പ്രായമുള്ളവരുടെ ഉറക്കത്തിന് അനുകൂലമാണോ നമ്മുടെ വീടുകൾ? ഇവ ശ്രദ്ധിക്കാം
പ്രായമേറുമ്പോൾ പലർക്കും ഉറക്കം കുറയാറുണ്ട്. വാർധക്യസഹജമായ മൂത്രാശയ രോഗങ്ങളോ പ്രമേഹമോ ഉള്ളവർക്ക് രാത്രി പലവട്ടം ശുചിമുറിയിൽ പോകേണ്ടതുകൊണ്ട് ഉറക്കം നഷ്ടമാകാം. മാനസിക വിഷമങ്ങൾ ഉണ്ടാകുമ്പോഴും ഉറക്കം കുറയാം. രാത്രി എല്ലാവരും ഉറങ്ങുന്ന നേരത്ത് വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടപ്പാണെന്നാവും മറ്റുള്ളവർക്ക്

പ്രായമേറുമ്പോൾ പലർക്കും ഉറക്കം കുറയാറുണ്ട്. വാർധക്യസഹജമായ മൂത്രാശയ രോഗങ്ങളോ പ്രമേഹമോ ഉള്ളവർക്ക് രാത്രി പലവട്ടം ശുചിമുറിയിൽ പോകേണ്ടതുകൊണ്ട് ഉറക്കം നഷ്ടമാകാം. മാനസിക വിഷമങ്ങൾ ഉണ്ടാകുമ്പോഴും ഉറക്കം കുറയാം. രാത്രി എല്ലാവരും ഉറങ്ങുന്ന നേരത്ത് വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടപ്പാണെന്നാവും മറ്റുള്ളവർക്ക് പരാതി.
∙ സുഖനിദ്രയ്ക്കുള്ള വഴികൾ
എന്നും ഒരു നിശ്ചിത സമയത്ത് കിടക്കാൻ ശ്രദ്ധിക്കണം. നിദ്രയ്ക്ക് തടസ്സമുണ്ടാക്കുന്ന ഭൗതിക സാഹചര്യങ്ങൾ ഒഴിവാക്കാൻ വീട്ടുകാരും പിന്തുണ നൽകണം. ഇരുട്ടോ മങ്ങിയ വെളിച്ചമോ ആണ് ഉറക്കത്തെ സഹായിക്കുക. വല്ലാതെ വെളിച്ചമുള്ള സാഹചര്യത്തിൽ ഉറക്കം കിട്ടാനുള്ള സാധ്യത കുറവാണ്. കിടക്കുന്നതിനു തൊട്ടുമുൻപ് മൊബൈൽ ഫോൺ, കംപ്യൂട്ടർ, ടാബ്‌ലറ്റ് തുടങ്ങിയവയുടെ സ്‌ക്രീൻ സമ്പർക്കം നിദ്രയ്ക്ക് തടസ്സമായേക്കാം. അത് ഒഴിവാക്കണം. രാത്രി നേരത്ത് കൂടുതൽ ഉണർവ് നൽകാനിടയുള്ള ചായയും കാപ്പിയും വേണ്ട. പുകവലിക്ക് വിട ചൊല്ലാം. കിടക്കാൻനേരം മനസ്സിന് ശാന്തത നൽകുന്ന ശ്വസനവ്യായാമമോ ധ്യാനമോ ചെയ്താൽ സുഖനിദ്രയ്ക്ക് സഹായകമാകും.
∙ വീട്ടിലുള്ളവർ ശ്രദ്ധിക്കേണ്ടത്
ഉറക്കം വരുന്നില്ലെന്ന ന്യായത്തിൽ ലൈറ്റ് ഇട്ടും ടിവി ഓൺ ചെയ്തുമൊക്കെ നടന്നാൽ ഉറക്കശീലം പിന്നെയും തകിടംമറിയും. മറ്റുള്ളവരുടെ നിദ്രയ്ക്കും ഭംഗം വരാം. പരിഭവം പറഞ്ഞു വിഷമിപ്പിക്കാൻ പോകാതെ നിദ്രാസൗഹൃദമായ പരിസരം ഒരുക്കാനാണ് വീട്ടിലുള്ളവർ ശ്രദ്ധിക്കേണ്ടത്. കുറ്റംപറച്ചിലുകൾ കൂടുതൽ ആശങ്കയുണ്ടാക്കും. ഉറങ്ങുമോയെന്ന വേവലാതിയോടെ രാത്രി കിടക്കാൻ പോയാൽ ഉള്ള ഉറക്കം കൂടി നഷ്ടപ്പെടും.
ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്ന ശാരീരിക രോഗങ്ങളും വിഷാദം പോലെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുമുണ്ടെങ്കിൽ വിദഗ്ധസഹായം തേടണം. രാത്രി ഉറക്കം നഷ്ടപ്പെടുന്നത് പകൽ ശ്രദ്ധ കുറയ്ക്കും. ഉറക്കംതൂങ്ങലിന് ഇടയാക്കും. വണ്ടിയോടിക്കുന്നവർക്ക് അപകടസാധ്യത കൂടും. നടക്കുമ്പോഴുള്ള വീഴ്ചകൾക്കുള്ള സാധ്യത വർധിക്കും. ഇത്തരം കാര്യങ്ങളിൽ ജാഗ്രത വേണം.
∙ ഉറങ്ങാൻ മരുന്നു വേണോ?
എല്ലാ ഉറക്കക്കുറവിനും മരുന്നുകളുടെ ആവശ്യം വരില്ല. കാരണം വിശകലനം ചെയ്തതിനുശേഷം മതി ഇടപെടലുകൾ. ഉണർച്ചയുടെ നേരങ്ങൾ ആർക്കും ശല്യമില്ലാതെ വിധത്തിൽ ക്രിയാത്മകമായി കൈകാര്യം ചെയ്യാനുള്ള ചിട്ടകൾ കണ്ടെത്തണം. അതിനുള്ള പ്രോത്സാഹനം വീട്ടുകാർ നൽകണം.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ സൈക്യാട്രിസ്റ്റാണു ലേഖകൻ)