കാപ്പി കുടിക്കാൻ ഇഷ്ടമാണോ? കഫീൻ അധികമായാൽ പ്രശ്നങ്ങൾ ധാരാളം
രാവിലെ ഒരു കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. ഉന്മേഷവും ഊർജവും നൽകുന്ന ഒരു പാനീയം കൂടിയാണിത്. എന്നിരുന്നാലും കാപ്പികുടി അധികമായാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കാപ്പിയിൽ അടങ്ങിയ കഫീൻ അധികമായാൽ എന്തൊക്കെ പാർശ്വഫലങ്ങളാണ് ഉണ്ടാവുക എന്നറിയാം. ഉത്കണ്ഠ കഫീൻ കൂടിയാൽ അത്

രാവിലെ ഒരു കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. ഉന്മേഷവും ഊർജവും നൽകുന്ന ഒരു പാനീയം കൂടിയാണിത്. എന്നിരുന്നാലും കാപ്പികുടി അധികമായാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കാപ്പിയിൽ അടങ്ങിയ കഫീൻ അധികമായാൽ എന്തൊക്കെ പാർശ്വഫലങ്ങളാണ് ഉണ്ടാവുക എന്നറിയാം.
ഉത്കണ്ഠ
കഫീൻ കൂടിയാൽ അത് ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. കഫീൻ കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഇത് സമ്മർദ പ്രതികരണങ്ങളെ വർധിപ്പിക്കുകയും ഉത്കണ്ഠാ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഉറക്കമില്ലായ്മ
ഉറക്കത്തിനു സഹായിക്കുന്ന രാസവസ്തുവായ അഡിനോസിന്റെ ഉൽപാദനത്തെ കഫീൻ തടസ്സപ്പെടുത്തുന്നു. ഇതു മൂലം ഉറക്കം വരാത്ത അവസ്ഥയുണ്ടാകുന്നു. കാപ്പിയുടെ അമിതോപയോഗം ഉറക്കം വരാത്ത അവസ്ഥയുണ്ടാക്കുകയും ഉറക്കം തടസ്സപ്പെടാനിടയാക്കുകയും ഉറക്കമില്ലായ്മ (insomnia)യ്ക്ക് കാരണമാകുകയും ചെയ്യും. കൂടാതെ കടുത്ത ക്ഷീണവും പകൽ സമയം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും.
ദഹനപ്രശ്നങ്ങൾ
കഫീൻ അധികമായാൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അസിഡിറ്റിയും ഇറിറ്റബിൾ ബവൽ സിൻഡ്രോമും വരാൻ സാധ്യത കൂട്ടും. കഫീൻ, ഉദരത്തിലെ ആസിഡിന്റെ ഉൽപാദനം കൂടാൻ കാരണമാകുകയും ഇതു മൂലം ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ്, കുടൽവ്രണം (ulcer) ഇവയ്ക്ക് കാരണമാകുകയും ചെയ്യും.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ
കഫീൻ ഹൃദയവ്യവസ്ഥയെ ബാധിക്കുകയും ഇത് ൈഹപ്പർടെൻഷൻ, വർധിച്ച ഹൃദയമിടിപ്പ്, ക്രമംതെറ്റിയ ഹൃദയമിടിപ്പ് ഇവയ്ക്ക് കാരണമാകുകയും ചെയ്യും. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ വളരെ ശ്രദ്ധിച്ചു മാത്രമേ കഫീൻ ഉപയോഗിക്കാവൂ.
പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കഫീൻ ബാധിക്കും. പ്രമേഹം അനിയന്ത്രിതമാകാൻ ഇത് ഇടയാക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. പ്രമേഹ രോഗം ഉള്ളവർ കഫീന്റെ അളവ് അമിതമാകാതെ ശ്രദ്ധിക്കണം.
നാഡീപ്രശ്നങ്ങൾ
ചുഴലി, പാർക്കിൻസൺസ് രോഗം മുതലായ നാഡീസംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ കഫീൻ ശരീരത്തിലെത്തിയാൽ ലക്ഷണങ്ങൾ അധികരിക്കും. ഈ രോഗങ്ങൾക്ക് കഫീൻ കാരണമാകുന്നില്ല എങ്കിലും ചുഴലിയുടെ ലക്ഷണങ്ങളും പാർക്കിൻസൺസിന്റെ ലക്ഷണങ്ങളും, പ്രകടമാക്കാനും വർധിക്കാനും ഇത് കാരണമാകും.
കണ്ണുകളുടെ ആരോഗ്യം
ഇൻട്രാ ഒക്യുലാർ പ്രഷർ വർധിക്കാൻ കഫീൻ കാരണമാകുകയും ഗ്ലൂക്കോമ ഗുരുതരമാകുകയും ചെയ്യും. ഈ രോഗാവസ്ഥ ഉള്ളവർ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. കഫീൻ പൂർണമായും ഒഴിവാക്കണം.
വൃക്ക പ്രശ്നങ്ങൾ
കഫീൻ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. പ്രായമായവരിൽ പ്രത്യേകിച്ച് മൂത്രത്തിന്റെ ഉൽപാദനം വർധിപ്പിക്കാനും മൂത്രം നിയന്ത്രിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു. ഇതുമൂലം ഇടയ്ക്കിടെ മൂത്രശങ്ക ഉണ്ടാവുകയും വളരെ പെട്ടെന്ന് മൂത്രം പോകുന്ന അവസ്ഥ വരുകയും ഇതു മൂലം അസൗകര്യവും അസ്വസ്ഥതയും ഉണ്ടാകാനും കാരണമാകും.
മിതമായി ഉപയോഗിച്ചാൽ കഫീൻ അത്ര പ്രശ്നക്കാരനല്ല. എന്നാൽ അമിതമായി ഉപയോഗിക്കുന്നത് ഇത്തരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.