ഉറക്കത്തിൽ ഹൃദയാഘാതം, മരണം സംഭവിക്കാനുള്ള സാധ്യതയുണ്ടോ?
ഉറക്കത്തിൽ പെട്ടെന്ന് മരണം സംഭവിക്കുക എന്നത് നമ്മൾ പലപ്പോഴും കേൾക്കുന്ന വാർത്തയാണ്. പലപ്പോഴും ചെറുപ്പക്കാരിലാണ് ഇത് സംഭവിക്കുന്നതും. മുൻപ് ഒരു രോഗവും ഇല്ലാതിരുന്ന വ്യക്തി പെട്ടെന്ന് ഉറക്കത്തില്‍ മരണപ്പെടുകയെന്നത് വളരെ സങ്കടകരമായ കാര്യമാണ്. ഉറക്കത്തിൽ മരണം സംഭവിക്കുന്നതിനു പിന്നിൽ രണ്ടു

ഉറക്കത്തിൽ പെട്ടെന്ന് മരണം സംഭവിക്കുക എന്നത് നമ്മൾ പലപ്പോഴും കേൾക്കുന്ന വാർത്തയാണ്. പലപ്പോഴും ചെറുപ്പക്കാരിലാണ് ഇത് സംഭവിക്കുന്നതും. മുൻപ് ഒരു രോഗവും ഇല്ലാതിരുന്ന വ്യക്തി പെട്ടെന്ന് ഉറക്കത്തില്‍ മരണപ്പെടുകയെന്നത് വളരെ സങ്കടകരമായ കാര്യമാണ്.
ഉറക്കത്തിൽ മരണം സംഭവിക്കുന്നതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഹൃദയാഘാതം മൂലം ഹൃദയത്തിന്റെ താളം തെറ്റുകയും എന്തെങ്കിലും റിഥം അതായത് അരിത്‌മിയ എന്നു പറയുന്ന പെട്ടെന്നുണ്ടാകുന്ന കാർഡിയാക് അറസ്റ്റ് മൂലം സംഭവിക്കുന്ന മരണം. ഇതല്ലാതെ ഹൃദയത്തിലെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടായി പെട്ടെന്ന് അത് അടഞ്ഞു പോവുകയും ഹാർട്ട് അറ്റാക്കിലേക്കു നയിക്കുകയും ചെയ്യുന്നു. അതുമൂലവും പെട്ടെന്നുള്ള മരണം ഉണ്ടാകാം.
രക്തക്കുഴലുകളുടെ ബ്ലോക്കില്ലാതെയുള്ള ചില ഹൃദ്രോഗങ്ങളും ഉണ്ട്. അതിൽ പലതും ജന്മനാ ഉണ്ടാകുന്ന പല വൈകല്യങ്ങള്‍ കൊണ്ടുള്ളതാണ്. ആ രോഗാവസ്ഥയ്ക്ക് ലോങ് ക്യൂറ്റി സിൻഡ്രോം (Long QT Syndrome) എന്നു പറയാറുണ്ട്. ഒരു ഇസിജി എടുത്ത് നോക്കിയാൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. മറ്റു ചില അനുബന്ധ രോഗങ്ങളിലും പെട്ടെന്ന് ഒരു കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയും ഉറക്കത്തിൽ മരണം ഉണ്ടാവുകയും ചെയ്യാറുണ്ട്. അതുപോലെ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി അല്ലെങ്കിൽ ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ഇങ്ങനെയുള്ള രോഗാവസ്ഥകൾ, ചെറിയ കുട്ടികളിൽ കാണുന്ന സഡൻ ഇൻഫന്റ് സിൻഡ്രോം എന്ന അവസ്ഥ, ഇവയിലെല്ലാം തന്നെ പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിക്കുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.
പലപ്പോഴും ഇതിനെ തടയാൻ പറ്റുന്നതല്ല. ഒരു ഹെല്‍ത് ചെക്കപ്പ് ചെയ്യുന്നതു വഴി, ഇസിജി എടുത്താൽ പ്രശ്നം മനസ്സിലാവുകയും കൂടുതൽ െടസ്റ്റ് ചെയ്ത് രോഗമുണ്ടോ എന്ന് ഉറപ്പിക്കുകയും ചെയ്യാം. അതുപോലെ ഈ അസുഖങ്ങൾ പലപ്പോഴും കുടുംബത്തിൽ പലർക്കും ഉണ്ടാകുന്നതായിട്ട് കണ്ടു വരുന്നുണ്ട്. പല തലമുറകളിലും ഇങ്ങനെ സഡൻ കാർഡിയാക് മരണങ്ങൾ ഉള്ള ഹിസ്റ്ററി പല രോഗികൾക്കും കാണാറുണ്ട്. ഒരു വ്യക്തിക്ക് അങ്ങനെ സംഭവിക്കുമ്പോൾ സഹോദരങ്ങൾക്കോ മക്കൾക്കോ ഈ രോഗം ഇല്ല എന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തേണ്ടതാണ്.
(ലേഖകൻ തിരുവനന്തപുരം കിംസ് ഹെൽത്തിലെ സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ആണ്. അഭിപ്രായം വ്യക്തിപരം)