സ്ത്രീകളുടെ സൗഖ്യത്തിൽ ഏറെ പ്രധാനമാണ് ആർത്തവസംബന്ധമായ ആരോഗ്യം. എന്നാൽ പല തെറ്റിദ്ധാരണകളും ഇതു സംബന്ധിച്ചുണ്ട്. ആർത്തവചക്രം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. സ്ത്രീശരീരത്തെ ഗർഭകാലത്തിനു തയ്യാറെടുപ്പിക്കുന്ന ഒരു പ്രക്രിയയാണിത്. 28 ദിവസം കൂടുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത്. 21 മുതൽ 35 ദിവസം വരെയും

സ്ത്രീകളുടെ സൗഖ്യത്തിൽ ഏറെ പ്രധാനമാണ് ആർത്തവസംബന്ധമായ ആരോഗ്യം. എന്നാൽ പല തെറ്റിദ്ധാരണകളും ഇതു സംബന്ധിച്ചുണ്ട്. ആർത്തവചക്രം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. സ്ത്രീശരീരത്തെ ഗർഭകാലത്തിനു തയ്യാറെടുപ്പിക്കുന്ന ഒരു പ്രക്രിയയാണിത്. 28 ദിവസം കൂടുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത്. 21 മുതൽ 35 ദിവസം വരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ സൗഖ്യത്തിൽ ഏറെ പ്രധാനമാണ് ആർത്തവസംബന്ധമായ ആരോഗ്യം. എന്നാൽ പല തെറ്റിദ്ധാരണകളും ഇതു സംബന്ധിച്ചുണ്ട്. ആർത്തവചക്രം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. സ്ത്രീശരീരത്തെ ഗർഭകാലത്തിനു തയ്യാറെടുപ്പിക്കുന്ന ഒരു പ്രക്രിയയാണിത്. 28 ദിവസം കൂടുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത്. 21 മുതൽ 35 ദിവസം വരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ സൗഖ്യത്തിൽ ഏറെ പ്രധാനമാണ് ആർത്തവസംബന്ധമായ ആരോഗ്യം. എന്നാൽ പല തെറ്റിദ്ധാരണകളും ഇതു സംബന്ധിച്ചുണ്ട്. ആർത്തവചക്രം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. സ്ത്രീശരീരത്തെ ഗർഭകാലത്തിനു തയ്യാറെടുപ്പിക്കുന്ന പ്രക്രിയയാണിത്. 28 ദിവസം കൂടുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത്. 21 മുതൽ 35 ദിവസം വരെയും ആർത്തവചക്രം വ്യത്യാസപ്പെടാം. ആർത്തവചക്രത്തെ നാലു ഘട്ടങ്ങളായി വിഭജിക്കാം. 

മെൻസ്ട്രുവൽ ഫേസ്– ഗർഭാശയ പാളി അടർന്നു പോകുന്നതാണിത്. ഇത് ആർത്തവസമയത്തെ രക്തപ്രവാഹത്തിന് കാരണമാകുന്നു. മൂന്നു മുതൽ 7 ദിവസം വരെ ഇത് നീണ്ടു നിൽക്കും. 

ADVERTISEMENT

ഫോളിക്കുലാർ ഫേസ് – ആർത്തവത്തിനു ശേഷം ശരീരം അണ്ഡവിസർജനത്തിനു  (ovulation)  തയ്യാറെടുക്കുന്ന ഘട്ടമാണിത്. ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഹോർമോൺ (FSH) നെ പിറ്റ്യൂട്ടറി ഗ്രന്ഥി പുറന്തള്ളുന്നു. അണ്ഡാശയത്തിൽ കാണപ്പെടുന്ന ഗോളാകൃതിയിലുളള ഫോളിക്കിളുകളുടെ കൂട്ടത്തിന്റെ വളർച്ചയെ ഇത് ഉത്തേജിപ്പിക്കുന്നു. 

അണ്ഡവിസർജനം – ഇരുപത്തെട്ടു ദിവസ ആർത്തവ ചക്രത്തിന്റെ 14–ാം ദിവസത്തോടടുപ്പിച്ച്, വളർച്ചയെത്തിയ ഒരു അണ്ഡം അണ്ഡാശയത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നു. ബീജസങ്കലത്തിന് തയാറാവുന്നു. 

ല്യൂട്ടിയൽ ഫേസ് – ബീജസങ്കലനം നടന്നില്ലെങ്കിൽ ഹോർമോണിന്റെ അളവ് കുറയുന്നു. ഇത് മൂലം ഗർഭാശയ ആവരണം കൊഴിയുന്നു. അടുത്ത ആർത്തവചക്രം ആരംഭിക്കുന്നു. 

Representative image. Photo Credit: GoodLifeStudio/istockphoto.com

സാധാരണ ആർത്തവ പ്രശ്നങ്ങൾ
ആർത്തവസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾ നിരവധിയാണ്. ഈ പ്രശ്നങ്ങൾ നേരത്തെ തന്നെ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യേണ്ടതാണ്. ചില ആർത്തവ പ്രശ്നങ്ങളെ അറിയാം. 

