ചോദ്യം : എന്റെ മകൻ ഒൻപതാം ക്ലാസിലാണു പഠിക്കുന്നത്. പഠനത്തിൽ പിന്നാക്കമാണ്. പഠനവൈകല്യങ്ങൾ ഉള്ള കുട്ടികൾക്കു പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇളവുകൾ ഉള്ളതായി കേട്ടിട്ടുണ്ട്. ഇത്തരം ഇളവുകൾ എന്തൊക്കെയാണ്? അവ ലഭിക്കാൻ എന്താണു ചെയ്യേണ്ടത്? ഉത്തരം : ശരാശരി നിലവാരത്തിലോ അല്ലെങ്കിൽ ശരാശരിയിൽ കൂടുതലോ ബുദ്ധിവളർച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : എന്റെ മകൻ ഒൻപതാം ക്ലാസിലാണു പഠിക്കുന്നത്. പഠനത്തിൽ പിന്നാക്കമാണ്. പഠനവൈകല്യങ്ങൾ ഉള്ള കുട്ടികൾക്കു പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇളവുകൾ ഉള്ളതായി കേട്ടിട്ടുണ്ട്. ഇത്തരം ഇളവുകൾ എന്തൊക്കെയാണ്? അവ ലഭിക്കാൻ എന്താണു ചെയ്യേണ്ടത്?

ഉത്തരം : ശരാശരി നിലവാരത്തിലോ അല്ലെങ്കിൽ ശരാശരിയിൽ കൂടുതലോ ബുദ്ധിവളർച്ച ഉണ്ടായിരിക്കുകയും എന്നാൽ ബൗദ്ധിക നിലവാരത്തിന് ആനുപാതികമായി പഠനത്തിൽ മികവ് കാണിക്കാൻ പറ്റാതിരിക്കുകയും ചെയ്യുന്ന പ്രശ്നത്തെയാണ് പഠനവൈകല്യം (specific learning disorder) എന്നു പറയുന്നത്. ഇത് മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിലുള്ള ചില തകരാറുകൾ അല്ലെങ്കിൽ അപാകതകൾ കാരണം ഉണ്ടാകുന്ന പ്രശ്നമാണ്. കുട്ടി പഠിക്കാത്തതുകൊണ്ടോ വേണ്ടത്ര ശ്രമിക്കാത്തതു കൊണ്ടോ ഉണ്ടാകുന്ന പ്രശ്നം അല്ല. ഇങ്ങനെയുള്ള കുട്ടികൾക്കു കാര്യം അറിയുന്നുവെങ്കിൽ പോലും ശരിയായി എഴുതാൻ പ്രയാസപ്പെടുന്നു. എഴുതുമ്പോൾ അക്ഷരത്തെറ്റുകൾ ഉണ്ടാകുന്നു. അല്ലെങ്കിൽ വാക്കുകൾ മാറിപ്പോകുന്നു. കണക്കു ചെയ്യാൻ അറിയാമെങ്കിൽ പോലും അത് എഴുതുമ്പോൾ തെറ്റു പറ്റുന്നു. പലപ്പോഴും എഴുതുന്നതിനു സാധാരണയിൽ കൂടുതൽ സമയം ആവശ്യമായി വരുന്നു. ഇങ്ങനെയുള്ള കുട്ടികൾക്ക് കഴിവുണ്ടെങ്കിൽ പോലും അത് പരീക്ഷകളിൽ പ്രകടിപ്പിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് തോറ്റു പോകുകയോ മാർക്ക് കുറയുകയോ ചെയ്യുന്നു.

Representative Image. Photo Credit: Panitanphoto / Shutterstock.com

അർഹിക്കുന്ന കുട്ടികൾക്ക് അവരുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണം കൊണ്ട് പരീക്ഷയിൽ മാർക്ക് കുറയുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനവൈകല്യം ഉള്ള കുട്ടികൾക്കു പരീക്ഷ എഴുതുന്നതിൽ ചില ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചത്. എഴുന്നതിനു പ്രയാസം ഉള്ള കുട്ടികൾക്ക് അവർ പറഞ്ഞു കൊടുക്കുന്നതു കേട്ട് എഴുതുന്നതിനു മറ്റൊരു കുട്ടിയെ പരീക്ഷാസമയത്ത് സഹായി ആയി അനുവദിക്കുക, പരീക്ഷ എഴുതുന്നതിന് ഒരു മണിക്കൂർ അധിക സമയം നൽകുക തുടങ്ങിയ ആനുകൂല്യങ്ങൾ ആണ് നിയമപ്രകാരം ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ജില്ലയിലെയും ഗവൺമെന്റ് മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഇത്തരം പ്രശ്നങ്ങൾ ഉള്ള കുട്ടികളെ വിലയിരുത്തുന്നതിനുള്ള പ്രത്യേക മെഡിക്കൽ ബോർഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ മെഡിക്കൽ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് കുട്ടികൾക്കു പരീക്ഷകൾക്ക് അനുകൂല്യങ്ങൾ നൽകുന്നത്.

പഠനത്തിൽ പിന്നാക്കം ഉള്ള എല്ലാ കുട്ടികളും പഠനവൈകല്യം (SLD) ഉള്ളവർ അല്ല. പഠനത്തിൽ പിന്നാക്കമാകുന്നതിന് അല്ലെങ്കിൽ പഠിക്കാൻ കഴിയാതിരിക്കുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. പഠനത്തിൽ പിന്നാക്കം ആകുന്ന എല്ലാ കുട്ടികളും ഈ ആനുകൂല്യത്തിന് അർഹരല്ല. ബുദ്ധിവളർച്ചയിലെ പ്രശ്നങ്ങൾ കാരണം പഠിക്കാൻ കഴിയാത്ത കുട്ടികൾക്കു മാത്രമാണ് ഈ ആനുകൂല്യങ്ങൾ ഉള്ളത്.

(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)

English Summary:

Exam Accommodations for Children with Learning Disabilities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT