വിവാഹത്തിന് മുന്‍പ് ഈ പരിശോധനകള്‍ നിര്‍ബന്ധം; ജനിതക പ്രശ്‌നങ്ങള്‍ മുതല്‍ വന്ധ്യത വരെ?
വിവാഹത്തിന് മുന്‍പ് വധുവിന്റെയും വരന്റെയും പ്രത്യുത്‌പാദന ക്ഷമതയടക്കമുള്ള ആരോഗ്യ സൂചകങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്ന രീതി ഇന്ത്യയിലും വ്യാപകമാകുന്നു. വന്ധ്യതയ്‌ക്ക് പുറമേ ജനിതക പ്രശ്‌നങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഇത്തരം പ്രീ മാരിറ്റല്‍ പരിശോധനകളില്‍ ഉള്‍പ്പെടുന്നു. വിവാഹ കമ്പോളത്തിലെ ഈ

വിവാഹത്തിന് മുന്‍പ് വധുവിന്റെയും വരന്റെയും പ്രത്യുത്‌പാദന ക്ഷമതയടക്കമുള്ള ആരോഗ്യ സൂചകങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്ന രീതി ഇന്ത്യയിലും വ്യാപകമാകുന്നു. വന്ധ്യതയ്‌ക്ക് പുറമേ ജനിതക പ്രശ്‌നങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഇത്തരം പ്രീ മാരിറ്റല്‍ പരിശോധനകളില്‍ ഉള്‍പ്പെടുന്നു.
വിവാഹ കമ്പോളത്തിലെ ഈ പുതു മാറ്റത്തിന് പിന്നിലുള്ള കാരണങ്ങള്‍ ഇനി പറയുന്നവയാണെന്ന് ബംഗലൂരു മദര്‍ഹുഡ് ഹോസ്‌പിറ്റലിലെ ഗൈനക്കോളജിസ്‌റ്റ് ഡോ. ഷര്‍വരി മുണ്ടെ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1. ആരോഗ്യ ജാഗ്രത
ഭാവിയിലെ കുടുംബജീവിതത്തെ ബാധിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് യുവാക്കള്‍ ഇന്ന് കൂടുതല്‍ ബോധവാന്മാരാണ്. ജനിതക രോഗങ്ങള്‍, ലൈംഗികമായി പകരുന്ന രോഗങ്ങള്‍ (എസ്‌റ്റിഡി), പ്രഷര്‍, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ള പൊതുവായ ആരോഗ്യ കാര്യങ്ങള്‍ എന്നിവയടക്കം വിശദമായ ഹെല്‍ത്ത് പ്രൊഫൈല്‍ പ്രീ മാരിറ്റല്‍ ടെസ്റ്റില്‍ നിന്ന് ലഭിക്കും. അടുത്ത തലമുറയ്‌ക്ക് ജനിതക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും.
2. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാം
ആരോഗ്യത്തെ കുറിച്ച് ലഭിക്കുന്ന നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങള്‍ ഒരുമിച്ചെടുക്കാനും വധൂവരന്മാര്‍ക്ക് സാധിക്കും. ഇനി വരാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സത്യസന്ധമായി തുറന്ന് സംസാരിക്കാനും വൈദ്യസഹായം തേടാനും പ്രീമാരിറ്റല്‍ ഹെല്‍ത്ത് പ്രൊഫൈല്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കും.
3. വരാവുന്ന രോഗങ്ങള്‍ക്ക് മുന്‍കരുതല്‍
ആന്റി-മുല്ലേരിയന്‍ ഹോര്‍മോണ്‍ ടെസ്‌റ്റ്, രക്ത പരിശോധന, പ്രമേഹ പരിശോധന, തൈറോയ്‌ഡ് പ്രൊഫൈല്‍, പെല്‍വിക് സ്‌കാന്‍ എന്നിവയെല്ലാം സ്‌ത്രീകളുടെ പ്രത്യുത്‌പാദന ആരോഗ്യത്തെ കുറിച്ച് സൂചന നല്‍കും. ശുക്ലത്തിന്റെ പരിശോധന പുരുഷന്റെ പ്രത്യുത്‌പാദനശേഷിയെ കുറിച്ച് ധാരണ നല്‍കും.
ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ സാന്നിധ്യം നിര്‍ണ്ണയിക്കുന്നതിനുള്ള പാപ് സ്‌മിയര്‍ പരിശോധനയും സ്‌ത്രീകള്‍ വിവാഹത്തിന് മുന്‍പ് ചെയ്‌ത് നോക്കാറുണ്ട്. വധൂവരന്മാര്‍ രക്തത്തിലെ ആര്‍എച്ച് ഫാക്ടര്‍ നിര്‍ണ്ണയിക്കുന്നത് ഗര്‍ഭിണിയാകുമ്പോഴുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനും സഹായിക്കും.