കാറ്റിന്റെ കൈ പിടിച്ച് നൃത്തമാടി എത്തുന്ന തുലാമഴ, പുതുമണ്ണിന്റെ ഗന്ധമുയർത്തി ഭൂമിയെ ലഹരി പിടിപ്പിക്കുന്ന വേനൽമഴ, പടിവാതിലിലെ മഴമറയും കടന്ന് തൂവാനത്തുമ്പികളായി മനുഷ്യരിൽ കുളിർകോരിയിടുന്ന മൺസൂൺ മഴ. ഇങ്ങനെ വർഷം മൂന്നുവട്ടം മലയാളത്തിന്റെ കൈപിടിക്കാനെത്തുന്ന മഴയെക്കുറിച്ച് പൊതുവേ ഉയരുന്ന സംശയമാണ്, മഴ

കാറ്റിന്റെ കൈ പിടിച്ച് നൃത്തമാടി എത്തുന്ന തുലാമഴ, പുതുമണ്ണിന്റെ ഗന്ധമുയർത്തി ഭൂമിയെ ലഹരി പിടിപ്പിക്കുന്ന വേനൽമഴ, പടിവാതിലിലെ മഴമറയും കടന്ന് തൂവാനത്തുമ്പികളായി മനുഷ്യരിൽ കുളിർകോരിയിടുന്ന മൺസൂൺ മഴ. ഇങ്ങനെ വർഷം മൂന്നുവട്ടം മലയാളത്തിന്റെ കൈപിടിക്കാനെത്തുന്ന മഴയെക്കുറിച്ച് പൊതുവേ ഉയരുന്ന സംശയമാണ്, മഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാറ്റിന്റെ കൈ പിടിച്ച് നൃത്തമാടി എത്തുന്ന തുലാമഴ, പുതുമണ്ണിന്റെ ഗന്ധമുയർത്തി ഭൂമിയെ ലഹരി പിടിപ്പിക്കുന്ന വേനൽമഴ, പടിവാതിലിലെ മഴമറയും കടന്ന് തൂവാനത്തുമ്പികളായി മനുഷ്യരിൽ കുളിർകോരിയിടുന്ന മൺസൂൺ മഴ. ഇങ്ങനെ വർഷം മൂന്നുവട്ടം മലയാളത്തിന്റെ കൈപിടിക്കാനെത്തുന്ന മഴയെക്കുറിച്ച് പൊതുവേ ഉയരുന്ന സംശയമാണ്, മഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാറ്റിന്റെ കൈ പിടിച്ച് നൃത്തമാടി എത്തുന്ന തുലാമഴ, പുതുമണ്ണിന്റെ ഗന്ധമുയർത്തി ഭൂമിയെ ലഹരി പിടിപ്പിക്കുന്ന വേനൽമഴ, പടിവാതിലിലെ മഴമറയും കടന്ന് തൂവാനത്തുമ്പികളായി മനുഷ്യരിൽ കുളിർകോരിയിടുന്ന മൺസൂൺ മഴ. ഇങ്ങനെ വർഷം മൂന്നുവട്ടം മലയാളത്തിന്റെ കൈപിടിക്കാനെത്തുന്ന മഴയെക്കുറിച്ച് പൊതുവേ ഉയരുന്ന സംശയമാണ്, മഴ നനയാമോ?.

പ്രകൃതിയെ ഉപാസിക്കുന്നവർക്ക് മഴ മരുന്നാണ്. അതേസമയം മഴയെ മനസ്സിലാക്കാതെ നനഞ്ഞാൽ രോഗമഴ ഉറപ്പാണെന്ന് ഒരു കൂട്ടർ. കാലം തെറ്റി എത്തുന്ന മഴ മരണം ഒളിപ്പിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി മറ്റൊരു വിഭാഗം. ഇതൊന്നുമറിയാതെ മഴ തിമിർക്കുകയാണ്, മോഹിപ്പിക്കുകയാണ്. മഴ നനഞ്ഞാലോ?.

Image Credit: rain-nazmulislam41633-shutterstock
ADVERTISEMENT

വിയർത്തിരിക്കുമ്പോൾ മഴ നനയരുത്
മഴ നടത്തം സംഘടിപ്പിച്ച് ആറു മാസം മുതൽ 84 വയസ്സ് വരെയുള്ളവരെ മഴ കൊള്ളിച്ചിട്ടുണ്ട്. എല്ലാ ജീവജാലങ്ങൾക്കും ഗർഭപാത്രത്തിൽ മുതൽ ജലവുമായുള്ള ബന്ധമുണ്ട്. ശരീരത്തിന്റെ മുക്കാൽ പങ്കും ജലമാണല്ലോ. ചൂടുകുരു മുതൽ െവരിക്കോസ് വരെയുള്ളവർക്ക് മഴവെള്ളം നല്ലതാണ്. മൺസൂണിലെ മഴയാണ് നനയാൻ നല്ലത്. വിയർത്തിരിക്കുമ്പോൾ പെട്ടെന്ന് മഴ നനയരുത്. നീരിളക്കവും മറ്റും ഉണ്ടാകും. ശരീരം ചൂടായിരിക്കുമ്പോൾ മഴ നനയണമെന്നുണ്ടെങ്കിൽ വായിൽ അൽപം വെള്ളം കൊണ്ടുനിന്ന് നനയാം. പനിയുള്ള സമയത്ത് മഴ നനയാതിരിക്കുന്നതാണ് അഭികാമ്യം. ശരീരം പെട്ടെന്ന് തണുത്ത് വിറയലുണ്ടാകും. പ്രകൃതി ഭക്ഷണം കഴിച്ച് ശീലിച്ച് ജീവിക്കുന്നവർക്ക് മഴ നനഞ്ഞാൽ പ്രശ്നമുണ്ടാകുന്നില്ല.
∙ രാജൻ മട്ടുമ്മേൽ, പ്രകൃതി പ്രചാരകൻ

ആരോഗ്യ സ്ഥിതി പ്രധാനം
ഫ്ലൂ, ഇൻഫ്ലുവൻസ, വൈറൽ പനി, അലർജി രോഗങ്ങൾ തുടങ്ങിയവയാണ് മഴ നനയുന്നതുമൂലം പിടിപെടുന്നത്. രോഗപ്രതിരോധ ശേഷിയും ആരോഗ്യസ്ഥിതിയും നോക്കി മാത്രമേ മഴ നനയാവൂ. കൊച്ചു കുട്ടികളും പ്രായമുള്ളവരും മഴ നനയണം എന്നു പറയാൻ ആവില്ല. ഇൻഫ്ലുവൻസ ബാധിച്ച് ന്യുമോണിയ വരെയായി അതു മാറാം. അലർജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം എന്നിവ ഉള്ളവർ മഴ നനയുന്നത് നല്ലതല്ല. വേനൽ മഴ വരുമ്പോഴാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വൈറൽ പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നത്. മൺസൂൺ മഴക്കാലത്താണ് അലർജി മൂലമുള്ള രോഗങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. അന്തരീക്ഷ മലിനീകരണം ഏറെയുള്ളതിനാൽ പുതുമഴ കൊള്ളുന്നത് ഒട്ടും നല്ലതല്ല.
∙ ഡോ.ബി.പത്മകുമാർ, പ്രിൻസിപ്പൽ, ഗവ.മെഡിക്കൽ കോളജ്, കൊല്ലം.

Representative image. Photo Credit: Deepak Sethi/istockphoto.com
ADVERTISEMENT

എണ്ണ തേച്ചിട്ട് മഴ നനയാം
കാലാവസ്ഥ ഏറെ മാറി. പണ്ടത്തെ മഴയല്ല ഇപ്പോൾ. കോവിഡിനുശേഷം മിക്കവരിലും പ്രതിരോധ ശേഷി വളരെ കുറഞ്ഞിരിക്കുന്നതായാണ് കാണുന്നത്. മഴ നനഞ്ഞ് പനിയും ചുമയുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ചുമ മാസങ്ങളോളം നീണ്ടു നിൽക്കും. കുരുമുളകും ചുക്കും തൃപ്പല്ലിയും ചേർന്ന ദ്രവരൂപത്തിലുള്ള ആഹാരമാണ് മഴക്കാലത്ത് നല്ലത്. മഴ നനഞ്ഞ് ദഹനം പ്രശ്നമായുണ്ടാകുന്ന അസുഖങ്ങളുണ്ട്. അതിനാൽ ‘രസം’ പോലുള്ളവ കുടിക്കുന്നതാണ് നല്ലത്. വാതം, പിത്തം, കഫം ഇവമൂലമുള്ള രോഗങ്ങളും മഴ നനഞ്ഞാൽ ഉണ്ടാകാറുണ്ട്. മഴ നനയണമെന്നുണ്ടെങ്കിൽ തലയിൽ അൽപം എണ്ണ തേച്ചിട്ട് നനയുന്നതാണ് നല്ലത്. അതിനു ശേഷം നല്ലവണ്ണം തുവർത്തി തലയിൽ രാസ്നാദി പോലുള്ള പൊടിയും തേക്കുന്നതു നല്ലതാണ്.
∙ ഡോ.ഷോബി കമലാസനൻ, കുരുക്കുത്തിൽ എസ്എൻ, ഫാർമസി, ചിങ്ങവനം

മിന്നലിനെ പേടിക്കണം
മാർച്ച് മുതൽ മേയ് വരെയുള്ള വേനൽ മഴ, ഒക്ടോബർ-ഡിസംബർ കാലയളവിലുള്ള തുലാമഴ, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ മഴ എന്നിവയിലെല്ലാം ഇടിമിന്നൽ ഉണ്ടാകുന്നുണ്ട്. അതിനാൽ മഴ നനയണമെന്ന് പറയാൻ കഴിയില്ല.അന്തരീക്ഷ മലിനീകരണം ഏറെയായതിനാൽ ആദ്യ മഴ നനയരുത്. തുടർച്ചയായി പെയ്ത് അന്തരീക്ഷം ശുദ്ധമായതിനു ശേഷം മാത്രം നനയാം. ഗൾഫിലും മറ്റും പെയ്യിക്കുന്ന കൃത്രിമ മഴ നനയുന്നതിലും പ്രശ്നമില്ല. ധാരാളം രാസവസ്തുക്കൾ വാരിവിതറിയാണ് മഴ പെയ്യിക്കുന്നത് എന്നു പറയുന്നത് ശരിയല്ല. അതിനെല്ലാം നിയന്ത്രിതമായ അളവുകളും രീതികളുമുണ്ട്. അവിടെയും ആദ്യം പെയ്യുന്ന മഴ നനയരുത്.
ഡോ.എം.ജി മനോജ്, റഡാർ ഗവേഷണ കേന്ദ്രം, ശാസ്ത്രജ്ഞൻ, കുസാറ്റ്

ADVERTISEMENT

തല നനഞ്ഞാൽ തുമ്മലോ? വിഡിയോ

English Summary:

Does rain cause Fever