ലോക ഹൃദയ ദിനം സെപ്റ്റംബർ 29 ന് ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ വർഷത്തെ തീം ‘Use Heart for Action’ എന്നാണ്. രണ്ടു കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന് സ്വന്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തേണ്ടത് ഒാരോ വ്യക്തികൾക്കും ആവശ്യകരമായ കാര്യമാണ്. സമീകൃതാഹാരം കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, പുകയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക ഹൃദയ ദിനം സെപ്റ്റംബർ 29 ന് ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ വർഷത്തെ തീം ‘Use Heart for Action’ എന്നാണ്. രണ്ടു കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന് സ്വന്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തേണ്ടത് ഒാരോ വ്യക്തികൾക്കും ആവശ്യകരമായ കാര്യമാണ്. സമീകൃതാഹാരം കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, പുകയില ഉപയോഗം ഒഴിവാക്കുക, സമ്മർദ്ദം ഇല്ലാതിരിക്കുക എന്നിവയാണ് പ്രധാന കാര്യങ്ങൾ.

രണ്ട് ആഗോളതലത്തിൽ ഒരു നയരൂപീകരണം പ്രധാനമായും ആവശ്യമാണ്. കാർഡിയോ വാസ്കുലർ അസുഖങ്ങള്‍ കേരളത്തിലെന്നല്ല ഇന്ത്യയിലും മുപ്പത് ശതമാനത്തോളം മരണങ്ങൾക്കു കാരണമാകുന്നു. ഇതുമൂലം ഒരു നയം രൂപപ്പെടുത്താനും അതിനുവേണ്ട ഫണ്ടിനും ഗവേഷണത്തിനും വേണ്ടിയും ഉപയോഗിക്കാനായിട്ട് എല്ലാ രാജ്യങ്ങൾക്കും ഒരു നയരൂപീകരണം നിർബന്ധമായും ആവശ്യമാണ്.

ADVERTISEMENT

ഹൃദ്രോഗങ്ങളുടെ ചികിത്സ വളരെ പ്രധാനപ്പെട്ടതാണ്. മൂന്നു വിഭാഗങ്ങളിലായിട്ട് കിംസ് ഹോസ്പിറ്റൽ ഇതിന്റെ സ്പെഷ്യാലിറ്റി രൂപപ്പെടുത്തിയിട്ടുണ്ട്. ഒന്ന് ആൻജിയോഗ്രാഫിക് ഫെസിലിറ്റി, രണ്ട് സ്ട്രക്ചറൽ ഹാർട്ട് ഡിസീസ് അഥവാ വാൽവ് സംബന്ധമായ രോഗങ്ങൾക്കു വേണ്ടിയുള്ള ചികിത്സാ സൗകര്യം, മൂന്നാമതായി ഹൃദയതാളം അല്ലെങ്കിൽ ഇലക്ട്രോഫിസിയോളജി ആണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിൽ ഹൃദയത്തിന്റെ രക്തക്കുഴലുകളിൽ ബ്ലോക്കോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് എങ്ങനെയാണെന്ന് കണ്ടുപിടിക്കാനും, ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റും ഉപയോഗിച്ച് ചികിത്സിക്കാനുമുള്ള എല്ലാ സൗകര്യവും ഇരുപത്തിനാല് മണിക്കൂറും ഇവിടെയുണ്ട്. 

സ്ട്രക്ചറൽ ഹാർട്ട് ഡിസീസ് അഥവാ അയോട്ടിക് വാൽവ് സംബന്ധമായ ബ്ലോക്കുകൾ എന്തെങ്കിലും, പ്രത്യേകിച്ച് വയസ്സായിട്ടുള്ള ആൾക്കാരിൽ കാണുമ്പോൾ അവ സർജറി കൂടാതെ താക്കോൽദ്വാര ശസ്ത്രക്രിയ വഴി അത് മാറ്റിയെടുക്കാം. ഹൃദയതാളത്തിന് സംഭവിക്കുന്ന വ്യതിയാനങ്ങള്‍ മനസ്സിലാക്കാനും മാപ്പ് ചെയ്യാനും ത്രീഡി സൗകര്യം ഉപയോഗിച്ച് കണ്ടുപിടിച്ച് ഏത് ഭാഗത്തു നിന്നാണ് ഹൃദയതാളത്തിന് വ്യത്യാസം വരുന്നതെന്നും മനസ്സിലാക്കി അവ കരിച്ചു കളഞ്ഞ് മരണം പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. അതാണ് ഇലക്ട്രോഫിസിയോളജി പ്രൊസീജ്യർ. 

ADVERTISEMENT

ഒരാൾക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചാൽ അയാൾക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടും. ഇങ്ങനെ വരുമ്പോൾ എത്രയും പെട്ടെന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുക. ആംബുലൻസ് വിളിക്കണം. അതിന്റെ കൂട്ടത്തിൽ തന്നെ അദ്ദേഹത്തെ കഴിയുന്നതും കിടത്താൻ പറ്റുന്ന സ്ഥലത്ത് കിടത്തി വസ്ത്രം ലൂസാക്കി അദ്ദേഹത്തിന് വായു കൃത്യമായി കിട്ടാനുള്ള സൗകര്യം ചെയ്തു കൊടുക്കുക. നടത്തിപ്പിക്കരുത്, ആസ്പിരിൻ പോലെയുള്ള ഗുളിക കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചു മനസ്സിലാക്കി ആസ്പിരിൻ  കൂടി എടുക്കാം. അതിനുശേഷം അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടു പോവുക.

(ലേഖകൻ തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ആണ്)

English Summary:

World Heart Day: Take Action NOW to Protect Your Heart Health

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT