്നവർക്കു മാത്രമല്ല, വീടിനുള്ളിൽ കഴിയുന്നവർക്കും നിർജലീകരണം മൂലമുള്ള പ്രശ്നങ്ങളുണ്ടാകാം. പ്രായം ചെന്നവരെയും കൊച്ചു കുട്ടികളെയും കൂടുതൽ ശ്രദ്ധിക്കണം. രണ്ടു കൂട്ടർക്കും വെള്ളം കുടിക്കാൻ മടിയാണ്. പ്രായം ചെന്നവർക്കു വരവിനെക്കാൾ ചെലവ് കൂടുതലാണ്. അതായത് കുടിക്കുന്ന വെള്ളത്തെക്കാൾ കൂടുതൽ പലവഴിക്കു നഷ്ടപ്പെടുന്നു. മൂത്രമൊഴിക്കാൻ പോകണമെന്നതുകൊണ്ടു വെള്ളം കുടിക്കാൻ മടി കാണിക്കുന്നവരുമുണ്ട്.

വയോജനങ്ങൾ മിക്കവാറും മരുന്നുകൾ കഴിക്കുന്നവരാകും. ഇതും നിർജലീകരണത്തിലേക്കു നയിക്കും. അവർ ഇരിക്കുന്നതിനോ കിടക്കയ്ക്ക് അരികിലോ കയ്യകലത്തിൽ തിളപ്പിച്ചാറിയ വെള്ളം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ദാഹിക്കുന്നുവെന്ന കാര്യം പറയാൻ കൊച്ചു കുട്ടികൾക്കു കഴിയില്ല. അവർക്ക് ഇടയ്ക്കിടെ പാനീയങ്ങൾ നൽകാൻ ശ്രദ്ധിക്കണം.

Photo Credit: bymuratdeniz/ Istockphoto
ADVERTISEMENT

2 രീതിയിലാണു ശരീരം ചൂടിനെ പുറന്തള്ളുന്നത്. വിയർക്കുന്നതിലൂടെയും ശ്വസനപ്രക്രിയയിലൂടെയും. വിയർക്കുമ്പോൾ കൂടുതൽ ജലാംശം നഷ്ടപ്പെടും. ചൂട് കുറയ്ക്കാനായി അയഞ്ഞ, ഇളംനിറങ്ങളിലുള്ള പരുത്തി (കോട്ടൺ) വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉത്തമം. ഇറുകിയതും കടുംനിറങ്ങളിലുള്ളതുമായ വസ്ത്രങ്ങൾ ചൂടുകൂട്ടും. കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കണം. ഫംഗസ് ബാധ ഒഴിവാക്കാനായി അടിവസ്ത്രങ്ങൾ ആവശ്യമുള്ളപ്പോൾ മാറാനും ശ്രദ്ധിക്കണം.

ചൂടിൽ നല്ല തണുത്ത ബീയർ കുടിച്ച് ആശ്വാസം കണ്ടെത്താൻ ശ്രമിക്കരുത്. ബീയർ ഉൾപ്പെടെ ഏതു മദ്യവും നിർജലീകരണം കൂട്ടും. ജീരകവെള്ളം, കഞ്ഞിവെള്ളം, മോരും വെള്ളം എന്നിവയാണ് ഉത്തമം.കാർബണേറ്റഡ് ഡ്രിങ്ക് ഒഴിവാക്കാം. അധികം മധുരമില്ലാതെ നാരങ്ങവെള്ളം കുടിക്കുന്നതു നല്ലതാണ്. ഒരൽപം ഉപ്പും ചേർക്കാം. വിയർക്കുമ്പോൾ ജലാംശം മാത്രമല്ല, സോഡിയമുൾപ്പെടെ ധാതുലവണങ്ങളും നഷ്ടപ്പെടും. ചെറുതായി ഉപ്പു ചേർത്ത നാരങ്ങവെള്ളം കുടിക്കുന്നത് ഈ നഷ്ടം നികത്തും. 

Representative image. Photo Credit:goffkein.pro/istockphoto.com
ADVERTISEMENT

എന്നാൽ ഉപ്പ് അധികമാകരുത്. വയോജനങ്ങൾ സ്ഥലകാലബോധമില്ലാതെ സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ ശരീരത്തിൽ സോഡിയം കുറയുന്നതാണോയെന്നു സംശയിക്കണം. ജലജന്യ രോഗങ്ങളും പകർച്ചവ്യാധികളും പടർന്നു പിടിക്കാനുള്ള സാധ്യതയെ ശ്രദ്ധിക്കണം. ചൂടു കൂടുമ്പോൾ പുറത്തു നിന്ന് ഐസ് ചേർത്ത ജ്യൂസ് പോലുള്ള പാനീയങ്ങൾ കഴിക്കാനുള്ള പ്രവണതയേറും. ഐസിന്റെ ഉറവിടമറിയാത്തതിനാൽ ജ്യൂസിൽ നിന്ന് ഒഴിവാക്കുന്നതാണു നല്ലത്. വൃത്തിഹീനമായി തോന്നുന്ന ഭക്ഷണശാലകളിൽ നിന്നു ഭക്ഷണം കഴിക്കരുത്.

സ്ഥിരമായി പുറത്തു വെയിലിൽ ജോലി ചെയ്യുന്നവരുടെ ശരീരം അതിനോടു പൊരുത്തപ്പെട്ടിരിക്കും. രാവിലെ പത്തിനും മൂന്നിനുമിടയിലുള്ള സമയം പുറത്തു ജോലി ചെയ്യുമ്പോഴും വെയിലിൽ ഇറങ്ങുമ്പോഴും കരുതലെടുക്കണം. കുട ചൂടുന്നതു നല്ലതാണ്. ഇടയ്ക്കിടെ കൈകൾ കഴുകി അണുവിമുക്തമാക്കണം.(വിവരങ്ങൾ: ഡോ. രാജീവ് ജയദേവൻ, പൊതുജനാരോഗ്യ വിദഗ്ധൻ)

ADVERTISEMENT

ഏതു തരത്തിലുള്ള തലവേദനയും അകറ്റാൻ സിംപിൾ ടെക്നിക്: വിഡിയോ

English Summary:

Tips to manage Summer heat and Dehydration