ഹോളി ആഘോഷിക്കുമ്പോള്‍ ആസ്‌മ രോഗികള്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കണം
നിറങ്ങളുടെ ഉത്സവമായ ഹോളി ഏവര്‍ക്കും സന്തോഷം പകരുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആസ്‌മ രോഗികള്‍ ചില മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത ഹോളി ആഘോഷത്തില്‍ കൂടുതലാണ്. ഹോളി ആഘോഷിക്കുന്ന ആസ്‌മ രോഗികള്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ എടുക്കാന്‍

നിറങ്ങളുടെ ഉത്സവമായ ഹോളി ഏവര്‍ക്കും സന്തോഷം പകരുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആസ്‌മ രോഗികള്‍ ചില മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത ഹോളി ആഘോഷത്തില്‍ കൂടുതലാണ്.
ഹോളി ആഘോഷിക്കുന്ന ആസ്‌മ രോഗികള്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ എടുക്കാന്‍ മറക്കരുത്.
1. മാസ്‌കോ സ്‌കാര്‍ഫോ അണിയണം
മാസ്‌കോ സ്‌കാര്‍ഫോ അണിഞ്ഞ് വായും മൂക്കും മറയ്‌ക്കാതെ ഹോളി ആഘോഷിക്കാന്‍ ഇറങ്ങുന്നത് ആസ്‌മ രോഗികളെ സംബന്ധിച്ചിടത്തോളം അപകടകരമാണ്. നിറത്തിലും പുകയിലും വരണ്ട വായുവിലുമുള്ള ഹാനികരമായ പൊടിപടലങ്ങള്‍ ശരീരത്തിനുള്ളിലെത്താതിരിക്കാന്‍ ഈ മുന്‍കരുതല്‍ നിര്‍ബന്ധമാണ്. നല്ല വായുസഞ്ചാരമുള്ള സാമഗ്രി ഉപയോഗിച്ച് നിര്‍മ്മിച്ച മാസ്‌ക് വേണം തിരഞ്ഞെടുക്കാന്‍.
2. അമിതമായ ശാരീരിക അധ്വാനം വേണ്ട
നിറങ്ങളുമായുള്ള ഓട്ടവും ബഹളവുമെല്ലാം ചേര്‍ന്നതാണ് ഹോളി ആഘോഷം. ഇതിനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും അമിതമായി ശരീരത്തെ ക്ഷീണിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമിതമായി ശരീരത്തിന് അധ്വാനം കൊടുക്കുന്നത് ആസ്‌മ ആക്രമണം ഉണ്ടാകാന്‍ കാരണമാകും. ഇടയ്‌ക്ക് ഇടവേള എടുക്കാന്‍ ശ്രദ്ധിക്കുന്നത് അമിതമായ ബുദ്ധിമുട്ട് ശ്വാസകോശത്തിന് ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.
3. സിന്തറ്റിക് നിറങ്ങള്‍ വേണ്ട
സിന്തറ്റിക് നിറങ്ങളിലെ രാസവസ്‌തുക്കള്‍ വായുനാളിക്ക് അസ്വസ്ഥതയുണ്ടാക്കി ആസ്‌മ ലക്ഷണങ്ങള്‍ക്ക് വഴിവയ്‌ക്കാം. ഇതിനാല്‍ മഞ്ഞള്‍, റോസ് പൗഡര്‍, ബീറ്റ്‌റൂട്ട് എന്നിങ്ങനെ ജൈവ വസ്‌തുക്കളില്‍ നിന്നുള്ള പ്രകൃതിദത്ത നിറങ്ങള്‍ പരമാവധി ഉപയോഗിക്കണം.
4. മദ്യപാനം അരുത്
റെഡ് വൈന്‍, വൈറ്റ് വൈന്‍, സിഡര്‍, ബിയര്‍ എന്നിങ്ങനെയുള്ള മദ്യങ്ങളെല്ലാം ആസ്‌മ ലക്ഷണങ്ങള്‍ അധികരിപ്പിക്കുന്നതാണ്. ഇതിനാല്‍ ഹോളി ആഘോഷത്തില്‍ നിന്ന് മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുക. ദാഹത്തിന് പഴച്ചാറുകള്‍ ആകാം.
5. നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കണം
അമിതമായ ചൂടും ഈര്‍പ്പവും ആസ്‌മ രോഗികള്‍ക്ക് അത്ര നല്ലതല്ല. ഇതിനാല്‍ ദീര്‍ഘനേരം വെയിലത്ത് നിന്നു കൊണ്ടുള്ള ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കണം.
ഇന്‍ഹേലറുകള്‍ എപ്പോഴും കൈയ്യെത്തും ദൂരത്ത് കരുതാനും ആസ്‌മ രോഗികള്‍ ഹോളി ആഘോഷ വേളയില്‍ ശ്രദ്ധിക്കണം. അമിതമായി പുകയും മലിനീകരണവുമുള്ള തിരക്കേറിയ പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതും നന്ന്. ഹോളി ആഘോഷങ്ങള്‍ക്കിടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടോ കടുത്ത ആസ്‌മ ലക്ഷണങ്ങളോ നേരിടുന്ന പക്ഷം പള്‍മനോളജിസ്‌റ്റിനെ കാണാനും വൈകരുത്.
പരമ്പരാഗത രീതിയിലെ സൂര്യനമസ്കാരം: വിഡിയോ