മലബന്ധമാണോ പ്രശ്നം? ഈ രണ്ട് ശീലങ്ങൾ മതി ദഹനപ്രശ്നങ്ങളെല്ലാം മാറാൻ
ഇന്നത്തെ കാലത്ത് വളരെ സാധാരണമായ ഒരു പ്രശ്നമാണ് മലബന്ധം. പ്രായഭേദമില്ലാതെ ആർക്കും ഈ പ്രശ്നം ഉണ്ടാകാം. ദഹനപ്രക്രിയ ശരിയാകാതെ വരുന്നതു കൊണ്ടാണല്ലോ പൊതുവേ മലബന്ധം ഉണ്ടാവുന്നത്. ആ അവസ്ഥ ഒഴിവാക്കാനായി രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഫാസ്റ്റ് ഫുഡിന്റെ യുഗത്തിൽ ബർഗറും പിസ്സയുമൊക്കെയാണല്ലോ പ്രിയ വിഭവങ്ങൾ.

ഇന്നത്തെ കാലത്ത് വളരെ സാധാരണമായ ഒരു പ്രശ്നമാണ് മലബന്ധം. പ്രായഭേദമില്ലാതെ ആർക്കും ഈ പ്രശ്നം ഉണ്ടാകാം. ദഹനപ്രക്രിയ ശരിയാകാതെ വരുന്നതു കൊണ്ടാണല്ലോ പൊതുവേ മലബന്ധം ഉണ്ടാവുന്നത്. ആ അവസ്ഥ ഒഴിവാക്കാനായി രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഫാസ്റ്റ് ഫുഡിന്റെ യുഗത്തിൽ ബർഗറും പിസ്സയുമൊക്കെയാണല്ലോ പ്രിയ വിഭവങ്ങൾ. രുചിയും സൗകര്യവുമെല്ലാം കൂടുതലാണെങ്കിലും ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ അത്ര നല്ലതല്ല ഇവയൊന്നും. മലബന്ധം ഒഴിവാക്കാനായി ആദ്യം ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണത്തിൽ നാരുകളുണ്ടെന്ന് ഉറപ്പുവരുത്തുകയാണ്. സസ്യങ്ങളിൽ കാണുന്ന സെല്ലുലോസിൽ നിന്നാണ് ഫൈബർ രൂപപ്പെടുന്നത്. പശുവിനെയും ആടിനെയും പോലെ അത് ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യനില്ല. എന്നാൽ ദഹനപ്രക്രിയയെ അത് എളുപ്പത്തിലാക്കുന്നു.
ഇറച്ചി, മീൻ, കാർബ് എന്നിവ മാത്രം കഴിച്ച് പച്ചക്കറിയും പഴവും തീരെ കഴിക്കാതിരിക്കുന്ന വ്യക്തികൾക്ക് മലബന്ധം ഉണ്ടാകുന്നതിന്റെ കാരണം അതാണ്. ഭക്ഷണത്തിൽ എപ്പോഴും ഏതെങ്കിലും പഴങ്ങളോ നാരടങ്ങിയ പച്ചക്കറിയെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. സമീകൃതാഹാരമാണ് ആരോഗ്യത്തിന് നല്ലത്. അതിൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും കാർബും ഫൈബറുമെല്ലാം അടങ്ങിയിരിക്കും. അത് മനസ്സിൽ കണ്ട് വേണം ഭക്ഷണം കഴിക്കാൻ. പയർവർഗത്തിൽപെട്ടവയിലാണ് ഏറ്റവുമധികം നാരടങ്ങിയിട്ടുള്ളത്. അവ കൂടുതലായി കഴിക്കാം.
രണ്ടാമത്തെ പ്രധാനപ്പെട്ട ഘടകം വ്യായാമമാണ്. ശരീരം എത്രത്തോളം ആക്ടീവ് ആകുന്നുവോ, സ്റ്റെപ് കൗണ്ട് എത്രയും കൂടുന്നുവോ അത് അനുസരിച്ചാണ് ദഹനം. ചിലർക്ക് രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ടോയ്ലറ്റില്‍ പോകുന്നതിന് സഹായിക്കും.
ചുരുക്കിപ്പറഞ്ഞാൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താൽ ആർക്കും മലബന്ധം ഉണ്ടാവുകയില്ല. ഇനി സ്ഥിരമായി മലബന്ധം ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക. കാരണം മറ്റു പല രോഗങ്ങള്‍ കാരണവും ചിലപ്പോൾ മലബന്ധം വന്നെന്നിരിക്കാം.
അതേസമയം ഇതിലൊന്നും വലിയ കാര്യമില്ലെന്നു കരുതി ഇരിക്കുകയും അരുത്. അങ്ങനെ നിസ്സാരമായി കണ്ട് അവഗണിച്ചത് ഭാവിയിൽ ഗുരുതരപ്രശ്നങ്ങളുണ്ടാക്കുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. വിട്ടുമാറാത്ത പ്രശ്നങ്ങളോ സ്ഥിരമായി രക്തം കാണപ്പെടുകയോ ചെയ്താൽ ഡോക്ടറെ കാണുക. കുടുംബത്തിൽ ആർക്കെങ്കിലും കാൻസറിന്റെ ഹിസ്റ്ററി ഉണ്ടെങ്കിൽ ഉറപ്പായിട്ടും ഡോക്ടറെ കാണുക.