ഹോട്ടൽ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണു മിക്കവരും. തിരക്കും മടിയുമൊക്കെ ഇതിനു കാരണവുമാണ്. എന്നാൽ ഭക്ഷ്യവിഷബാധ വാർത്തകൾ പലരെയും ആശങ്കയിലാക്കുന്നു. ഭക്ഷണം സുരക്ഷിതമാകണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. പാഴ്സൽ വാങ്ങുമ്പോൾ ∙ഭക്ഷണം ഒരു മണിക്കൂറിൽ അധികം കവറിൽ സൂക്ഷിച്ചുവയ്ക്കരുത്. ∙അതതു സമയത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോട്ടൽ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണു മിക്കവരും. തിരക്കും മടിയുമൊക്കെ ഇതിനു കാരണവുമാണ്. എന്നാൽ ഭക്ഷ്യവിഷബാധ വാർത്തകൾ പലരെയും ആശങ്കയിലാക്കുന്നു. ഭക്ഷണം സുരക്ഷിതമാകണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

പാഴ്സൽ വാങ്ങുമ്പോൾ
∙ഭക്ഷണം ഒരു മണിക്കൂറിൽ അധികം കവറിൽ സൂക്ഷിച്ചുവയ്ക്കരുത്.

ADVERTISEMENT

∙അതതു സമയത്തു കഴിക്കാൻ വേണ്ടതു മാത്രം വാങ്ങാൻ ശ്രദ്ധിക്കുക

∙കുഴിമന്തി, അൽഫാം, ഷവർമ, ഷവായ് എന്നിവയുടെ കൂടെ നൽകുന്ന തണുപ്പുള്ള സാധനങ്ങൾ (മയോണൈസ്, കെച്ചപ്പ്, ചട്ണി മുതലായവ) പാഴ്സൽ കിട്ടിയാലുടൻ ചൂടുള്ള ഭക്ഷണത്തിൽ നിന്നു മാറ്റിവയ്ക്കുക.

∙ഭക്ഷണം ഒന്നിൽ കൂടുതൽ തവണ ചൂടാക്കിയും തണുപ്പിച്ചും കഴിക്കുന്നത് ഒഴിവാക്കുക.

Representative image. Photo Credit: liudmila chernetska/istockphoto.com

∙മയോണൈസ്, കെച്ചപ്പ് (സോസ്) എന്നിവ ഫ്രിജിൽ വച്ച് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക. മയോണൈസ് പോലുള്ളവയിൽ പെട്ടെന്ന് അണുബാധ ഉണ്ടാകാൻ ഇടയുള്ളതിനാൽ വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണം.

ADVERTISEMENT

∙തുറന്നുവച്ച ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക.

∙ഭക്ഷണത്തിനു രുചി, മണം, നിറം എന്നിവയിൽ വ്യത്യാസം അനുഭവപ്പെട്ടാലോ പഴകിയതാണെന്നു തോന്നിയാലോ കഴിക്കരുത്.

 ഇതു സംബന്ധിച്ച പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാം. 

ഹോട്ടലുടമകളുടെ ശ്രദ്ധയ്ക്ക്
∙പാഴ്സൽ പാക്കറ്റിൽ ഭക്ഷണം പാകം ചെയ്ത തീയതി, സമയം, ‘യൂസ് ബൈ ടൈം’ എന്നിവ രേഖപ്പെടുത്തണം.

ADVERTISEMENT

∙ഭക്ഷണം ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിൽ നൽകണം.

∙ഭക്ഷണം തയാറാക്കുന്നതിനു എടുക്കുന്ന അതേ സൂക്ഷ്മത വിളമ്പുന്നതിലും പുലർത്തണം.

∙ജീവനക്കാർ ഗ്ലൗസും മാസ്ക്കും ഹെഡ് ക്യാപ്പും അണിയണം.

പ്രതീകാത്മക ചിത്രം (Photo: Shutterstock / Bondar Illia)

∙പാചകക്കാർ മേൽവസ്ത്രവും ഹെഡ് ക്യാപ്പും അണിയണം.

∙വിളമ്പുന്ന ഭക്ഷണത്തിൽ സ്പർശിക്കാൻ പാടില്ല.

∙ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും ശേഷവും മാത്രം അടുക്കള വൃത്തിയാക്കുക.

∙പാകം ചെയ്യുന്നതിനിടയ്ക്കു വൃത്തിയാക്കരുത്.

∙ആരോഗ്യ പ്രശ്നങ്ങളുള്ളവർ അടുക്കളയിൽ പ്രവേശിക്കരുത്.

∙ആറു മാസം കൂടുമ്പോൾ ജീവനക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കണം.

∙പാചകത്തിനു ശുദ്ധജലം മാത്രം ഉപയോഗിക്കണം.

∙വെള്ളം ആറു മാസത്തിലൊരിക്കൽ അംഗീകൃത സ്ഥാപനങ്ങളിലെത്തിച്ചു പരിശോധിക്കണം.

വിവരങ്ങൾക്കു കടപ്പാട്: ജോസ് ലോറൻസ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ, ഇടുക്കി

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Health Tips to avoid Food Poisoning