വിഷമം തോന്നുന്ന ഘട്ടങ്ങളിൽ എന്തുചെയ്യും?’ പണ്ടത്തെ നല്ല അനുഭവങ്ങളുടെ ഓർമകളിലേക്ക് മനസ്സിനെ കൊണ്ടുപോകുമെന്നായിരുന്നു 75 വയസ്സ് പിന്നിട്ട വ്യക്തിയുടെ മറുപടി. കുളിർകാറ്റ് ഏൽക്കുന്നതുപോലൊരു തണുപ്പ് അപ്പോൾ ഉള്ളിലുണ്ടാകും. ‘നൊസ്റ്റാൾജിയകൾ’ ഗുണകരമാകുമെന്ന് പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഫലപ്രദമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷമം തോന്നുന്ന ഘട്ടങ്ങളിൽ എന്തുചെയ്യും?’ പണ്ടത്തെ നല്ല അനുഭവങ്ങളുടെ ഓർമകളിലേക്ക് മനസ്സിനെ കൊണ്ടുപോകുമെന്നായിരുന്നു 75 വയസ്സ് പിന്നിട്ട വ്യക്തിയുടെ മറുപടി. കുളിർകാറ്റ് ഏൽക്കുന്നതുപോലൊരു തണുപ്പ് അപ്പോൾ ഉള്ളിലുണ്ടാകും. ‘നൊസ്റ്റാൾജിയകൾ’ ഗുണകരമാകുമെന്ന് പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഫലപ്രദമായി ഉപയോഗിച്ചാൽ നല്ല ഓർമകൾക്കും ഔഷധ ഗുണമുണ്ട്.

നല്ല ഓർമകളുടെ ഗുണങ്ങൾ
ഓർമച്ചെപ്പിൽ ഒത്തിരി അനുഭവങ്ങളുടെ ശേഖരമുണ്ടാകും. സങ്കടമുണ്ടാക്കുന്നതിനെയൊക്കെ വകഞ്ഞുമാറ്റി സന്തോഷമുള്ളവയെ പൊക്കിക്കൊണ്ടുവരണം. നല്ല ഓർമകളെയും ആഹ്ലാദ നിമിഷങ്ങളെയും ചികഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന ഉണർവ് വാർധക്യനാളുകളിൽ വലിയ ആത്മവിശ്വാസം നൽകും. നൈരാശ്യങ്ങളുടെ ആഘാതം ലഘൂകരിക്കും. പ്രസന്നമായ വൈകാരികാവസ്ഥക്ക് വഴിയൊരുക്കും. എന്നെ എന്തിനു കൊള്ളാമെന്ന വയസ്സുകാല വിചാരങ്ങൾക്ക് സുല്ലിടാൻ ഈ ഓർമിച്ചെടുക്കൽ തുണയാകും. ജീവിതം കുറെക്കൂടി സന്തോഷകരവും ഗുണകരവുമാക്കാൻ സഹായിക്കും. നല്ല ഓർമകൾ അയവിറക്കുന്നവരുടെ വൈജ്ഞാനിക ശേഷി മറവിയുടെ ആക്രമണത്തിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കപ്പെടും.

സ്മരണകളെ ഉണർത്താം
നല്ല ഓർമകളെ ഉണർത്തുന്ന വർത്തമാനങ്ങൾ വീട്ടിൽ ഇടയ്ക്കിടെ ഉണ്ടാകണം. അതിനുള്ള പ്രചോദനം വീട്ടുകാർ നൽകണം. പഴയ നല്ല സന്ദർഭങ്ങൾ ഓർമിപ്പിക്കുന്ന ഫോട്ടോകൾ തപ്പിയെടുത്ത് അതെക്കുറിച്ച് സംസാരിക്കാം. മധുര സ്മരണകളുണർത്തുന്ന സാഹചര്യങ്ങളിൽ കൊണ്ടുപോകാം. പഴയ സ്മരണകൾ അയവിറക്കുമ്പോൾ കൗതുകത്തോടെ കേൾക്കാൻ സമയം കണ്ടെത്താം. ക്ഷമയോടെ കേൾക്കുന്ന വീട്ടുകാരും കൂട്ടുകാരുമുണ്ടെങ്കിൽ വിഷാദം പമ്പകടക്കും.

ADVERTISEMENT

നൊസ്റ്റാൾജിയ ട്രിപ്പുകൾ
ആരും കേൾക്കാനില്ലെങ്കിലും നിരാശപ്പെടേണ്ട. ഒരു മനോരാജ്യമുണ്ടാക്കി അതിൽ പഴയ നല്ല അനുഭവങ്ങളെ പ്രതിഷ്ഠിക്കാം. സന്തോഷം നൽകിയ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ആഹ്ലാദ നിമിഷങ്ങളെ ഓർമിപ്പിക്കുന്ന പഴയ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം. അത്തരം കാര്യങ്ങൾ സന്തോഷത്തോടെ പങ്കുവയ്ക്കുന്ന സമപ്രായക്കാർക്കു ലൈക്ക് നൽകാം.കൂട്ടുകാർക്കും ജീവിതപങ്കാളിക്കുമൊക്കെ ഈ ‘നൊസ്റ്റാൾജിയ ട്രിപ്പിൽ’ ഒപ്പം കൂടാം. മറ്റുള്ളവരുമായുള്ള താരതമ്യം വേണ്ട, മധുരിക്കും ഓർമകളുടെ മലർമഞ്ചലിലേറി ആഹ്ലാദത്ിന്റെ മാഞ്ചുവട്ടിലേക്കുള്ള യാത്രയിൽ മാത്രം ശ്രദ്ധിക്കാം.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ സൈക്യാട്രിസ്റ്റ് ആണു ലേഖകൻ)

English Summary:

Good Vibes Only: How Happy Memories Combat Aging and Boost Well-being

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT