ഇന്നത്തെ സമ്മർദവും തിരക്കും നിറഞ്ഞ ജീവിതശൈലിയിൽ ഹോർമോൺ അസന്തുലനം (Hormonal Imbalance) എന്നത് സർവസാധാരണമായിക്കഴിഞ്ഞു. ക്ഷീണം, ശരീരഭാരം കൂടുക, മൂഡ്സ്വിങ്ങ്സ് തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. വൈദ്യസഹായം തേടേണ്ട അവസരങ്ങൾ ചിലപ്പോൾ ഉണ്ടാകുമെങ്കിലും ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക

ഇന്നത്തെ സമ്മർദവും തിരക്കും നിറഞ്ഞ ജീവിതശൈലിയിൽ ഹോർമോൺ അസന്തുലനം (Hormonal Imbalance) എന്നത് സർവസാധാരണമായിക്കഴിഞ്ഞു. ക്ഷീണം, ശരീരഭാരം കൂടുക, മൂഡ്സ്വിങ്ങ്സ് തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. വൈദ്യസഹായം തേടേണ്ട അവസരങ്ങൾ ചിലപ്പോൾ ഉണ്ടാകുമെങ്കിലും ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നത്തെ സമ്മർദവും തിരക്കും നിറഞ്ഞ ജീവിതശൈലിയിൽ ഹോർമോൺ അസന്തുലനം (Hormonal Imbalance) എന്നത് സർവസാധാരണമായിക്കഴിഞ്ഞു. ക്ഷീണം, ശരീരഭാരം കൂടുക, മൂഡ്സ്വിങ്ങ്സ് തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. വൈദ്യസഹായം തേടേണ്ട അവസരങ്ങൾ ചിലപ്പോൾ ഉണ്ടാകുമെങ്കിലും ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്മർദവും തിരക്കും നിറഞ്ഞ ഇന്നത്തെ ജീവിതശൈലിയിൽ ഹോർമോൺ അസന്തുലനം (Hormonal Imbalance) സർവസാധാരണമായിക്കഴിഞ്ഞു. ക്ഷീണം, ശരീരഭാരം കൂടുക, മൂഡ്സ്വിങ്ങ്സ് തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. വൈദ്യസഹായം തേടേണ്ട അവസരങ്ങൾ ചിലപ്പോൾ ഉണ്ടാകുമെങ്കിലും ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക വഴി ഹോർമോൺ സന്തുലനവും സൗഖ്യവും സാധ്യമാണ്. ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടുന്ന അഞ്ച് ആരോഗ്യശീലങ്ങൾ ഇതാ.

∙ഉറക്കം പ്രധാനം
ഹോർമോണുകളുടെ നിയന്ത്രണത്തിനും ആരോഗ്യത്തിനും നല്ല ഉറക്കം പ്രധാനമാണ്. ശരീരത്തിന് കേടുപാടുകൾ തീർക്കാനും ഹോർമോൺ നില നിയന്ത്രിക്കാനും ദിവസവും 7 മുതൽ 9 മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറക്കം പ്രധാനമാണ്. ദിവസവും കൃത്യസമയത്ത് ഉറങ്ങുന്ന ശീലം പിന്തുടരണം. മുറിയിൽ മങ്ങിയ വെളിച്ചം മാത്രം ഇടുക, സ്ക്രീൻ ഉപയോഗം ഒഴിവാക്കുക. ധ്യാനം, ശ്വസനവ്യായാമം തുടങ്ങിയ റിലാക്സേഷൻ ടെക്നിക്കുകൾ ഉപയോഗിക്കുക ഇവയെല്ലാം തടസ്സമില്ലാത്ത ഉറക്കം നൽകും. കംഫർട്ടബിൾ ആയ കിടക്ക, തലയിണ, ശാന്തത നിറഞ്ഞ ഇരുണ്ട മുറി തുടങ്ങിയ ഉറക്കാന്തരീക്ഷവും ഉറപ്പു വരുത്താം.

Representative image. Photo Credit:Deepak Sethi/istockphoto.com
ADVERTISEMENT

∙കഴിക്കാം സമീകൃത ഭക്ഷണം
ഹോർമോൺ ഉൽപാദനത്തിനും സന്തുലനത്തിനും പോഷകങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും അടങ്ങിയ സമീകൃതഭക്ഷണം ശീലമാക്കുക. ഹോർമോൺ സന്തുലനം ഏകുന്ന ഭക്ഷണങ്ങളായ പച്ചനിറത്തിലുള്ള ഇലക്കറികൾ, ക്രൂസിഫെറസ് പച്ചക്കറികളായ ബ്രൊക്കോളി, കോളിഫ്ലവർ കേൽ മുതലായവയും അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും നട്സ്, സീഡ്സ്, മുഴുധാന്യങ്ങൾ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, റിഫൈൻഡ് ഷുഗർ, ആർട്ടിഫിഷ്യൽ അഡിറ്റീവ്സ് തുടങ്ങി ഹോർമോൺ നിലയെ തടസ്സപ്പെടുത്തുന്ന ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തും.

Representative image. Photo Credit: Doucefleur/istockphoto.com

∙നിയന്ത്രിക്കാം സമ്മർദം
കടുത്ത സമ്മർദം ഹോർമോൺ നിലയെ തകിടം മറിക്കും. ഹോര്‍മോൺ അസന്തുലനത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും. സമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ പിന്തുടരാം. മൈൻഡ്ഫുൾനെസ് മെഡിറ്റേഷൻ, യോഗ, തായ്ചി, അല്ലെങ്കിൽ ശ്വസനവ്യായാമങ്ങൾ ഇവ പിന്തുടരാം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയോ, പ്രകൃതിയിൽ സമയം ചെലവഴിക്കുകയോ ചെയ്യാം. സെൽഫ് കെയർ പ്രധാനമാണ് ഇതിനായി മസാജ്, അക്യുപങ്ചർ ഇവ ചെയ്യാം. അല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി സമയം ചെലവിടാം. അതിരുകൾ നിർണയിക്കുക, ടൈംമാനേജ്മെന്റ് പരിശീലിക്കുക തുടങ്ങിയവയും സ്ട്രെസ്സ് കുറയ്ക്കാനും ഹോർമോൺ സന്തുലനത്തിനും സഹായിക്കും.

ADVERTISEMENT

∙പതിവാക്കാം വ്യായാമം
ഹോർമോൺ നിയന്ത്രണത്തിനും ഉപാപചയപ്രവർത്തനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ശാരീരിക പ്രവർത്തനം പ്രധാനമാണ്. ആഴ്ചയിലെ മിക്ക ദിവസങ്ങളിലും കുറഞ്ഞത് അരമണിക്കൂറെങ്കിലും മിതമായതോ കഠിനമായതോ ആയ വ്യായാമം ശീലമാക്കാം. കാർഡിയോ വാസ്കുലാർ, സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ്, ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ ഇവ ചെയ്യാം. നടത്തം, ജോഗിങ്ങ്, സൈക്ലിങ്ങ്, നീന്തൽ, ഡാൻസിങ്ങ്, യോഗ തുടങ്ങി നിങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം. ഈ ശീലങ്ങൾ പതിവാക്കാം. വ്യായാമം ഹോർമോൺ സന്തുലനത്തിനു സഹായിക്കുക മാത്രമല്ല, മനോനിലയും ഊർജവും മെച്ചപ്പെടുത്താനും സൗഖ്യമേകാനും സഹായിക്കും. അമിതവ്യായാമം ഒഴിവാക്കണം. കാരണം അത് ശരീരത്തിന് സമ്മർദം ഉണ്ടാക്കുകയും ഹോർമോൺ നിലയെ തകരാറിലാക്കുകയും ചെയ്യും.

Representative image. Photo Credit:Galina Zhigalova/Shutterstock.com

∙വേണം സൂര്യപ്രകാശവും വൈറ്റമിൻ ഡി യും
വൈറ്റമിൻ ഡി കിട്ടാൻ സൂര്യപ്രകാശം ഏൽക്കുക എന്നത് പ്രധാനമാണ്. ഇത് ഹോർമോൺ സന്തുലനത്തിനും ആരോഗ്യത്തിനും പ്രധാന പങ്ക് വഹിക്കുന്നു. ചർമത്തിൽ ദിവസവും 10 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കണം. രാവിലെയോ വൈകിട്ടോ യുവിബി രശ്മികൾ കൂടുതൽ ഉള്ള സമയത്ത് വെയിൽ കൊള്ളണം. മതിയായ സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കിൽ വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കണം. കൊഴുപ്പുള്ള മത്സ്യങ്ങൾ, പാലുൽപന്നങ്ങൾ, മുട്ട, കൂൺ തുടങ്ങി വൈറ്റമിൻ ഡി ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കണം.

ADVERTISEMENT

ഈ ആരോഗ്യശീലങ്ങൾ പിന്തുടരുക വഴി ഹോർമോൺ സന്തുലനവും ആരോഗ്യവും സൗഖ്യവും ലഭിക്കും.

ഇഷ്ടഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ

English Summary:

Five Simple Lifestyle Changes to Restore Hormonal Equilibrium