പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, പൗൾട്രി, ചീസ്, സെറീയലുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണുന്ന ജലത്തിൽ ലയിക്കുന്ന വിറ്റമിനാണ് വൈറ്റമിൻ ബി 12. ഇത് ശരീരം നിർമിക്കുന്നില്ല. വൈറ്റമിൻ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമാണ് ഇത് ശരീരത്തിലെത്തുന്നത്. അരുണരക്താണുക്കളുടെ ഉൽപാദനത്തിനും നാഡികളുടെ പ്രവർത്തനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, പൗൾട്രി, ചീസ്, സിറിയലുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണുന്ന ജലത്തിൽ ലയിക്കുന്ന വൈറ്റമിനാണ്, വൈറ്റമിൻ ബി 12. ഇത് ശരീരം നിർമിക്കുന്നില്ല. വൈറ്റമിൻ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമാണ് ഇത് ശരീരത്തിലെത്തുന്നത്. അരുണരക്താണുക്കളുടെ ഉൽപാദനത്തിനും നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും കോശങ്ങളുടെ ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും ഡിഎന്‍എയുടെ രൂപീകരണത്തിനും ഈ വൈറ്റമിൻ സഹായിക്കുന്നു. മനസ്സിനെയും കണ്ണ്, എല്ലുകൾ, ചർമം എന്നിവയെയും ഇത് ആരോഗ്യമുള്ളതാക്കുന്നു. മുതിര്‍ന്നവർക്ക് ദിവസം 2.4 മൈക്രോം വൈറ്റമിൻ ബി12 ആവശ്യമുണ്ട്.

വൈറ്റമിൻ ബി12 ന്റെ അഭാവം ഉണ്ടെങ്കിൽ ശരീരത്തിനു സംഭവിക്കുന്നതെന്ത് എന്നു നോക്കാം.
വൈറ്റമിൻ ബി 12 ന്റെ അഭാവം മൂലം അരുണരക്താണുക്കളുടെ ഉൽപാദനം കുറയുന്നതു കൊണ്ട് കല (tissue) കളിൽ ഓക്സിജന്റെ കുറവുണ്ടാകും. ഇതുമൂലം ക്ഷീണം ഉണ്ടാകുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. വൈറ്റമിൻ ബി 12 ന്റെ അഭാവം സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്.

ADVERTISEMENT

പേശീവേദനയും ബലക്കുറവും
വൈറ്റമിൻ ബി 12 ന്റെ അഭാവം നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ഇത് പേശീവേദനയ്ക്കും ബലക്കുറവിനും കാരണമാകുകയും ചെയ്യും.

Representative image. Photo Credit: Jelena Stanojkovic/istockphoto.com

ക്ഷീണം 
വൈറ്റമിൻ ബി 12 ന്റെ അഭാവം അരുണരക്താണുക്കളുടെ ഉൽപാദനത്തെ ബാധിക്കുകയും ഇത് ഓക്സിജന്റെ ലഭ്യതയെ ബാധിക്കുകയും കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

ADVERTISEMENT

വിളറിയ ചർമം 
വൈറ്റമിൻ ബി 12 ന്റെ അഭാവം വിളർച്ച (anaemia) യ്ക്കു കാരണമാകുകയും ഇത് ചർമം വരളാനും ഇടയാക്കുകയും ചെയ്യും.

ഉദരപ്രശ്നങ്ങൾ
വൈറ്റമിൻ ബി 12 ന്റെ അഭാവം, ഓക്കാനം, വയറിളക്കം, ഗ്യാസ്ട്രബിൾ, വയറു കമ്പിക്കൽ, മലബന്ധം മറ്റ് ഉദരപ്രശ്നങ്ങൾ ഇവയ്ക്കു കാരണമാകും.

ADVERTISEMENT

വൈറ്റമിൻ ബി 12 ന്റെ അഭാവം ഉണ്ടെങ്കിൽ ശരീരം ചില സൂചനകൾ തരും. മരവിപ്പ്, ക്ഷീണം, ഓക്കാനം, വിശപ്പില്ലായ്മ, തളർച്ച, വിളർച്ച, ശരീരഭാരം കുറയുക, അസ്വസ്ഥത, നാവിലും വായിലും വേദന, കൈകാലുകൾക്ക് തരിപ്പ് ഇവയുണ്ടാകാം.

Photo credit : Tatjana Baibakova / Shutterstock.com

ബോൺമാരോ, രക്തം, നാഡീവ്യവസ്ഥ ഇവയെ എല്ലാം വിറ്റമിന്‍ ബി 12 ന്റെ അഭാവം ബാധിക്കും. ഇത് ചികിത്സിക്കാതിരുന്നാൽ തലച്ചോറിലെ കോശങ്ങൾക്ക് ക്ഷതം സംഭവിക്കുകയും അരുണരക്ത കോശങ്ങൾ ഇല്ലാതാകുകയും ചെയ്യും. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇറച്ചി, കരൾ, പൗൾട്രി, പാലുൽപന്നങ്ങൾ, മത്സ്യം, ഫോർട്ടിഫൈഡ് ബ്രേക് ഫാസ്റ്റ് സിറിയലുകള്‍, വൈറ്റമിൻ ബി 12 ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഇവ കഴിക്കണം.

ആരോഗ്യാവസ്ഥ അനുസരിച്ച് തീർച്ചയായും വൈദ്യസഹായം േതടുകയും മരുന്നുകള്‍ കഴിക്കുകയും ഭക്ഷണത്തിൽ മാറ്റം വരുത്തുകയും വേണം.

വൈറ്റമിൻ ബി 12 ന്റെ അഭാവം എങ്ങനെ ഫലപ്രദമായി നേരിടാം എന്നു നോക്കാം.
വൈറ്റമിൻ ബി 12 സപ്ലിമെന്റ് കഴിക്കുന്നതിലൂടെ ഈ വിറ്റമിന്റെ അഭാവം മറികടക്കാം.
ആരോഗ്യകരമായ ഒരു ഭക്ഷണക്രമം ശീലമാക്കുക. ഇറച്ചി, പാലുൽപന്നങ്ങൾ, മത്സ്യം, ഫോർട്ടിഫൈഡ് സെറീയലുകൾ തുടങ്ങി വൈറ്റമിൻ ബി 12 ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാം.
ജീവിതശൈലിയിലെ മാറ്റം– പുകവലി ഉപേക്ഷിക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക ഇതെല്ലാം മെച്ചപ്പെട്ട രീതിയിൽ വൈറ്റമിൻ ബി 12 ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും.
ദിവസവും ഉള്ള ഭക്ഷണരീതിയിൽ മാറ്റം വരുത്തും മുൻപ് വൈദ്യനിർദേശം തേടാൻ മറക്കരുത്.
 
English Summary:

How to Recognize and Combat Vitamin B12 Deficiency Symptoms