ഭക്ഷണസമയം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. പ്രത്യേകിച്ചും അത്താഴം. വിശപ്പ്, ശീലങ്ങൾ, സംസ്ക്കാരം, ജോലി സമയം, വ്യക്തിപരമായ താൽപര്യങ്ങൾ ഇവയെല്ലാം അനുസരിച്ചിരിക്കും ഓരോരുത്തരുടെയും അത്താഴ സമയം. രാത്രി എട്ടുമണിക്കു ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂടാൻ ഇടയാക്കും. രാത്രിഭക്ഷണം കഴിക്കാൻ ഏതാണ് മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണസമയം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. പ്രത്യേകിച്ചും അത്താഴം. വിശപ്പ്, ശീലങ്ങൾ, സംസ്കാരം, ജോലി, വ്യക്തിപരമായ താൽപര്യങ്ങൾ ഇവയെല്ലാം അനുസരിച്ചിരിക്കും ഓരോരുത്തരുടെയും അത്താഴ സമയം. രാത്രി എട്ടുമണിക്കു ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂടാൻ ഇടയാക്കും. രാത്രിഭക്ഷണം കഴിക്കാൻ ഏതാണ് മികച്ച സമയം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. രാത്രി വളരെ വൈകി പ്രോസസ് ചെയ്ത ഭക്ഷണവും ജങ്ക്ഫുഡും കഴിക്കുന്നവർ ഏറെയാണ്.

ഭക്ഷണസമയം ആരോഗ്യത്തെ ബാധിക്കും. ദഹനം, പോഷകങ്ങളുടെ ആഗിരണം, ഉപാപചയ പ്രവർത്തനം എന്നിവയെ മാത്രമല്ല ശരീരഭാരം കുറയ്ക്കാനും സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു.

ADVERTISEMENT

രാത്രി എട്ടു മണി കഴിഞ്ഞ് ഭക്ഷണം കഴിച്ചാൽ ഉണ്ടാകാവുന്ന പാർശ്വഫലങ്ങൾ ഇവയാണ്
എട്ടു മണിക്കു ശേഷം ഭക്ഷണം കഴിക്കുന്നത് വിശപ്പ് വര്‍ധിപ്പിക്കും എന്നു മാത്രമല്ല കത്തിക്കുന്ന കാലറിയുടെ അളവു കുറയുകയും കൂടുതൽ കൊഴുപ്പ് ശേഖരിക്കപ്പെടുകയും ചെയ്യും.

ജൈവഘടികാരവും ഭക്ഷണം കഴിക്കുന്ന സമയത്തെ സ്വാധീനിക്കുന്നുണ്ട്. വിശപ്പ്, പോഷകങ്ങളുടെ ആഗിരണം, ഇൻസുലിൻ സെൻസിറ്റിവിറ്റി, ഉപാപചയപ്രവർത്തനം ഇവയെ എല്ലാം അടിസ്ഥാനമാക്കിയാണ് ജൈവഘടികാരം പ്രവർത്തിക്കുന്നത്. പഠനങ്ങൾ അനുസരിച്ച് രാവിലെ 8 നും വൈകിട്ട് 5 നും ഇടയിൽ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

Representative image. Photo Credit: Dacharlie/istockphoto.com

ശരീരഭാരം കൂടുന്നതിനു പുറമെ വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തെയും ബാധിക്കും. ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, മറ്റു ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഇവയും ഉണ്ടാകും.

ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ ഉറങ്ങുന്നതിന് ഒന്നരമണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നു. ദീർഘനാൾ വൈകി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്കും കാരണമാകുന്നു.

ADVERTISEMENT

ആരോഗ്യകരമായി ഭക്ഷണം കഴിക്കാം
എട്ടു മണിയാണ് ഭക്ഷണം കഴിക്കാൻ യോജിച്ച സമയം എങ്കിലും എല്ലാവർക്കും അത് പിന്തുടരാൻ പ്രയാസമാകും. എങ്കിലും ആരോഗ്യത്തിനു വേണ്ട, ഭക്ഷണം കഴിക്കുന്ന സമയവും ഉറങ്ങുന്ന സമയവും തമ്മിൽ അല്‍പം ഇട നൽകണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാം.

∙കൃത്യസമയത്ത് കഴിക്കാം
എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ഇത് ദഹനം കൃത്യമാകാൻ സഹായിക്കും.

∙വിശന്നുറങ്ങരുത്
എത്ര വൈകിയാലും വിശപ്പോടെ ഉറങ്ങാൻ കിടക്കരുത്. എന്തെങ്കിലും അല്‍പം കഴിക്കാം. ഒന്നും കഴിക്കാതിരിക്കരുത്. അടുത്ത ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.

∙നിയന്ത്രിതമായി കഴിക്കാം
വിശന്നാൽ മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാം. ഇഷ്ടഭക്ഷണമാണെന്നു കരുതിയോ രുചിയുള്ള ഭക്ഷണം ആണെന്നു കരുതിയോ അമിതമായി കഴിക്കരുത്.

ADVERTISEMENT

∙എല്ലാ നേരവും കഴിക്കാം
പകൽ മുഴുവൻ കൃത്യസമയത്ത് ഭക്ഷണം കഴിക്കാം. പ്രത്യേകിച്ചും നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രാത്രി വൈകി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.

∙കുടിക്കാം ഹെർബൽ ടീ
ഉറങ്ങാൻ കിടക്കും മുൻപ് കാമോമൈൽ (chamomile) ചായ ഉൾപ്പെടെയുള്ള ഹെർബല്‍ ചായകൾ കുടിക്കാം. ഇത് നാഡികളെ ശാന്തമാക്കുകയും റിലാക്സ്  ചെയ്യിക്കുകയും ചെയ്യും.

എന്ത്, എപ്പോള്‍, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Does Eating Dinner Past 8 PM Spell Trouble for Your Digestive Health

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT