ജീവിതത്തിലെ ഒരു വഴിത്തിരിവിലാണോ നിങ്ങളിപ്പോൾ? വികാരങ്ങളുടെ ചുഴിയിൽ അകപ്പെട്ടപോലെയാണോ? ഭൂതകാലത്തിന്റെ നിഴൽ ബാധിക്കുന്നുണ്ടോ? ആത്മവിശ്വാസവും ലക്ഷ്യബോധവും നഷ്ടപ്പെട്ട അവസ്ഥയിലാണോ? ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ, കൗൺസലിങ് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ആ വാക്കു

ജീവിതത്തിലെ ഒരു വഴിത്തിരിവിലാണോ നിങ്ങളിപ്പോൾ? വികാരങ്ങളുടെ ചുഴിയിൽ അകപ്പെട്ടപോലെയാണോ? ഭൂതകാലത്തിന്റെ നിഴൽ ബാധിക്കുന്നുണ്ടോ? ആത്മവിശ്വാസവും ലക്ഷ്യബോധവും നഷ്ടപ്പെട്ട അവസ്ഥയിലാണോ? ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ, കൗൺസലിങ് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ആ വാക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ ഒരു വഴിത്തിരിവിലാണോ നിങ്ങളിപ്പോൾ? വികാരങ്ങളുടെ ചുഴിയിൽ അകപ്പെട്ടപോലെയാണോ? ഭൂതകാലത്തിന്റെ നിഴൽ ബാധിക്കുന്നുണ്ടോ? ആത്മവിശ്വാസവും ലക്ഷ്യബോധവും നഷ്ടപ്പെട്ട അവസ്ഥയിലാണോ? ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ, കൗൺസലിങ് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ആ വാക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ ഒരു വഴിത്തിരിവിലാണോ നിങ്ങളിപ്പോൾ? വികാരങ്ങളുടെ ചുഴിയിൽ അകപ്പെട്ടപോലെയാണോ? ഭൂതകാലത്തിന്റെ നിഴൽ ബാധിക്കുന്നുണ്ടോ? ആത്മവിശ്വാസവും ലക്ഷ്യബോധവും നഷ്ടപ്പെട്ട അവസ്ഥയിലാണോ? ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ, കൗൺസലിങ് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ആ വാക്കു കേള്‍ക്കുമ്പോള്‍ പലർക്കും ആദ്യം ഓര്‍മയില്‍ ഓടിയെത്തുക മതപരമായ കൗൺസലിങ്ങോ ധ്യാനകേന്ദ്രങ്ങളോ ആയിരിക്കും. അതുമല്ലെങ്കിൽ അശാസ്ത്രീയമായി നടത്തുന്ന കൗൺസലിങ് ആകാം. പക്ഷേ അവശ്യഘട്ടത്തിൽ ശരിയായ കൗൺസലിങ് തേടിയാൽ അതു ഗുണം ചെയ്യും.

കൗൺസലിങ് എങ്ങനെ സഹായിക്കും?
മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് കൗൺസലിങ്ങിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. സമയവും പണവും ആവശ്യമുള്ള ചികിത്സാരീതി ആയതുകൊണ്ടുതന്നെ നല്ല കൗൺസലറെ തിരഞ്ഞെടുക്കണം. അല്ലെങ്കിൽ തിക്താനുഭവമുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെവന്നാൽ തുടർന്നു കൗൺസലിങ്ങിനു പോകാൻപോലും വിമുഖത തോന്നാം.