ADVERTISEMENT

ഡിസ്മെനോറിയ
വേദന നിറഞ്ഞ ആർത്തവമാണ് ഡിസ്മെനോറിയ (Dysmenorrhea). ഇത് സ്ത്രീയുടെ ജീവിതത്തെ ബാധിക്കുന്നു. ഈ വേദന ചിലപ്പോൾ ഫൈബ്രോയ്ഡ് മൂലമോ എൻഡോമെട്രിയോസിസ് മൂലമോ ആകാം.

അമെനോറിയ
ആർത്തവം വരാത്ത അവസ്ഥയാണിത്. ചിലപ്പോൾ ആർത്തവം ഇതുവരെ തുടങ്ങിയിട്ടില്ലായിരിക്കാം. ചിലരിൽ ആർത്തവം ആരംഭിച്ചു എങ്കിലും പിന്നീട് വരാത്ത അവസ്ഥയും ഉണ്ടാകാം. ഹോർമോൺ അസന്തുലനം മൂലമോ, സമ്മർദം മൂലമോ, ശരീരഭാരത്തിൽ ഉണ്ടാകുന്ന വ്യത്യാസം മൂലമോ, ചില ആരോഗ്യാവസ്ഥകൾ മൂലമോ ഇങ്ങനെ സംഭവിക്കാം. 

മെനോറേജിയ
ആർത്തവസമയത്തെ അമിതരക്തസ്രാവം ആണിത്. ഇത് വിളർച്ചയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകാം. ഹോർമോൺ അസന്തുലനം മൂലമാണോ അതോ ഗർഭാശയത്തിലെ പ്രശ്നങ്ങൾ മൂലമാണോ ഇങ്ങനെ ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ തേടണം. 

പ്രീമെൻസ്ട്രുവൽ സിൻഡ്രോം (PMS)
പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് സിൻഡ്രോം ആർത്തവത്തിന് മുൻപ് ഉണ്ടാകുന്ന ശാരീരികവും വൈകാരികവുമായ ലക്ഷണങ്ങൾ പ്രകടമാകുന്ന അവസ്ഥയാണിത്. ആർത്തവ പൂർവ അസ്വസ്ഥതകൾ എന്ന പിഎംഎസ് സർവസാധാരണമാണ്. എന്നാൽ പ്രീ മെൻസ്ട്രുവൽ ഡിസ്ഫോറിക് സിൻഡ്രോം അഥവാ പിഎംഡി കുറച്ചു കൂടി ഗുരുതരമാണ്. ഇത് ദൈനംദിന ജീവിതത്തെ ബാധിക്കും. വൈദ്യസഹായം തേടേണ്ട ആർത്തവ സംബന്ധമായ പ്രശ്നമാണിത്.

ADVERTISEMENT

ആർത്തവസംബന്ധമായ ആരോഗ്യം നിലനിർത്തുന്നതിന് ഒരു സ്ത്രീരോഗവിദഗ്ധയുടെ സേവനം തേടേണ്ടത് ആവശ്യമാണ്. കൃത്യസമയത്ത് രോഗങ്ങൾ കണ്ടെത്താൻ പതിവായ ആരോഗ്യപരിശോധനകൾ സഹായിക്കും. 

കൗൺസലിങ്
ആർത്തവചക്രത്തെയും റീപ്രൊഡക്ടീവ് ഹെൽത്തിനെയും കുറിച്ച് സ്ത്രീകൾക്ക് മാർഗനിർദേശം നൽകാൻ ഗൈനക്കോളജിസ്റ്റിനു കഴിയും. കൗമാരപ്രായത്തിലുള്ളവർക്കും ചെറുപ്പക്കാരികളായ സ്ത്രീകൾക്കും തങ്ങളുടെ ശരീരത്തെ മനസ്സിലാക്കാനും മാറ്റങ്ങൾ തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. 

Representative Image. Photo Credit : Selfmade studio/Shutterstock.com

രോഗനിർണയവും ചികിത്സയും
ആർത്തവസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ രോഗനിർണയ പരിശോധനകളിലൂടെ രോഗകാരണം കണ്ടെത്താനാവും. മരുന്നുകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, ശസ്ത്രക്രിയ എന്നിവ ചികിത്സയിലുൾപ്പെടും. 

രോഗങ്ങൾ തടയാം
പതിവായ പിരശോധനയിലൂടെ ആർത്തവ പ്രശ്നങ്ങൾ തടയാം. സെർവിക്കൽ കാൻസർ പരിശോധന, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ മറ്റ് പ്രജനനാരോഗ്യ പ്രശ്നങ്ങൾ ഇവയ്ക്കുള്ള പരിശോധനയിലൂടെ ആർത്തവാരോഗ്യം മെച്ചപ്പെടുത്താം. രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിച്ചു മാറ്റാം.

ശുചിത്വം എന്നത് ഏറെ പ്രധാനമാണ്. ആർത്തവസംബന്ധമായ ആരോഗ്യം ശുചിത്വശീലങ്ങളെ ആശ്രയിച്ചു കൂടിയാണിരിക്കുന്നത്. നല്ല ആരോഗ്യശീലങ്ങൾ പിന്തുടരുക. ഒപ്പം സ്ത്രീരോഗവിദഗ്ധയെ സന്ദർശിക്കുക. ഇത് ആരോഗ്യകരമായ ജീവിതം നയിക്കാൻ സ്ത്രീകളെ സഹായിക്കും.

English Summary:

Painful Periods? Heavy Bleeding? Signs You Need to See a Gynecologist

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT