ഗർഭിണിയായിരിക്കുക എന്നത് സന്തോഷം നൽകുന്ന ഒരവസഥയാണ്. എന്നാൽ സ്ത്രീകൾക്ക് ഗർഭകാലത്ത് വൃക്കപ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി വെല്ലുവിളികളെ നേരിടേണ്ടി വരാറുണ്ട്. രക്തത്തിൽ നിന്ന് മലിനവസ്തുക്കളെ അരിച്ചു മാറ്റി ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുന്ന അവയവങ്ങളാണ് വൃക്കകൾ. പയർമണിയുടെ ആകൃതിയാണ് ഇവയ്ക്കുള്ളത്. ഗർഭിണികളിൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗർഭിണിയായിരിക്കുക എന്നത് സന്തോഷം നൽകുന്ന ഒരവസഥയാണ്. എന്നാൽ സ്ത്രീകൾക്ക് ഗർഭകാലത്ത് വൃക്കപ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി വെല്ലുവിളികളെ നേരിടേണ്ടി വരാറുണ്ട്. രക്തത്തിൽ നിന്ന് മലിനവസ്തുക്കളെ അരിച്ചു മാറ്റി ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുന്ന അവയവങ്ങളാണ് വൃക്കകൾ. പയർമണിയുടെ ആകൃതിയാണ് ഇവയ്ക്കുള്ളത്.
ഗർഭിണികളിൽ, അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിൽ നിന്നും ഉള്ള മലിനവസ്തുക്കളുടെയും രക്തത്തിന്റെയും വർധിച്ച വ്യാപ്തി വൃക്കകളിൽ അമിതഭാരം ചെലുത്തുന്നു.
സാധാരണ ഗർഭിണികളിൽ കണ്ടു വരുന്ന വൃക്കപ്രശ്നങ്ങൾ ഇവയാണ്.

∙മൂത്രനാളിയിലെ അണുബാധ
പൊതുവേ സ്ത്രീകൾക്കുണ്ടാകുന്ന അണുബാധയാണിത്. മലദ്വാരത്തിലൂടെ ബാക്ടീരിയ മൂത്ര സഞ്ചിയിലെത്തുകയും ഇത് മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. തുടർച്ചയായ അണുബാധ, വൃക്കയ്ക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിലേക്ക് നയിക്കും. പൈലോ നെഫ്രൈറ്റിസ് (Pyclonephritis) എന്ന ഈ അണുബാധ, മാസം തികയാതെയുള്ള പ്രസവത്തിലേക്ക് നയിക്കും.

Representative Image. Photo Credit : Selfmade studio/Shutterstock.com
ADVERTISEMENT

∙ഗർഭകാല രക്താതിമർദം (Gestational hypertension)
ഗർഭകാലത്തുണ്ടാകുന്ന ഉയർന്ന രക്തസമ്മർദമാണിത്. 50 ൽ രണ്ട് സ്ത്രീകളെ വീതം ഇത് ബാധിക്കുന്നുണ്ട്. ഗർഭിണിയാകും മുൻപേ ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ അത് രക്താതിമർദം ആയി മാറുന്നു. വൃക്കകളിലേക്കുള്ള രക്തസ്രാവം കുറയുകയും മറ്റ് നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണമാകുകയും ചെയ്യുന്നു.

∙വൃക്കകൾക്ക് പരുക്ക് (Acute Kidney Injury, AKI)
ഈ അവസ്ഥയിൽ രക്തത്തിൽ നിന്നും മലിനവസ്തുക്കളെ വേർതിരിക്കാൻ വൃക്കകൾക്ക് കഴിയാതെ വരുന്നു. ഇത് മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ഉള്ളിൽ വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നതിലേക്ക് നയിക്കും.

ADVERTISEMENT

∙വൃക്കയിൽ കല്ല്
ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും, മൂത്രനാളിയിലെ ഫ്ലൂയിഡിന്റെ ഒഴുക്ക് കുറയുന്നതു കൊണ്ടും ഗർഭകാലത്ത് വൃക്കയിൽ കല്ല് (Kidney stone) വരാനുള്ള സാധ്യത കൂടുതലാണ്. ഇത് വേദനയും അസ്വസ്ഥതയും ഉണ്ടാക്കും. വൃക്കയിൽ കല്ല് നീക്കാൻ ചികിത്സ തേടണം. ആവശ്യത്തിന് വെള്ളം കുടിച്ചും ഭക്ഷണത്തിൽ മാറ്റം വരുത്തിയും ഗർഭകാലത്ത് വൃക്കയിൽ കല്ല് ഉണ്ടാകുന്നത് തടയാൻ കഴിയും

∙പ്രീക്ലാംപ്സിയ (Preeclampsia)
മൂത്രത്തിൽ പ്രോട്ടീൻ അമിതമായാലുള്ള അവസ്ഥ ആണിത്. ഇത് പ്രോട്ടീന്യൂറിയ (Protenuria) എന്നും അറിയപ്പെടുന്നു. ഗർഭകാലം ഇരുപത് ആഴ്ച പിന്നിട്ടതിനു ശേഷം ആയിരിക്കും പ്രീക്ലാംപ്സിയയുടെ സൂചനകൾ കണ്ടു തുടങ്ങുന്നത്.

Representative Image. Image Credits: Mohammed Haneefa Nizamudeen/Istockphoto.com
ADVERTISEMENT

ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും വൃക്കത്തകരാറിനും എക്ലാംപ്സിയ (seizures)യ്ക്കും ഇത് കാരണമാകും. ഇത് സങ്കീര്‍ണമാകാതെ തടയാൻ വേണ്ടത്ര ശ്രദ്ധ കൊടുക്കുക. ഒപ്പം നല്ല ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. ഭക്ഷണത്തിൽ നിന്ന് സോഡിയം, കഫീന്‍ ഇവയുടെ അളവും കുറയ്ക്കുക. ഈ മാർഗങ്ങളിലൂടെ പ്രീക്ലാംപ്സിയ തടയാം.
സങ്കീർണതകൾ ഒഴിവാക്കാൻ ഗർഭിണികൾക്ക് വൃക്കയുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗം നേരത്തേ കണ്ടെത്തി ചികിത്സ തേടണം. രക്തസമ്മർദം, മൂത്രത്തിലെ പ്രോട്ടീന്റെ അളവ്, വൃക്കയുടെ പ്രവർത്തനം ഇവ പരിശോധിക്കണം.

English Summary:

Essential Tips for a Healthy Pregnancy