അമിതവണ്ണം കുറയ്ക്കാനും സ്ലിമ്മാകാനുമൊക്കെ പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോജനിക് അഥവാ കീറ്റോ ഡയറ്റ്. എന്നാല്‍ ഇതിന് മാത്രമല്ല കടുത്ത മാനസിക രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനും കീറ്റോ ഡയറ്റ് സഹായകമാണെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ചിത്തഭ്രമം, ബൈപോളാര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവണ്ണം കുറയ്ക്കാനും സ്ലിം ആകാനുമൊക്കെ പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോജനിക് അഥവാ കീറ്റോ ഡയറ്റ്. എന്നാല്‍ ഇതിന് മാത്രമല്ല കടുത്ത മാനസിക രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനും കീറ്റോ ഡയറ്റ് സഹായകമാണെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ചിത്തഭ്രമം, ബൈപോളാര്‍ ഡിസോഡര്‍ തുടങ്ങിയ പല മാനസിക രോഗങ്ങളുടെയും നിയന്ത്രണത്തിനായി ആന്റി സൈക്കോട്ടിക് മരുന്നുകള്‍ ഡോക്ടര്‍മാര്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ മരുന്നുകളില്‍ പലതും ചയാപചയത്തെ തകിടം മറിച്ച് അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത്തരം പാര്‍ശ്വഫലങ്ങല്‍ ലഘൂകരിക്കാനും തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് നല്‍കാനും കീറ്റോ ഡയറ്റ് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

Representative image. Photo Credit: miniseries/istockphoto.com
ADVERTISEMENT

ചിത്തഭ്രമവും ബൈപോളാര്‍ ഡിസോഡറും ബാധിച്ച 21 മുതിര്‍ന്നവരിലാണ് നാലു മാസം നീണ്ട പഠനം നടത്തിയത്. ഇക്കാലയളവില്‍ ഇവര്‍ 10 ശതമാനം കാര്‍ബോഹൈഡ്രേറ്റും 30 ശതമാനം പ്രോട്ടീനും 60 ശതമാനം കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിച്ചു. ഇവരുടെ ചയാപചയത്തിലും മനോനിലയിലും ഗണ്യമായ പുരോഗതി ഉണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. മികച്ച ഉറക്കം, നല്ല മൂഡ്, ഊര്‍ജ്ജതോത്, ആകമാനമുള്ള ജീവിത സംതൃപ്തി എന്നിവയും ഇവര്‍ക്കുണ്ടായതായി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്. ഇത് ശരീരത്തില്‍ കീറ്റോസിസ് എന്ന ചയാപചയ അവസ്ഥയുണ്ടാക്കും. ഇന്ധനത്തിനായി ശരീരം കാര്‍ബോഹൈഡ്രേറ്റിന് പകരം കൊഴുപ്പ് കത്തിക്കുന്ന അവസ്ഥയാണ് കീറ്റോസിസ്. ഈ സമയം കൊഴുപ്പിനെ കത്തിച്ച് ഉത്പാദിപ്പിക്കപ്പെടുന്ന കീറ്റോണുകള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കും. ഭക്ഷണത്തിലെ കൊഴുപ്പും ശരീരത്തില്‍ ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പും കീറ്റോസിസില്‍ ശരീരം ഉപയോഗപ്പെടുത്തും.

Representative image. Photo Credit:fcafotodigital/istockphoto.com
ADVERTISEMENT

മീന്‍, മാംസം, കൊഴുപ്പ് കൂടിയ പാലുത്പന്നങ്ങള്‍, നട്‌സ്, വിത്തുകള്‍, അവോക്കാഡോ, കാര്‍ബോ കുറഞ്ഞ പച്ചക്കറികള്‍ എന്നിവ കീറ്റോ ഡയറ്റില്‍ അടങ്ങിയിരിക്കുന്നു. അതേ സമയം ധാന്യങ്ങള്‍, പഞ്ചസാര, സ്റ്റാര്‍ച്ച് അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയൊന്നും കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നില്ല.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Transform Your Mental Health: Stanford Study Reveals Keto Diet Benefits for Schizophrenia and Bipolar Disorder

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT