ഹൃദയാഘാതം വന്നാൽ എത്രയും വേഗം പ്രൈമറി അൻജിയോപ്ലാസ്റ്റി ചെയ്യുന്നത് എന്തുകൊണ്ട്?
ചോദ്യം : ഹൃദയാഘാതം വന്നാല്‍ ഇടതു വെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് എന്തുകൊണ്ടാണ്. ഹൃദയാരോഗ്യവും എല്‍വി ഫങ്ഷന്റെ പ്രാധാന്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചു തരുമോ? ഉത്തരം : ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം പെട്ടെന്നു നിലയ്ക്കുകയും ആ
ചോദ്യം : ഹൃദയാഘാതം വന്നാല്‍ ഇടതു വെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് എന്തുകൊണ്ടാണ്. ഹൃദയാരോഗ്യവും എല്‍വി ഫങ്ഷന്റെ പ്രാധാന്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചു തരുമോ? ഉത്തരം : ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം പെട്ടെന്നു നിലയ്ക്കുകയും ആ
ചോദ്യം : ഹൃദയാഘാതം വന്നാല്‍ ഇടതു വെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് എന്തുകൊണ്ടാണ്. ഹൃദയാരോഗ്യവും എല്‍വി ഫങ്ഷന്റെ പ്രാധാന്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചു തരുമോ? ഉത്തരം : ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം പെട്ടെന്നു നിലയ്ക്കുകയും ആ
ചോദ്യം : ഹൃദയാഘാതം വന്നാല്‍ ഇടതു വെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് എന്തുകൊണ്ടാണ്. ഹൃദയാരോഗ്യവും എല്‍വി ഫങ്ഷന്റെ പ്രാധാന്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചു തരുമോ?
ഉത്തരം : ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം പെട്ടെന്നു നിലയ്ക്കുകയും ആ ഭാഗത്തെ മസിലിന് നാശം സംഭവിക്കുകയും ചെയ്യുന്നു. പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിയിലൂടെയോ ത്രോംബോളൈസിസ് മരുന്നു കൊണ്ടോ പെട്ടെന്നു തന്നെ ഈ ക്ലോട്ട് അലിയിച്ചു കഴിഞ്ഞാല്‍, മസില്‍ പൂര്‍ണമായും നശിച്ചു പോകുന്നതിനു മുൻപ് ആ ഭാഗത്തേക്ക് രക്തമെത്തുകയും രക്ഷപ്പെടുകയും ചെയ്യും. എന്നാല്‍, ഒരു സമയം കഴിഞ്ഞാല്‍ ഈ മസിലുകള്‍ പൂര്‍വസ്ഥിതിയിലേക്കു തിരിച്ചുവരാന്‍ കഴിയാത്തവിധം
പൂര്‍ണമായും നശിക്കുന്നു. ഹൃദയാഘാതം ഉണ്ടായാൽ പെട്ടെന്നുണ്ടാകുന്ന വ്യത്യാസങ്ങൾ ഹൃദയത്തിന്റെ പമ്പിങ് കുറയുക, ഹൃദയമിടിപ്പിന്റെ താളക്രമത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുക എന്നിവയാണ്. ഇതു വളരെ പെട്ടെന്നു തന്നെ മരണത്തിനു വരെ കാരണമാകാം. എന്നാൽ ഹൃദയാഘാതമുണ്ടായിക്കഴിഞ്ഞ് കൃത്യസമയത്ത് പ്രൈമറി അൻജിയോപ്ലാസ്റ്റി പോലുള്ള ചികിത്സ കിട്ടാതിരുന്നാൽ, അല്ലെങ്കിൽ സൈലന്റ് അറ്റാക്ക് വന്നിട്ടുണ്ടെങ്കിൽ അത് പിന്നീട് പ്രകടമാകുന്നത് ശ്വാസംമുട്ടലോ, നെഞ്ചിടിപ്പോ, കാലിനും ദേഹത്തിനും നീരോ ഒക്കെ ആയിട്ടാകും. ഹൃദയാഘാതം കൊണ്ട് മാംസപേശികൾക്ക് ക്ഷതം സംഭവിച്ച് ഹൃദയത്തിന്റെ പമ്പിങ് കുറയുകയും ചിലപ്പോൾ വാൽവിന് ലീക്ക് വരികയും ചെയ്യുന്നതു കൊണ്ടാണിത്. ഇതിനാലാണ് ഹൃദയാഘാതം വന്നു കഴിഞ്ഞാല്‍ എക്കോ കാര്‍ഡിയോഗ്രാം ചെയ്യുന്നത്. വെന്‍ട്രിക്കിളുകളുടെ പ്രവര്‍ത്തനം പ്രത്യേകം മനസ്സിലാക്കുന്നത് ഇസിജി, എക്കോകാര്‍ഡിയോഗ്രാം വഴിയാണ്.
വെന്‍ട്രിക്കിള്‍ നന്നായി ചുരുങ്ങുന്നുണ്ടോ വികസിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് വിലയിരുത്തുന്നത്. ഹൃദയത്തിന്റെ മസിലിന്റെ ഒരു ഭാഗം മാത്രം അനങ്ങാതിരിക്കുന്ന അവസ്ഥയായ റീജിനല്‍ വാൽവ് മോഷന്‍ അബ്‌നോര്‍മാലിറ്റി, പമ്പിങ് മുഴുവനായും കുറയുന്ന ഗ്ലോബല്‍ ഹൈപ്പോകൈനേസിയ എന്നിവയില്‍ എന്താണ് നമുക്കുള്ളത് എന്ന് മനസ്സിലാക്കുകയും ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്നു കണ്ടെത്തുകയും ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തില്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയോ ആന്‍ജിയോപ്ലാസ്റ്റിയോ അതല്ലെങ്കില്‍ ശസ്ത്രക്രിയയോ തീരുമാനിക്കേണ്ടതാണ്. ഇവിടെ ഏറ്റവും ഗുരുതരമായ അവസ്ഥ ഇടത് വെന്‍ട്രിക്കിളിന്റെ ഒരു ഭാഗത്തിന് ക്ഷതം സംഭവിച്ച് പുറമേക്കു തള്ളിവരുന്ന ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ അന്യൂറിസം ആണ്. ഈ ഘട്ടത്തില്‍ ശസ്ത്രക്രിയയാണ് ചികിത്സ.
ഹൃദയത്തിന്റെ വലതു ഭാഗത്തിനോ അല്ലെങ്കില്‍ ഇന്‍ഫീരിയോര്‍ വോൾ ഭാഗത്തോ വരുന്ന അറ്റാക്ക് മൂലം ആ ഭാഗം മാത്രം അൽപം പുറത്തേക്ക് തള്ളിവരികയും ചെയ്യാറുണ്ട്. ഈഘട്ടത്തില്‍ മൈട്രല്‍ വാൽവിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും ലീക്ക് സംഭവിക്കുകയും ചെയ്യുന്നു. ഹൃദയത്തിന്റെ പമ്പിങ് മുഴുവനായി കുറഞ്ഞ് ഹൃദയം വികസിച്ചു വരുന്നതിനെയാണ് ഡയലേറ്റഡ് കാര്‍ഡിയോമയോപ്പതി എന്നു പറയുന്നത്. ഈ അവസ്ഥയിലും മൈട്രല്‍ വാല്‍വിന് ലീക്ക് വരാം. ബൈപ്പാസ് ചെയ്ത് രക്തയോട്ടം പുനഃക്രമീകരിക്കുകയും വാൽവ് റിപ്പയർ ചെയ്യുകയും ചെയ്താൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതാണ്. ഗുരുതരമായ ഘട്ടത്തിലാണെങ്കിലോ രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിലോ മൈട്രാക്ലിപ് എന്ന ആധുനിക ചികിത്സാ സംവിധാനം ലഭ്യമാണ്.
ഹൃദയത്തിന്റെ പമ്പിങ് നല്ല രീതിയില്‍ നിലനില്‍ക്കുക എന്നത് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇതിനായി പ്രമേഹം, രക്തസമ്മർദം എന്നിവ നിയന്ത്രിക്കുക. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. ഹൃദയാഘാതം വന്നാല്‍ ഉടന്‍ തന്നെ ചികിത്സ തേടുക. നെഞ്ചുവേദന വന്നാല്‍ ഉടന്‍തന്നെ കാര്‍ഡിയോളജിസ്റ്റിനെ സമീപിക്കുക.
(ലേഖകൻ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടും ഹൃദയശസ്ത്രക്രിയവിഭാഗം മേധാവിയുമാണ്)