Image Credits: AndreyPopov/Istockphoto.com
ADVERTISEMENT

വെറുതേ ഉപദേശം കൊടുക്കലല്ല കൗൺസലിങ്
കൗൺസലിങ് സ്വീകരിക്കുന്നത് അസുഖമുള്ളവർ മാത്രമല്ല. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ വൈഷമ്യമുള്ള ഏതു വ്യക്തിയും കൗൺസലിങ്ങിനു വന്നെന്നിരിക്കാം. കൗൺസലിങ് ഉപദേശം കൊടുക്കലല്ല, ഒരുതരം ശാക്തീകരണപ്രക്രിയയാണ്‌. തന്റെ പ്രശ്നങ്ങൾ തിരിച്ചറിയാൻ ഒരു വ്യക്തിയെ, പരിശീലനം നേടിയ ഒരാൾ സഹായിക്കുകയാണ്. നിങ്ങളുടെ പ്രശ്ങ്ങളെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിക്കാനും അതു നടത്തിയെടുക്കാനും കൗൺസലർ സഹായിക്കുന്നു. ഇത്തരം പരിഹാരമാർഗങ്ങൾ ജീവിതത്തിൽ പൂർണ ഉത്തരവാദിത്തത്തോടു കൂടി നടപ്പിലാക്കാനുള്ള ദിശാബോധം നൽകുന്ന ഒരു പ്രക്രിയയാണ് പ്രഫഷനൽ കൗൺസലിങ്. കൗൺസലിങ് നടത്തുന്ന വ്യക്‌തിയെ കൗൺസലർ (counsellor) എന്നും കൗൺസലിങ്ങിനു വിധേയമാകുന്ന വ്യക്‌തിയെ ക്ലയന്റ് (Client) എന്ന് പറയുന്നു. 

ഏതു പ്രായത്തിലുള്ളവർക്കും കൗൺസലിങ്ങിനു വിധേയരാവാം. ‘എനിക്കൊരു പ്രശ്നമുണ്ട്, അതിനു പരിഹാരം വേണം’ എന്നുള്ള തിരിച്ചറിവാണ് അതിനു വേണ്ടത്. ഒരു വ്യക്തി മാനസികക്കുഴപ്പത്തിലേക്ക് എത്തും മുമ്പ് അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. ഈ ഘട്ടത്തിലാണ് കൗൺസലിങ് ഉപയോഗപ്പെടുത്തേണ്ടത്. അതിലൂടെ, പ്രകടമായ ലക്ഷണങ്ങൾ കുറച്ചുകൊണ്ടുവരാൻ സാധിക്കുന്നു. 

കൗൺസലിങ് പ്രധാനമായത് എന്തുകൊണ്ട്?
വ്യായാമം ശരീരത്തെ എങ്ങനെ ശക്തിപ്പെടുത്തുന്നുവോ അതുപോലെതന്നെ, കൗൺസലിങ് മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നു. പരിശീലനം നേടിയ കൗൺസലർമാരുടെ സഹായത്തോടെ നിങ്ങൾക്ക് ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം എന്നിവയെ ഫലപ്രദമായി നേരിടാം.

ഭൂതകാല വേദനകളിൽ നിന്ന് സുഖം പ്രാപിക്കാനും ജീവിത ലക്ഷ്യങ്ങളും മൂല്യങ്ങളും കണ്ടെത്താനും ബന്ധങ്ങളും ആശയവിനിമയവും മെച്ചപ്പെടുത്താനും ആത്മാഭിമാനവും ആത്മവിശ്വാസവും വളർത്താനും ജീവിതത്തിലെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും ഇതിലൂടെ സാധിക്കും. 

ADVERTISEMENT

കൗൺസലിങ് എങ്ങനെ പ്രവർത്തിക്കുന്നു?
ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ വ്യത്യസ്ത സമീപനങ്ങളായിരിക്കും കൗൺസലർ സ്വീകരിക്കുക. 
∙ടോക്ക് തെറാപ്പി : നിങ്ങളുടെ ആശങ്കകൾ വിശദമായി കൗൺസലറോട് ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യാം.
∙കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി (CBT): ഒരാളുടെ തെറ്റായ ചിന്താരീതികൾ തിരിച്ചറിയാനും അയാളുടെ കോപ്പിങ് മെക്കാനിസങ്ങൾ വികസിപ്പിക്കാനും നല്ല ചിന്താരീതികളെ വളർത്തിയെടുക്കാനും ഈ തെറാപ്പി ഉപകരിക്കുന്നു. 
∙ഫാമിലി തെറാപ്പി: കുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ, ബന്ധങ്ങളിലെ വിള്ളലുകൾ എന്നിവ പരിഹരിക്കാൻ സഹായിക്കുന്നു.
∙ഗ്രൂപ്പ് തെറാപ്പി: സമാനമായ പ്രശ്നങ്ങൾ നേരിടുന്നവരുമായി അനുഭവങ്ങൾ പങ്കുവക്കാനും പരസ്പരം പിന്തുണ നൽകാനും സഹായിക്കുന്നു.

Representative Image. Photo Credit: VH-studio/Shutterstock

കൗൺസലിങ് ആർക്കൊക്കെ ഗുണം ചെയ്യും?
വലിയ പ്രതിസന്ധികൾ നേരിടുന്നവർക്ക് മാത്രമല്ല കൗൺസലിങ്. വ്യക്തിഗത വളർച്ച, മെച്ചപ്പെട്ട ക്ഷേമം, ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ പിന്തുണ എന്നിവ ആഗ്രഹിക്കുന്ന ആർക്കും കൗൺസലിങ്ങിനു വിധേയമാവാം. ഉദാഹരണത്തിന്, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക്, ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക്, സംഘർഷങ്ങൾ നേരിടുന്ന കുടുംബങ്ങൾക്ക്, കരിയർ മാറ്റം ആഗ്രഹിക്കുന്നവർക്ക്, വൈവാഹിക ജീവിതത്തിലേക്കോ റൊമാന്റിക് റിലേഷൻഷിപ്പിലേക്കോ കടക്കുന്നവർക്ക്, ബ്രേക്ക് അപ്, വിവാഹമോചനം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവർക്ക്, സ്വയം കണ്ടെത്തലും വ്യക്തിഗത വളർച്ചയും ആഗ്രഹിക്കുന്നവർക്ക് എന്നിങ്ങനെ ആർക്കുവേണമെങ്കിലും കൗൺസലിങ് എടുക്കാവുന്നതാണ്. 

കൗൺസലിങ് എടുക്കുന്നത് ബലഹീനതയുടെ ലക്ഷണമല്ല, മറിച്ച് ഒരാളുടെ ശക്തിയുടെ അടയാളമായാണ് മനസ്സിലാക്കേണ്ടത്. മനസ്സിനെ ശാന്തമാക്കാനും പുതിയ വഴികൾ തുറക്കാനും സഹായിക്കുന്ന ഒരു ഉപാധി കൂടിയാണ് കൗൺസലിങ്. പ്രശ്നങ്ങളുടെ പ്രാരംഭഘട്ടങ്ങളിൽത്തന്നെ കൗൺസലിങ്ങിന് വിധേയമാക്കുകയാണെങ്കിൽ മനുഷ്യൻ നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും തുടക്കത്തിലേ പരിഹാരം കണ്ടെത്താനും അവ ഒഴിവാക്കാനും സാധിക്കും.

ഉത്കണ്ഠ (Anxiety), പഠനപ്രശ്നങ്ങൾ/തകരാറുകൾ, പെരുമാറ്റപ്രശ്നങ്ങൾ / വൈകൃതങ്ങൾ, വ്യക്തിത്വവൈകല്യങ്ങൾ, സംശയ രോഗത്തിന്റെ ലക്ഷണങ്ങൾ എന്നിങ്ങനെ എല്ലാ പ്രശ്നങ്ങള്‍ക്കും കൗൺസലിങ്ങിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താം.

ADVERTISEMENT

കൗമാരക്കാർക്കിടയിൽ കൗൺസലിങ് ആവശ്യമായി വരുന്ന ഒരുപാടു ഘട്ടങ്ങളുണ്ട്. പ്രണയത്തിൽ പെടുന്ന കൗമാരം ഇപ്പോൾ സാധാരണമാണല്ലോ. പ്രണയത്തിൽപെടുന്ന എല്ലാ കുട്ടികളെയും കൗൺസലിങ്ങിന് വിധേയമാക്കണമെന്നില്ല. യുക്തിക്കു നിരക്കാത്ത തരത്തിലുള്ള, പ്രായത്തിനു യോജിക്കാത്ത ബന്ധങ്ങളിൽ ചില കുട്ടികൾ ഏർപ്പെടുകയും അതിൽ നിന്നും പിന്തിരിയാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ആ ബന്ധം പഠനത്തെയും ജീവിതത്തിന്റെ മറ്റ് അവസ്ഥകളെയും ബാധിക്കുന്ന ഘട്ടങ്ങളിൽ കൗമാരക്കാര്‍ക്ക് കൗൺസലിങ് കൊണ്ടു പ്രയോജനമുണ്ടായേക്കാം. ഇതിനെ അഡോളസന്റ് കൗൺസലിങ് എന്ന് പറയും. 

കൗമാരക്കാർക്കിടയിൽ അവരുടെ വികാരങ്ങൾ പര്യവേക്ഷണം ചെയ്യാന്‍, വ്യക്തിത്വത്തെയും ആത്മാഭിമാനത്തെയും കുറിച്ച് മനസ്സിലാക്കാന്‍, സമപ്രായക്കാര്‍ക്കിടയിൽ നല്ല ബന്ധങ്ങൾ വളർത്തിയെടുക്കാന്‍, അക്കാഡമിക്, കരിയർ രംഗത്തെ അവരുടെ ലക്ഷ്യങ്ങൾ സജ്ജീകരിക്കാൻ, ഭാവി ആസൂത്രണം ചെയ്യുവാൻ ഒക്കെ കൗൺസലിങ് സഹായിക്കും. സമ്മർദ്ദം, ഉത്കണ്ഠ, എന്നിവ നിയന്ത്രിക്കാനും, കുടുംബത്തോട് നല്ല ബന്ധമുണ്ടാകാനും, പ്രതികൂല സാഹചര്യങ്ങൾ നേരിടാനും അഡോളസന്റ് കൗൺസലിങ് ഉപകാരപ്പെടും. 

Representative Image. Photo Credit : M Production / Shutterstock.com

കുടുംബങ്ങളിലും ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടല്ലോ. ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനും നല്ല കുടുംബാന്തരീക്ഷം നിലനിർത്താനും ഫാമിലി കൗൺസലിങ്ങിലൂടെ സാധ്യമാകുന്നു. അമിത ദേഷ്യം കാണിക്കുകയും മാതാപിതാക്കളോട് മോശമായി പ്രതികരിക്കുകയും ചെയ്യുന്ന കുട്ടികളിൽ സ്വഭാവമാറ്റത്തിനു കൗൺസലിങ് പ്രയോജനപ്പെടുത്താം. ലഹരിക്ക് പൂർണമായി അടിമപ്പെടുന്നതിനു മുൻപ് വരെ കൗൺസലിങ് ഫലവത്താണ്. എന്നാൽ അതിനുശേഷം കൗൺസലിങ്ങിനു പുറമേ മരുന്നിന്റെ സഹായവും ആവശ്യമാണ്. അക്രമാസക്തര്‍ക്കും കടുത്ത ആത്മഹത്യ പ്രവണതയുള്ളവർക്കും മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയാണ് ഫലം ചെയ്യുക. സ്വയം പരുക്കേൽപ്പിക്കാനോ മറ്റുള്ളവരെ അപായപ്പെടുത്താനോ സാധ്യത ഉള്ളതിനാൽ മനോരോഗ വിദഗ്ധന്റെ (Psychiatrist) സഹായം അത്യാവശ്യമാണ്. 

പണ്ട് കൂട്ടുകുടുംബങ്ങളായിരുന്ന കാലത്ത് മാനസികബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ചർച്ച ചെയ്യാനും അത് കേൾക്കാനുമുള്ള അവസരങ്ങളുമുണ്ടായിരുന്നു. അണുകുടുംബങ്ങൾ കൂടിയതോടെ അങ്ങനെയുള്ള സാധ്യതകളും കുറഞ്ഞു. തുറന്നുപറയാനും കേൾക്കാനും കുടുംബമോ സുഹൃത്തുക്കളോ ഇല്ലാതെ വരുന്ന സാഹചര്യത്തിൽ കൗൺസലിങ്ങിന്റെ പ്രസക്തി കൂടി. യോഗ്യതയില്ലാത്ത പലരും സൈക്കോളജിസ്റ്റ് എന്ന പേരിൽ വ്യക്തികളെ കൂടുതൽ പ്രശ്നത്തിലേക്ക് നയിച്ച സാഹചര്യങ്ങളുണ്ട്. അതുകൊണ്ട് കൗൺസലറെ സൂക്ഷിച്ച് തിരഞ്ഞെടുക്കണം.

ജനനം മുതൽ മരണം വരെയും ഒരുപാട് ബന്ധങ്ങളിൽ കൂടി കടന്നുപോകുന്നവരാണ് മനുഷ്യർ. മാതാപിതാക്കൾ–മക്കൾ–സഹോദരങ്ങള്‍, സുഹൃത്തുക്കൾ, അധ്യാപക വിദ്യാർഥി ബന്ധം, ഭാര്യാഭർതൃ ബനാധം അങ്ങനെ എത്രയെത്ര ബന്ധങ്ങൾ. ഓരോ ഇടത്തും ഓരോ ആള്‍ക്കാരോടും പല ബന്ധങ്ങളായതുകൊണ്ട് സ്വാഭാവികമായും പല തരത്തിലെ പെരുമാറ്റങ്ങളാവാം. പലപ്പോഴും തങ്ങളുടെ യഥാർഥ റോളിനെക്കുറിച്ചുള്ള ബോധമില്ലാതെ ആശയക്കുഴപ്പത്തിലാവാറുണ്ട്. നരസിംഹം സിനിമയിലെ തിലകൻ അഭിനയിച്ച് മജിസ്ട്രേറ്റ് കഥാപാത്രം തന്നെ മികച്ച ഉദാഹരണം. പുറത്തു മാത്രമല്ല വീട്ടിലും അയാൾ മജിസ്ട്രേറ്റ് ആണ്. ഈ അവസ്ഥ മാറ്റാൻ റിലേഷൻഷിപ്പ് കൗൺസലിങ്ങിലൂടെ സാധ്യമാണ്.

Representative Image. Photo Credit: Master/Shutterstock

പ്രായപൂർത്തിയായ പെൺകുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികമായി ദേഷ്യക്കൂടുതലോ വൈകാരികപ്രകടനങ്ങളോ കണ്ടാൽ ഒരു കൗൺസലിങ്ങിനു വിധേയയാകുന്നത് നല്ലത്. പ്രീമെൻസ്ട്രുവൽ സിൻഡ്രോം (PMS), പ്രീമെൻസ്ട്രുവൽ ഡിസ്‌ഫോറിക് ഡിസോർഡർ (PMDD), ഇതൊന്നുമല്ലെങ്കിൽ റിലേഷൻഷിപ് പ്രശ്നങ്ങളോ ഹോർമോൺ വ്യതിയാനങ്ങളോ അടക്കം മറ്റെന്തു കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനും തുടർ ചികിത്സ നിശ്ചയിക്കാനും കൗൺസലിങ്ങിനു കഴിയും, വൈവാഹിക ജീവിതത്തിലെ റോളിനെ കുറിച്ചും എങ്ങനെ വളരേ നല്ല രീതിയിൽ മുന്നോട്ടു പോവാം എന്നതിനെ കുറിച്ചും പ്രീമാരിറ്റൽ കൗൺസലിങ്ങിലൂടെ മനസ്സിലാക്കാൻ സാധിക്കും. കമിതാക്കൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കപ്പിൾ കൗൺസലിങ് വളരെ പ്രയോജനം ചെയ്യും.

കൗൺസലിങ്ങിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അവയിൽ ചിലത് നോക്കാം.
• ഒരു കൗൺസലർക്ക്‌ ഒരിക്കലും ക്ലയന്റുകളുടെ പ്രശ്നങ്ങൾ എന്താണെന്ന് പറയാൻ സാധിക്കില്ല. 
പ്രശ്നങ്ങൾ സ്വയം കണ്ടുപിടിക്കാൻ സഹായിക്കുന്നു. സ്വയം ചിന്തിപ്പിക്കാനും സാഹചര്യങ്ങളെ കുറിച്ച് മനസ്സിലാക്കാനും കൗൺസലർ പ്രേരിപ്പിക്കും

• ഒരിക്കൽ കൗൺസലിങ്ങിന് വിധേയമായാൽ ജീവിതാവസാനം വരെ കൗൺസലിങ്ങിനെ ആശ്രയിക്കേണ്ടി വരും.
വ്യക്തിയുടെ പ്രശ്നങ്ങളുടെ സ്വഭാവത്തിനും തീവ്രതക്കും അനുസരിച്ചായിരിക്കും കൗൺസലിങ്ങിന്റെ ദൈർഘ്യം നിശ്ചയിക്കുക, സാധാരണ കൗൺസലിങ്ങുകൾ 8 മുതൽ 15 സെഷനുകൾ വരെ നീണ്ടു നിൽക്കുന്നവയാണ്. 

•കൗൺസലിങ് നേടുക എന്നത് ബലഹീനതയായി കാണുന്നു
കൗൺസലിങ് ഒരിക്കലും ഒരു ബലഹീനതയായി കാണേണ്ട പ്രക്രിയയല്ല, മറിച്ച് ഏതൊരു പ്രശ്നങ്ങൾക്കും ആ വ്യക്തിയെ കൊണ്ടുതന്നെ തീരുമാനം എടുക്കാനുള്ള അവബോധവും ദിശ ബോധവും നൽകുന്നു.

•കൗൺസലിങ് ഗുരുതര പ്രശ്നങ്ങൾക്കുള്ള ചികിത്സയാണ് 
എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ചികിത്സ നിർദ്ദേശിക്കുന്നത് പലപ്പോഴും കൗൺസലിങ്ങിലൂടെയാണ്. കൗൺസലിങ് ഒരിക്കലും പ്രശ്നങ്ങളുടെ ഏറ്റകുറച്ചിലുകളുമായി സംവദിക്കുന്നതല്ല.

•ഒരിക്കലും കൗൺസലർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല
ഒരു കൗൺസലർ ക്ലയന്റിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമല്ലാത്തതിനാൽ, ക്ലയന്റിന്റെ ആവശ്യങ്ങൾക്കനുസരിച്ചിട്ടുള്ള പരിഹാരമാർഗ്ഗം നിർദ്ദേശിക്കാൻ (personalised suggestions) ഒരു കൗൺസലർക്ക് സാധിക്കും

•പ്രശ്നങ്ങൾ മനസ്സിലാക്കാതെ വെറുതെ മുന്നിൽ ഇരിക്കുകയും തലയാട്ടുകയും മാത്രമേ ചെയ്യുകയുള്ളൂ.    
യഥാർഥ കൗൺസലറുടെ റോൾ എന്താണെന്ന് മനസ്സിലാക്കാതെ, മറ്റുള്ളവരുടെ മനസ്സ് വായിക്കുന്ന ഒരു പ്രവർത്തനമായാണ് പലരും കൗൺസലിങ്ങിനെ കാണുന്നത്, ഈ ചിന്ത കൊണ്ടുവന്നതിൽ ടെലിവിഷൻ, സിനിമ എന്നിവയ്ക്ക് മുഖ്യമായ പങ്കുണ്ട്, ഒരു യഥാർഥ കൗൺസലിങ്ങിൽ ഒരു കൗൺസലർ വ്യക്തമായ ചോദ്യങ്ങളും ഇടപെടലുകളും നടത്തി അവസാനം വരെ മുഴുകുന്നതും സജീവമാകുന്നതും ആണ്.

Representative Image. Photo Credit: fizkes/istockphoto.com

•കൗൺസലിങ് കൗൺസലർക്ക് സംസാരിക്കാനുള്ള ഒരു ഇടമാണ് 
കൗൺസലിങ് ഒരിക്കലും കൗൺസലർക്ക് സംസാരിക്കാനുള്ള ഇടമല്ല, മറിച്ച് ക്ലയന്റിനു തന്റെ പ്രശ്നങ്ങൾ വ്യക്തമായി തുറന്നു സംസാരിക്കാനുള്ള ഒരു ഇടമാണ്.

•കൗൺസലർ തന്റെ വിശ്വാസങ്ങൾക്കും ആദർശങ്ങൾക്കും അനുസൃതമായാണ് ക്ലയന്റിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്.
ഒരു കൗൺസലർ ക്ലയന്റിനെ സഹായിക്കേണ്ടത് സ്വന്തം ആദർശങ്ങളുടെയും വിശ്വാസത്തിന്റെയും പിൻബലത്തില മറിച്ച് ആർക്കാണോ കൗൺസലിങ് നൽകുന്നത്, അവരുടെ വിശ്വാസത്തിന്റെയും ആദർശത്തിന്റെയും പിൻബലത്തിലാണ്. 

•കൗൺസലിങ് വേദനാജനകമാണ്
കൗൺസലിങ് ഒരിക്കലും ഗൗരവമായതോ വേദനാജനകമോ അല്ല. തന്റെ പ്രശ്നങ്ങൾ വ്യക്തതയോടെ തുറന്നു സംസാരിക്കാനും പരിഹാരം സ്വയം കണ്ടെത്താനുമുള്ള ഉത്തമ മാർഗ്ഗമാണ് കൗൺസലിങ്

•കൗൺസലിങ്ങിലൂടെ തന്റെ രഹസ്യങ്ങൾ പരസ്യം ആകുമോ?
കൗൺസലിങ്ങിന്റെ അടിസ്ഥാന തത്വം എന്നുള്ളത് ക്ലയന്റിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുക എന്നുള്ളതാണ്. അത് മർമ്മപ്രധാനമാണ്. ഒരിക്കലും ഒരു കൗൺസലർ ക്ലയന്റിനെ കുറിച്ചുള്ള കാര്യങ്ങൾ മൂന്നാമതൊരാളോട് പരസ്യമാക്കില്ല.

കൗൺസലറെ തിരഞ്ഞെടുക്കുമ്പോൾ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
•യോഗ്യതകളും ക്രെഡൻഷ്യലുകളും:
കൗൺസലർക്ക് അവരുടെ ഫീൽഡിൽ ലൈസൻസോ സാക്ഷ്യപത്രമോ ഉണ്ടെന്നും ഉചിതമായ പരിശീലനവും വിദ്യാഭ്യാസവും ഉണ്ടെന്നും ഉറപ്പാക്കുക.

•പ്രഫഷനലിസവും ധാർമികതയും: കൗൺസലർ ധാർമിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും അവരുടെ പ്രയോഗത്തിൽ പ്രഫഷനലിസം നിലനിർത്തുന്നുണ്ടെന്നും ഉറപ്പാക്കുക. പ്രസക്തമായ ലൈസൻസിങ് ബോർഡുകൾ അല്ലെങ്കിൽ പ്രഫഷനൽ ഓർഗനൈസേഷനുകൾ വഴി നിങ്ങൾക്ക് അവരുടെ യോഗ്യതാപത്രങ്ങൾ പരിശോധിക്കാവുന്നതാണ്.

•എക്സ്പീരിയൻസ്: നിങ്ങളുടേതിന് സമാനമായ പ്രശ്‌നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ചു പരിചയമുള്ള ഒരു കൗൺസലറെ തന്നെ തിരഞ്ഞെടുക്കുക. വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയ വ്യത്യസ്‌ത കൗൺസലർമാരുണ്ടാകും. അവരിൽ അനിയോജ്യരെന്നു തോന്നുന്നവരെ തിരഞ്ഞെടുക്കുക.

Representative image. Photo Credit:have a nice day/Shutterstock.com

•റിവ്യൂ & റെക്കമന്റേഷൻസ്: സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ആരോഗ്യപരിപാലന വിദഗ്ധർ തുടങ്ങിയ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് ശുപാർശകൾ തേടുക. ഓൺലൈൻ അവലോകനങ്ങൾക്കും സാക്ഷ്യപത്രങ്ങൾക്കും കൗൺസലറുമായുള്ള മറ്റുള്ളവരുടെ അനുഭവങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകാനും കഴിയും.

•റാപ്പോർട്ട് & കംഫേർട്ട്: ഫലപ്രദമായ കൗൺസലിങ്ങിന് ശക്തമായ ഒരു ചികിത്സാ ബന്ധം കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ സഹജവാസനകളെ വിശ്വസിക്കുകയും നിങ്ങളുടെ ചിന്തകളും വികാരങ്ങളും തുറന്നുപറയാനും പങ്കിടാനും നിങ്ങൾക്ക് സുഖമായി തോന്നുന്ന ഒരു കൗൺസലറെ തിരഞ്ഞെടുക്കുക.

•ആക്സിസിബിലിറ്റി & അവൈലബിലിറ്റി: സ്ഥലം, ഓഫീസ് സമയം, കൗൺസലർ റിമോട്ട് സെഷനുകളോ ടെലിതെറാപ്പി ഓപ്‌ഷനുകളോ വാഗ്ദാനം ചെയ്യുന്നുണ്ടോ തുടങ്ങിയ പ്രായോഗിക ഘടകങ്ങൾ പരിഗണിക്കുക.

(ലേഖകൻ ചൈൽഡ് അഡോളസന്റ് & റിലേഷൻഷിപ് കൗൺസിലർ ആണ്)

English Summary:

Importance of counselling in a persons life

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT