സ്വന്തം ശരീരത്തെ കുറിച്ച്‌ തീരെ ആത്മവിശ്വാസമില്ലാത്ത നിരവധി പേര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്‌. തനിക്ക്‌ എന്തോ കുറവുള്ളതിനാല്‍ ശരീരം ആരും കാണരുതെന്ന്‌ ആഗ്രഹിക്കുന്നവര്‍. സ്വന്തം രൂപത്തിലെ ചില്ലറ കുറവുകളെ കുറിച്ചുള്ള അമിതമായ ചിന്തയാണ്‌ അവരെ ഈയവസ്ഥയില്‍ എത്തിക്കുന്നത്‌. മനശാസ്‌ത്രജ്ഞരുടെ ഭാഷയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ശരീരത്തെ കുറിച്ച്‌ തീരെ ആത്മവിശ്വാസമില്ലാത്ത നിരവധി പേര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്‌. തനിക്ക്‌ എന്തോ കുറവുള്ളതിനാല്‍ ശരീരം ആരും കാണരുതെന്ന്‌ ആഗ്രഹിക്കുന്നവര്‍. സ്വന്തം രൂപത്തിലെ ചില്ലറ കുറവുകളെ കുറിച്ചുള്ള അമിതമായ ചിന്തയാണ്‌ അവരെ ഈയവസ്ഥയില്‍ എത്തിക്കുന്നത്‌. മനശാസ്‌ത്രജ്ഞരുടെ ഭാഷയില്‍ ഈ രോഗത്തിന്‌ ബോഡി ഡിസ്‌മോര്‍ഫിയ എന്നാണ്‌ പേര്‌. സാധാരണക്കാര്‍ മുതല്‍ വലിയ വലിയ സെലിബ്രിട്ടികള്‍ വരെ ബോഡി ഡിസ്‌മോര്‍ഫിയ ബാധിക്കപ്പെട്ടവരുണ്ട്‌.

അടുത്തിടെ പ്രശസ്‌ത സംവിധായകനും നടനുമൊക്കെയായ കരണ്‍ ജോഹര്‍ തനിക്ക്‌ ബോഡി ഡിസ്‌മോര്‍ഫിയ ഉണ്ടെന്ന്‌ വെളിപ്പെടുത്തിയിരുന്നു. ഒരു സ്വിമ്മിങ്‌ പൂളില്‍ ഇറങ്ങാന്‍ പോലും തനിക്ക്‌ വൈഷമ്യമുണ്ടാകാറുണ്ടെന്നും ഈ പ്രശ്‌നത്തെ മറികടക്കാന്‍ കഠിനപ്രയത്‌നം ചെയ്‌തിട്ടുണ്ടെന്നും കരണ്‍ പറഞ്ഞു. എത്ര ഭാരം കുറച്ചാലും തനിക്ക്‌ വണ്ണമുള്ളതായി തോന്നുമെന്നും എപ്പോഴും ഓവര്‍സൈസ്‌ വസ്‌ത്രങ്ങളിലാണ്‌ താന്‍ നടക്കുകയെന്നും കരണ്‍ വെളിപ്പെടുത്തി. ആരും തന്റെ ശരീരം കാണാന്‍ താനിഷ്ടപ്പെടുന്നില്ലെന്നും കരണ്‍ കൂട്ടിച്ചേര്‍ത്തു.

കരൺ ജോഹർ. Image Credit: instagram/karanjohar/
ADVERTISEMENT

ബോഡി ഡിസ്‌മോര്‍ഫിയ ബാധിതര്‍ക്ക്‌ എപ്പോഴും ശരീരത്തിന്റെ എന്തെങ്കിലും ഭാഗത്തെയോ പ്രത്യേകതയെയോ കുറിച്ച്‌ ആലോചിച്ച്‌ ഉത്‌കണ്‌ഠയും ആശങ്കയും സമ്മര്‍ദ്ധവും അനുഭവപ്പെടുമെന്ന്‌ ഫോര്‍ട്ടിസ്‌ ആശുപത്രിയിലെ മെന്റല്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ ബിഹേവിയറല്‍ സയന്‍സസ്‌ വകുപ്പിലെ കണ്‍സള്‍ട്ടന്റ്‌ സൈക്യാട്രിസ്റ്റ്‌ ഡോ. ശംഭവി ജയ്‌മാന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ലക്ഷണങ്ങള്‍
ശരീരത്തെ കുറിച്ചുള്ള ലജ്ജയും നാണവുമാണ്‌ പ്രധാന ലക്ഷണം. അമിതമായി എപ്പോഴും ഒരുങ്ങാനുള്ള ത്വര, ഇടയ്‌ക്കിടെ കണ്ണാടിയില്‍ നോക്കി എല്ലാം ശരിയാണെന്ന്‌ ഉറപ്പ്‌ വരുത്തല്‍, തന്റെ രൂപത്തെ കുറിച്ച്‌ എപ്പോഴും ഉറപ്പ്‌ തേടിക്കൊണ്ടിരിക്കല്‍, മറ്റുള്ളവരുടെ രൂപഭംഗിയുമായി താരതമ്യം ചെയ്യല്‍ എന്നിവയെല്ലാം ബോഡി ഡിസ്‌മോര്‍ഫിയയുടെ ലക്ഷണങ്ങളാണ്‌. ശരീരത്തെ കുറിച്ച്‌ പൊതുവില്‍ ഇത്തരക്കാര്‍ക്ക്‌ ഒരു തൃപ്‌തിയുണ്ടാകില്ല. ഇടയ്‌ക്കിടെ കോസ്‌മെറ്റിക്‌ ചികിത്സകള്‍ക്ക്‌ വിധേയരാകുന്നതും ഈ രോഗം ബാധിച്ചവരുടെ പതിവാണ്‌.

ADVERTISEMENT

കാരണങ്ങള്‍
ബോഡി ഡിസ്‌മോര്‍ഫിയയുടെ കൃത്യമായ കാരണങ്ങള്‍ അറിയില്ലെങ്കിലും ജനിതകപരമായ കാരണങ്ങളും തലച്ചോറിലെ ചില കെമിക്കലുകളുടെ അസന്തുലനവും മുഖ്യ ഘടകങ്ങളാണെന്ന്‌ കരുതപ്പെടുന്നു. രൂപത്തെ പ്രതി നേരിടേണ്ടി വന്നിട്ടുള്ള കളിയാക്കലുകള്‍, കമന്റടികള്‍ എന്നിവ ആത്മവിശ്വാസം കുറയാന്‍ കാരണമാകാം. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത സൗന്ദര്യ സങ്കല്‍പങ്ങള്‍ പരത്തുന്ന സാമൂഹിക മാധ്യമങ്ങളും ബോഡി ഡിസ്‌മോര്‍ഫിയയെ ഉണര്‍ത്തി വിടാം. എല്ലാത്തിലും മികച്ചതാകണമെന്ന ചിന്ത, കുറഞ്ഞ ആത്മവിശ്വാസം, ഉത്‌കണ്‌ഠ എന്നിങ്ങനെയുള്ള മാനസിക ഘടകങ്ങളും ബോഡി ഡിസ്‌മോര്‍ഫിയക്ക്‌ കാരണമാകാം.

ഡോക്ടറെ കാണേണ്ടത്‌ എപ്പോള്‍ ?
ശരീരത്തെ കുറിച്ചുള്ള ഇത്തരം ചിന്തകള്‍ നിങ്ങളുടെ നിത്യജീവിതത്തെ തന്നെ ബാധിച്ച്‌ തുടങ്ങുമ്പോള്‍ ഡോക്ടറെ കാണാന്‍ പിന്നെ വൈകരുത്‌. ശരീരത്തെ കുറിച്ചുള്ള നെഗറ്റീവ്‌ ചിന്തകള്‍ കുറയ്‌ക്കാന്‍ കോഗ്നിറ്റീവ്‌ ബിഹേവിയറല്‍ തെറാപ്പി സഹായിക്കും. ലക്ഷണങ്ങളുടെ തീവ്രത ലഘൂകരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ചില മരുന്നുകളും മനശാസ്‌ത്രവിദഗ്‌ധര്‍ നല്‍കിയേക്കാം.

English Summary:

Karan Johar Opens Up About His Struggle with Body Dysmorphia: What It Means and How to Cope