ദന്താരോഗ്യത്തിന് പല്ല് തേച്ചാൽ മാത്രം മതിയോ? വായയുടെ ആരോഗ്യം കാക്കാൻ ഒഴിവാക്കാം ഈ തെറ്റിദ്ധാരണകൾ
വായയുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വായയുടെ ആരോഗ്യം സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ഇങ്ങനെ തെറ്റായ ശീലങ്ങൾ പിന്തുടരുന്നതു വഴി ദന്താരോഗ്യ പ്രശ്നങ്ങളും ഒരുപാട് ഉണ്ടാകാറുണ്ട്. ഇത് ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കൂടുതൽ സങ്കീർണതകളിലേക്കു

വായയുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വായയുടെ ആരോഗ്യം സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ഇങ്ങനെ തെറ്റായ ശീലങ്ങൾ പിന്തുടരുന്നതു വഴി ദന്താരോഗ്യ പ്രശ്നങ്ങളും ഒരുപാട് ഉണ്ടാകാറുണ്ട്. ഇത് ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കൂടുതൽ സങ്കീർണതകളിലേക്കു നയിക്കും. വായയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകൾ ഏതൊക്കെ എന്നു നോക്കാം.
1. മധുരം കഴിച്ചാൽ മാത്രമേ പല്ലിന് കേടുണ്ടാവൂ
വായിൽ ഏറെ നേരം നിൽക്കുന്ന, ഒട്ടിപ്പിടിക്കുന്ന എന്തും വായയിൽ അമ്ലത സൃഷ്ടിക്കുകയും ഇത് പല്ലിൽ പോടുണ്ടാക്കുകയും ചെയ്യും. ഭക്ഷണം കഴിച്ചശേഷം, വെള്ളം കൊണ്ട് വായ നന്നായി കുലുക്കുഴിഞ്ഞ് കഴുകണം. ഇങ്ങനെ ചെയ്താൽ പല്ലിലുണ്ടായ ആവരണം നീക്കം ചെയ്യപ്പെട്ടു കൊള്ളും.
2. വെളുത്ത പല്ല് ആണ് ആരോഗ്യകരം
തീർച്ചയായും വെളുത്ത പല്ല് ആരോഗ്യമുള്ളത് തന്നെ എന്നാൽ മഞ്ഞനിറമുള്ള പല്ല് അനാരോഗ്യകരമാണ് എന്നത് തെറ്റാണ്. ഓരോ വ്യക്തിയിലും ഇനാമലിന്റെ നിറം വ്യത്യസ്തമായിരിക്കും. ഇതനുസരിച്ച് വെള്ള കൂടാതെ മറ്റു നിറങ്ങളിലും കാണപ്പെടും. പല്ലിന് മഞ്ഞനിറം അധികമാണെന്ന് തോന്നുകയാണെങ്കിൽ ഒരു ദന്തരോഗവിദഗ്ധനെ കാണാവുന്നതാണ്.
3. അമർത്തി പല്ല് തേക്കുന്നതാണ് നല്ലത്
എത്ര കടുപ്പത്തിൽ ബ്രഷ്ചെയ്യുന്നോ അത്രയധികം പരുക്ക് പല്ലിനും മോണയ്ക്കും ഉണ്ടാകുകയാണ്. ബലത്തിൽ പല്ല് തേക്കുമ്പോൾ പല്ലിൽ ഉരയലുണ്ടാകുകയും സെൻസിറ്റിവിറ്റിക്ക് ഇത് കാരണമാകുകയും ചെയ്യും. സോഫ്റ്റ് ബ്രിസിൽ ബ്രഷുകൾ ഉപയോഗിക്കണം. അതുപോലെ തിരശ്ചീനമായി (horizontal) പല്ല് തേക്കാതെ ലംബ (vertical) മായും വൃത്താകൃതിയിലും വേണം ബ്രഷ് ചെയ്യാൻ.
4. ആരോഗ്യമുള്ള പല്ലുകൾക്കായി ഫ്ലൂറൈഡ് വാട്ടർ കുടിക്കുക
പല്ലുകളെ ശക്തിപ്പെടുത്താനും പല്ലിന്റെ ഇനാമലുകളുടെ ആരോഗ്യത്തിനും ഫ്ലൂറൈഡ് വാട്ടർ കുടിക്കുന്നതിലൂടെ സാധിക്കും. എന്നാൽ മിതമായ തോതിലേ ഫ്ലൂറൈഡ് ഉപയോഗിക്കാവൂ. മുതിർന്നവർക്ക് ഓരോ ടൂത്ത്പേസ്റ്റിനും 1000 ppm വരെയും ആറുവയസില്‍ താഴെ പ്രായമുള്ള കുട്ടികൾക്ക് 500 ppmൽ താഴെയുമേ ആകാവൂ. ഫ്ലൂറൈഡിന്റെ അമിതോപയോഗം ഫ്ലൂറോസിനു കാരണമാകും.
5. ദന്താരോഗ്യത്തിന് പല്ല് തേച്ചാൽ മതി
ദിവസം രണ്ടു നേരം പല്ലു തേക്കുന്നതിനു പുറമെ മോണകൾ ഫ്ലോസിങ്ങ് ചെയ്യണം. ടങ് ക്ലീനർ ഉപയോഗിച്ച് നാവ് വൃത്തിയാക്കുകയും വേണം. ദന്താരോഗ്യം ലഭിക്കാൻ പല്ലുതോച്ചാൽ മാത്രം പോര, ഇത്രയും കാര്യങ്ങളെങ്കിലും ചെയ്യണം.
6. അണപ്പല്ല് എടുക്കുന്നത് കാഴ്ചശക്തിയെയും ഓർമയെയും ബാധിക്കും
നമ്മുടെ ഭക്ഷണശീലങ്ങളിൽ ഉണ്ടായ മാറ്റം മൂലം താടിയെല്ലുകൾ ചെറുതായി. അതുകൊണ്ടു തന്നെ എല്ലാ പല്ലിനെയും ഉൾക്കൊള്ളാൻ വായിൽ സ്ഥലമില്ലാതായി. അതുകൊണ്ട് ചിലപ്പോൾ പല്ല് ചെരിഞ്ഞു വളരും. ഇത് അടുത്തിരിക്കുന്ന പല്ലിന് പ്രശ്നമാകും. ഇങ്ങനെ വന്നാൽ ഒരു ഡെന്റിസ്റ്റിന്റെ സഹായം തേടുകയും പല്ല് എടുക്കുകയും വേണം. ഇത് ഓർമശക്തിയെയോ കാഴ്ചശക്തിയെയോ ബാധിക്കില്ല.
7. മോണയിൽ നിന്ന് രക്തം വരുന്നത് സാധാരണമാണ്
മോണയിൽ നിന്ന് രക്തം വരുന്നത് പോഷകക്കുറവു കൊണ്ടോ പ്രമേഹം കൊണ്ടോ ആവാം. ഇതിനെ അവഗണിക്കരുത്. പെരിഡോന്റൈറ്റിസ് എന്ന മോണരോഗം പല്ല് നഷ്ടപ്പെടാൻ ഇടയാക്കും. ഹൃദ്രോഗവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ഏതെങ്കിലും പല്ല് പോയാൽ പകരം ഉടൻ തന്നെ പുതിയത് വയ്ക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ വായയുടെ മൊത്തത്തിലുള്ള ഘടനയെ തന്നെ അത് ബാധിക്കും. പുകയില, പുകവലി, മദ്യപാനം ഇവ ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യണം. വായ്ക്കുള്ളിൽ എന്തെങ്കിലും മാറ്റം കണ്ടാൽ ഉടനെ തന്നെ ഒരു ദന്തരോഗവിദഗ്ധനെ കാണണം.
കൂർക്കംവലി എളുപ്പത്തിൽ മാറ്റാം: വിഡിയോ