ഏൺസ്റ്റ് ആന്റ് യങ്ങിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് കമ്പനി അധികൃതർ അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ചത്. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിച്ചിരുന്ന പലരും ജിംനേഷ്യത്തിൽ തന്നെ കുഴഞ്ഞു വീണു മരിച്ചുവെന്ന വാർത്ത കേൾക്കുമ്പോൾ ഹൃദ്രോഗ വിദഗ്ധനായ എന്നോട് പലരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏൺസ്റ്റ് ആന്റ് യങ്ങിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് കമ്പനി അധികൃതർ അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ചത്. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിച്ചിരുന്ന പലരും ജിംനേഷ്യത്തിൽ തന്നെ കുഴഞ്ഞു വീണു മരിച്ചുവെന്ന വാർത്ത കേൾക്കുമ്പോൾ ഹൃദ്രോഗ വിദഗ്ധനായ എന്നോട് പലരും ചോദിക്കാറുണ്ട് – എങ്ങനെ നമ്മുടെ ഹൃദയത്തെ കാക്കാം? ഹൃദയത്തെ മാത്രം കാക്കുക എന്നതിനെക്കാളും ആരോഗ്യകരമായ ജീവിതചര്യയ്ക്കാണ് മുൻഗണന നൽക്കേണ്ടത്. 

ഹൃദയമിടിപ്പ് തെറ്റിക്കും കണക്കുകൾ
ഇസിജി ഗ്രാഫിലെ കയറ്റിറക്കം പോലെയാണ് ഇന്ത്യയിലെ ഹൃദ്രോഗം മൂലമുള്ള മരണങ്ങളുടെ കണക്കുകൾ. തൊണ്ണൂറുകളിൽ 15 ശതമാനമായിരുന്നത് 2017ൽ 26 ശതമാനമായി ഉയർന്നു. 1990 - 2018 കാലഘട്ടത്തിൽ ഹൃദ്രോഗം മരണത്തിന്റെ കണക്ക് ഇരട്ടിയായിത്.  മരണ നിരക്കിന്റെ കാരണം തിരക്കിയാൽ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹരോഗികളുടെ തലസ്ഥാനമായി ഇന്ത്യ മാറിയതും അത്ര നിസാരമായി കാണരുത്. പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം എന്നിവയെല്ലാം ഹൃദ്രോഗത്തിലേക്ക് കാലക്രമേണ വഴിയൊരുക്കുമെന്ന് പലരും ഗൗരവമായി കാണുന്നില്ല. ഹൃദ്രോഗം കണ്ടെത്തിയാൽ യഥാസമയം ചികിൽസ തേടുന്നവരുടെ കണക്കും അത്ര ആശ്വാസകരമല്ല. അൻപത് ശതമാനം പേർ മാത്രമാണ് ചികിത്സ തേടുന്നത്. അതിൽ ഇരുപത് ശതമാനം പേർ മാത്രമാണ് വിദഗ്ധ ഡോക്ടർമാരുടെ നിർദേശം പാലിക്കുന്നത്. മരണനിരക്ക് പോലെ ആയുർദൈർഘ്യത്തിന്റെ കാര്യവും നാം പരിഗണിക്കേണ്ടതായുണ്ട്. 1970 കളിൽ ഇന്ത്യയിലെ ആയുർദൈർഘ്യം 49 വയസ്സ് ആയിരുന്നു. 2012ലെ കണക്കിന്റെ അടിസ്ഥാനത്തിൽ 67.9 ആയിരുന്നു. ആയുർദൈർഘ്യം കണക്കിലെടുത്താൽ ഇന്ന് കേരളത്തിൽ 75നു വയസ്സിനു മുകളിലാണ്. 2025 ആകുമ്പോൾ 19 ശതമാനം ഇന്ത്യക്കാരുടെ ആയുർദൈർഘ്യം 60 വയസ്സിനു മുകളിലായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഡോ. മനു. ആർ. വർമ
ADVERTISEMENT

‘അറിഞ്ഞു കഴിക്കാം’ ഹൃദ്രോഗത്തെ പ്രതിരോധിക്കാം
ഹൃദയത്തിന്റെ ആരോഗ്യത്തിനു എളുപ്പവഴി ഒന്നുമില്ല. താഴെ പറയുന്ന രീതിയിൽ ജീവിതം ക്രമീകരിച്ചാൽ ഹൃദയത്തിന്റെ താളം തെറ്റാതെ നോക്കാം. 

∙ പോഷകമൂല്യമുള്ള ധാന്യങ്ങളും പയറുവർഗങ്ങളും ധാരാളം കഴിക്കുക
∙ പഞ്ചസാരയും കൊഴുപ്പും കൂടിയ ആഹാരങ്ങൾ പരമാവധി ഒഴിവാക്കുക
∙ അമിതമായി ചുവന്ന മാംസം കഴിക്കുന്നത് ഒഴിവാക്കുക
∙ സമീകൃത ആഹാരം പാലിക്കുക
∙ നാരുകൾ അടങ്ങിയ ഭക്ഷണം ശീലിക്കുക
∙ അന്തരീക്ഷ മലനീകരണത്തിൽ നിന്നും പരമാവധി ഒഴിഞ്ഞിരിക്കുക
∙ കുട്ടികളുടെ അമിതവണ്ണം തടയാം
∙ സ്ക്രീൻ ടൈം കുറയ്ക്കുക"
∙ ആറ് – ഏഴ് മണിക്കൂർ ഉറങ്ങുക
∙ ദിവസത്തിൽ 40 മിനിറ്റ് വ്യായാമത്തിനായി നീക്കിവയ്ക്കുക
∙ വർഷത്തിൽ ഒരിക്കല്ലെങ്കിലും ആരോഗ്യ പരിശോധനകൾ ചെയ്യണം
∙ സമ്മർദ്ദം നേരിടാൻ പഠിപ്പിക്കുക
∙ കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കൃത്യമായ ഇടവേളകിൽ പരിശോധിക്കുക
(ലേഖകൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പ്പിറ്റലിലെ കാർഡിയോളജി വിഭാഗം സിനീയർ കൺസൽറ്റന്റാണ്. അഭിപ്രായം വ്യക്തിപരം)

English Summary:

Heart Health Alert: Protect Yourself From India's Growing Epidemic