അധികനേരം ഇപ്പോഴത്തെ പിള്ളേരെ പിടിച്ചിരുത്താൻ പറ്റില്ലെന്ന് ഓർക്കണം. അവരുടെ താൽപര്യത്തെ ഉണർത്താൻ കഴിയണം. അടിച്ചേൽപ്പിക്കുന്നുവെന്ന തോന്നൽ ഒരിക്കലും ഉണ്ടാക്കരുത്. കഥകളും കടങ്കഥകളും കേട്ടതോ വായിച്ചറിഞ്ഞതോ ആയ കഥകൾ തനതായ ശൈലിയിൽ പറഞ്ഞുകൊടുക്കാം. സചിത്ര പുസ്തകങ്ങൾ പടം കാട്ടി വായിച്ചു കൊടുക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധികനേരം ഇപ്പോഴത്തെ പിള്ളേരെ പിടിച്ചിരുത്താൻ പറ്റില്ലെന്ന് ഓർക്കണം. അവരുടെ താൽപര്യത്തെ ഉണർത്താൻ കഴിയണം. അടിച്ചേൽപ്പിക്കുന്നുവെന്ന തോന്നൽ ഒരിക്കലും ഉണ്ടാക്കരുത്.

∙കഥകളും കടങ്കഥകളും
കേട്ടതോ വായിച്ചറിഞ്ഞതോ ആയ കഥകൾ തനതായ ശൈലിയിൽ പറഞ്ഞുകൊടുക്കാം. സചിത്ര പുസ്തകങ്ങൾ പടം കാട്ടി വായിച്ചു കൊടുക്കാം. പ്രതികരണങ്ങൾ പ്രോത്സാഹിപ്പിക്കാം. കഥ ഇങ്ങോട്ടു പറയിപ്പിക്കാം. പുതിയ വാക്കുകൾ പരിചയപ്പെടുത്താം. കടങ്കഥകൾ തൊടുത്തുവിട്ട് ഈ വേളകളെ ഉഷാറാക്കാം. വളർന്നുവരുമ്പോൾ അവരുടെ കാതിൽ വീഴുന്ന കഥകളും മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഇങ്ങോട്ട് പറയാനുള്ള അടുപ്പത്തിന് അടിത്തറയുമിടാം.

ADVERTISEMENT

∙ആൽബം കാഴ്ചകൾ
പഴയ ആൽബത്തിന്റെ താളുകളിൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരുടെ ഫോട്ടോകൾ കാട്ടി അന്നത്തെ വിശേഷങ്ങൾ പറയാം. ഫാമിലി ട്രീ മനസ്സിലാക്കിക്കൊടുക്കാം. പ്രയത്നങ്ങളിലൂടെ ഉയർന്നുവന്ന കുടുംബാംഗങ്ങളുടെ കഥ പറയാം. ഇന്റർനെറ്റും മറ്റ് സൗകര്യങ്ങളുമില്ലാത്ത നാളുകളെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കാം. സ്‌നേഹത്തിന്റെ നൂലിഴ ചേർത്ത് നല്ല മൂല്യങ്ങളിലേക്ക് നയിക്കാൻ ശ്രദ്ധിക്കാം.

∙കൂട്ടുചേർന്ന് ചെയ്യാം
ആരോഗ്യമനുവദിക്കുന്ന വിധത്തിൽ കായിക വിനോദങ്ങളിൽ പങ്കുചേരാം. ഷട്ടിൽ കളിക്കാം. പന്ത് തട്ടാം. പ്രകൃതിയെ പരിചയപ്പെടുത്തുന്ന ചെറു യാത്രകളാകാം. മ്യൂസിയം, മൃഗശാല തുടങ്ങിയ ഇടങ്ങളിൽ കൊണ്ടുപോകാം. നല്ല സിനിമകൾ കൂടെയിരുന്ന് കാണാം. ചർച്ച ചെയ്യാം. ചെസ്സ് കളി, പദപ്രശ്‌നം തുടങ്ങിയവ ഒരുമിച്ചു ചെയ്ത് സ്വന്തം തലച്ചോറിനും കൊച്ചു തലച്ചോറിനും ഉണർവു നൽകാം. സ്വന്തം വൈഭവങ്ങൾ പേരക്കുട്ടികൾക്ക് പകർന്നുനൽകാം. അത് വരയാകാം, പാട്ടാകാം, ചെറു മാജിക്കുകളാകാം, അഭിനയമോ നൃത്തമോ ആകാം.
പഠനകാര്യങ്ങളിലും പറ്റുന്നതുപോലെ പിന്തുണ നൽകാം. ഡിജിറ്റൽ വൈഭവങ്ങൾ നേടാൻ ടീനേജ് കുട്ടികൾക്ക് ശിഷ്യപ്പെടുകയുമാകാം.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ സൈക്യാട്രിസ്റ്റാണ് ലേഖകൻ)

English Summary:

Tips to connect with Grand Kids