ഇത്രയും മധുരം വേണോ? പഞ്ചസാരയുടെ ഉപയോഗം കുറയ്‌ക്കാന്‍ ചില വഴികള്‍
നിത്യജീവിതത്തിലെ പഞ്ചസാരയുടെ ഉപയോഗം കുറയ്‌ക്കാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ സഹായകമാണ്. 1. പായ്‌ക്ക് ചെയ്‌ത ഭക്ഷണങ്ങളിലെ അളവ് ശ്രദ്ധിക്കുക പായ്‌ക്ക് ചെയ്‌ത ഭക്ഷണങ്ങളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയാണ് പലപ്പോഴും അമിതമായ ഉപയോഗത്തിന് കാരണമാകുന്നത്. ഇതിനാല്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍

'എപ്പോഴും വിചാരിക്കും മധുരം കുറയ്ക്കണമെന്ന്. പക്ഷേ നടക്കുന്നില്ല'. ഈ പരാതി ഒരുപാടു പേർക്കുണ്ട്. പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് എപ്പോഴും ആരോഗ്യത്തിനു നല്ലത്. നിത്യജീവിതത്തിലെ പഞ്ചസാരയുടെ ഉപയോഗം കുറയ്‌ക്കാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ സഹായകമാണ്.
1. പായ്‌ക്ക് ചെയ്‌ത ഭക്ഷണങ്ങളിലെ അളവ് ശ്രദ്ധിക്കുക
പായ്‌ക്ക് ചെയ്‌ത ഭക്ഷണങ്ങളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയാണ് പലപ്പോഴും അമിതമായ ഉപയോഗത്തിന് കാരണമാകുന്നത്. ഇതിനാല്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ തന്നെ ലേബലില്‍ നിന്ന് ഓരോന്നിലും എത്ര അളവില്‍ പഞ്ചസാരയുണ്ടെന്ന് വായിച്ച് മനസ്സിലാക്കണം. ഒരേ ഉത്‌പന്നത്തിന്റെ രണ്ട് ബ്രാന്‍ഡുകള്‍ ലഭ്യമാണെങ്കില്‍ അതില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞത് തിരഞ്ഞെടുക്കാം.
2. വീട്ടില്‍ തന്നെ ഭക്ഷണം പാകം ചെയ്യാം
വീട്ടില്‍ തന്നെ പാകം ചെയ്‌ത് ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്ന പഞ്ചസാരയുടെ കാര്യത്തില്‍ നമുക്കൊരു നിയന്ത്രണം ഉണ്ടാകും.
3. ജ്യൂസിന് പകരം പഴമാകാം
പഴം ജ്യൂസായി കുടിക്കാതെ പഴമായി തന്നെ കഴിക്കാനും ശ്രദ്ധിക്കുക. പഴത്തില്‍ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും അടങ്ങിയിരിക്കുന്നു. നേരെ മറിച്ച് പായ്‌ക്ക് ചെയ്‌ത ജ്യൂസുകളില്‍ അമിതമായ പഞ്ചസാരയാണുള്ളത്. ഇവയില്‍ ഫൈബറിന്റെ അംശവും കുറവായിരിക്കും.
4. മധുരപാനീയങ്ങള്‍ ഒഴിവാക്കുക
സോഡ, എനര്‍ജി ഡ്രിങ്കുകള്‍, പഞ്ചസാര ചേര്‍ത്ത കാപ്പി, ചായ എന്നിവയ്‌ക്ക് പകരം വെള്ളം, കരിക്ക്, മധുരം ചേര്‍ക്കാത്ത ചായ, കാപ്പി എന്നിവ ശീലമാക്കാം.
5. സ്‌നാക്‌സും ആരോഗ്യപ്രദമാക്കാം
മധുരം ചേര്‍ത്ത കുക്കികളും സ്‌നാക്‌സുകളും ഒഴിവാക്കി പകരം നട്‌സ്, വിത്തുകള്‍, പച്ചക്കറി കഷ്‌ണങ്ങള്‍ എന്നിവ സ്‌നാക്‌സായി ഉപയോഗിക്കാം. ഇവയിലെ പോഷണങ്ങളും ഫൈബറും ദീര്‍ഘനേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും.
6. പഞ്ചസാരയില്ലാത്ത ഭക്ഷണങ്ങള്‍
യോഗര്‍ട്ട്, സിറിയലുകള്‍, കോണ്ടിമെന്റുകള്‍ എന്നിവ എടുക്കുമ്പോള്‍ പഞ്ചസാര ഇല്ലാത്തതോ കുറഞ്ഞതോ ആയവ മാത്രം തിരഞ്ഞെടുക്കുക.
7. വിശപ്പറിഞ്ഞ് കഴിക്കുക
ബോറടിയോ സങ്കടമോ മാറ്റാന്‍ കഴിക്കുന്ന പരിപാടി നിര്‍ത്തി വിശപ്പുണ്ടെങ്കില്‍ മാത്രം കഴിക്കാം. ഇത് അനാവശ്യമായ തോതില്‍ പഞ്ചസാര അകത്ത് ചെല്ലുന്നത് ഒഴിവാക്കും.
8. മധുരമില്ലാത്ത പാലുത്‌പന്നങ്ങള്‍
പാല്‍, ചീസ്, യോഗര്‍ട്ട് എന്നിവയുടെ ഫ്‌ളേവറുകള്‍ ചേര്‍ന്ന ഉത്‌പന്നങ്ങളില്‍ മറഞ്ഞിരിക്കുന്ന പഞ്ചസാരയും ഉണ്ടാകും.ഇതിനാല്‍ ഇവയെല്ലാം പ്ലെയ്‌നായി ഉപയോഗിക്കുക. മധുരത്തിന് ഏതെങ്കിലും പഴമോ തേനോ ചേര്‍ക്കാം.
9. രുചിക്കായി സോസ് വേണ്ട
രുചി കൂട്ടാന്‍ വേണ്ടി പഞ്ചസാര നിറയെ അടങ്ങിയ സോസും കൂട്ടുകളും ഒഴിവാക്കി ഔഷധ സസ്യങ്ങള്‍, സ്‌പൈസുകള്‍, നാരങ്ങ നീര് എന്നി ഉപയോഗിക്കാം.
10. മുന്‍കൂട്ടി ആസൂത്രണം ചെയ്യുക
ഭക്ഷണം മുന്‍കൂട്ടി ആസൂത്രണം ചെയ്‌താല്‍ ആരോഗ്യകരവും പഞ്ചസാര കുറഞ്ഞതുമായ വിഭവങ്ങള്‍ തയ്യാറാക്കാം. ഇത് വിശപ്പ് വരുമ്പോള്‍ മധുരമുള്ളത് എന്തെങ്കിലും വാരിത്തിന്നാനുള്ള പ്രവണത ഇല്ലാതാക്കും.