ഏപ്രില്‍ ഫൂള്‍ ദിനത്തിലെ പ്രാങ്കുകള്‍ അതിരു കടക്കാറുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ മാനസികാരോഗ്യം തകിടംമറിയും
നിരുപദ്രവകരമായ ചില തമാശകളും പ്രാങ്കുകളും കൊണ്ട് കുട്ടുകാരെയും കുടുംബത്തിലുള്ളവരെയുമൊക്കെ മണ്ടന്മാരാക്കുന്ന ദിനമാണ് ഏപ്രില്‍ ഒന്ന്. ചിലരുടെ കാര്യത്തില്‍ നല്ലൊരു പൊട്ടിച്ചിരിക്ക് വക നല്‍കുമെങ്കിലും എല്ലാവരും ഈ പ്രാങ്കുകളെ ഒരു പോലെയാകില്ല സ്വീകരിക്കുക. ഏപ്രില്‍ ഫൂള്‍ പ്രാങ്കുകള്‍ മൂലം പല

നിരുപദ്രവകരമായ ചില തമാശകളും പ്രാങ്കുകളും കൊണ്ട് കുട്ടുകാരെയും കുടുംബത്തിലുള്ളവരെയുമൊക്കെ മണ്ടന്മാരാക്കുന്ന ദിനമാണ് ഏപ്രില്‍ ഒന്ന്. ചിലരുടെ കാര്യത്തില്‍ നല്ലൊരു പൊട്ടിച്ചിരിക്ക് വക നല്‍കുമെങ്കിലും എല്ലാവരും ഈ പ്രാങ്കുകളെ ഒരു പോലെയാകില്ല സ്വീകരിക്കുക. ഏപ്രില്‍ ഫൂള്‍ പ്രാങ്കുകള്‍ മൂലം പല തരത്തിലുള്ള ഫോബിയകളും ഉത്‌കണ്‌ഠകളും ഉണ്ടായവര്‍ നിരവധിയാണ്. മനസ്സിന്റെ സ്വസ്ഥത കളയാനും ആജീവനാന്തം ഭയക്കാനുമുള്ള കാരണങ്ങൾ ഈ ദിവസം പലർക്കും കിട്ടിയേക്കാം.
ചില കാര്യങ്ങളോടുള്ള അമിതമായ ഭയമാണ് ഫോബിയ. ചിലര്‍ക്ക് ഈ ഫോബിയകള്‍ പുതുതായി ഉണ്ടാകാന്‍ ഏപ്രില്‍ ഫൂള്‍ പ്രാങ്ക് കാരണമാകാം. ചിലരിലാകട്ടെ ഈ ഫോബിയ തീവ്രമാകാനും മതി. അവരെ തന്നെ സ്‌തംഭിപ്പിക്കുന്ന പാനിക് അറ്റാക്കുകള്‍ ഉണ്ടായവരും നിരവധി.
ക്ലൗണ്‍ മാസ്‌കുകളോടുള്ള ഭയമായ കൗള്‍റോഫോബിയ, ഫെയ്‌ക്ക് ചോര കൊണ്ട് ചിലര്‍ക്കുണ്ടാകുന്ന ഹീമോഫോബിയ, എട്ടുകാലിയോടുള്ള ഭയമായ അരക്‌നോഫോബിയ എന്നിങ്ങനെ പലതരം ഫോബിയകള്‍ ഉള്ളവര്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ടാകാം. നിങ്ങളുടെ ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ഇതില്‍ ഏത് ഫോബിയയെയാണ് ഉണര്‍ത്തി വിടുന്നതെന്ന് പറയാനാവില്ല.
കുട്ടിക്കാലത്തെ പ്രാങ്കുകള്‍ മൂലം ചിലരിലുണ്ടാകുന്ന ഫോബിയകള്‍ മുതിര്‍ന്നാലും മാറിയെന്ന് വരില്ല. ഇതിനു വേണ്ടി മനശാസ്‌ത്രവിദഗ്‌ധരെയും തെറാപിസ്റ്റുകളെയും കാണേണ്ടി വന്നവരും നിരവധിയാണ്. ഇതിനാല്‍ ഇന്ന് ആരെയെങ്കിലും ഏപ്രില്‍ ഫൂളാകാന്‍ ഇറങ്ങും മുന്‍പ് ഇക്കാര്യങ്ങള്‍ മനസ്സില്‍ വയ്‌ക്കുക. പ്രാങ്കുകള്‍ ആകാം, പക്ഷേ അതിരു കടക്കണ്ട്. ആളും തരവുമൊക്കെ നോക്കി മാത്രം ഇത്തരം തമാശകള്‍ ഇറക്കിയാല്‍ മതിയാകും. സ്വന്തം സന്തോഷത്തിനും വിനോദത്തിനും വേണ്ടി മറ്റുള്ളവരെ ബലിയാടാക്കുമ്പോൾ അവർ അനുഭവിക്കാനിടയുള്ള മാനസിക സംഘർഷത്തെ ഓർക്കുക. നിമിഷ നേരത്തേക്കുള്ള തമാശ ഒരാളുടെ ജീവിതം തന്നെ തകർത്തേക്കാം.
സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക: വിഡിയോ