കാപ്പിയും ബിപിയും തമ്മിൽ എന്ത് ബന്ധം? അറിഞ്ഞു കുടിച്ചാൽ നല്ലത്, ഇല്ലെങ്കിൽ ആപത്ത്
കാപ്പി കുടിക്കാൻ ഇഷ്ടമാണ്, പക്ഷേ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് കൃത്യമായ ധാരണ ഇല്ല. അങ്ങനെയൊരു വ്യക്തിയാണ് നിങ്ങളെങ്കിൽ തീര്‍ച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. പലപ്പോഴും കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പറയാറുണ്ട്. എന്നാൽ കാപ്പി പൂർണമായും ഒഴിവാക്കണമെന്നാണോ അർഥം?
കാപ്പി കുടിക്കാൻ ഇഷ്ടമാണ്, പക്ഷേ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് കൃത്യമായ ധാരണ ഇല്ല. അങ്ങനെയൊരു വ്യക്തിയാണ് നിങ്ങളെങ്കിൽ തീര്‍ച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. പലപ്പോഴും കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പറയാറുണ്ട്. എന്നാൽ കാപ്പി പൂർണമായും ഒഴിവാക്കണമെന്നാണോ അർഥം?
കാപ്പി കുടിക്കാൻ ഇഷ്ടമാണ്, പക്ഷേ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് കൃത്യമായ ധാരണ ഇല്ല. അങ്ങനെയൊരു വ്യക്തിയാണ് നിങ്ങളെങ്കിൽ തീര്‍ച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. പലപ്പോഴും കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പറയാറുണ്ട്. എന്നാൽ കാപ്പി പൂർണമായും ഒഴിവാക്കണമെന്നാണോ അർഥം?
കാപ്പി കുടിക്കാൻ ഇഷ്ടമാണ്, പക്ഷേ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് കൃത്യമായ ധാരണ ഇല്ല. അങ്ങനെയൊരു വ്യക്തിയാണ് നിങ്ങളെങ്കിൽ തീര്‍ച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. പലപ്പോഴും കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പറയാറുണ്ട്. എന്നാൽ കാപ്പി പൂർണമായും ഒഴിവാക്കണമെന്നാണോ അർഥം? അല്ലേയല്ല.
കാപ്പിയിലെ കഫീൻ ആണു ദോഷകരം. കഫീൻ അടങ്ങിയ ഏതു പാനീയവും അളവ് കുറയ്ക്കുക. കഫീൻ അഡ്രിനാലിൻ ഗ്രന്ഥികളെ ഉത്തേജിപ്പിച്ചു കൂടുതൽ അഡ്രിനാലിൻ പുറത്തു വിടാൻ പ്രേരിപ്പിക്കുന്നു. തത്ഫലമായി രക്തസമ്മർദം ഉയരാം. ഒരു ദിവസം 350– 400 മിഗ്രാം വരെ കഫീൻ ശരീരത്തിനു ദോഷകരമല്ല എന്നാണു പഠനങ്ങൾ പറയുന്നത്. ഒരു കപ്പു കാപ്പിയിൽ 60–70 മിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കാപ്പി ദിവസം 4–5 ഗ്ലാസ്സിൽ താഴെ കുടിച്ചാൽ പ്രശ്നമില്ല. കാപ്പിയിൽ മാത്രമല്ല കോള, എനർജി ഡ്രിങ്ക്സ് പോലുള്ള പാനീയങ്ങളിലും ഡ്രിങ്ക്സ് പോലുള്ള പാനീയങ്ങളിലും ചോക്‌ലേറ്റിലുമൊക്കെ കഫീൻ ഉണ്ട്. ന്യൂട്രീഷൻ േലബൽ നോക്കിയാൽ ഓരോന്നിലുമുള്ള കഫീൻ അളവ് അറിയാൻ സാധിക്കും.
സ്ട്രെസ്സിൽ നിന്നും രക്ഷപ്പെടാൻ കാപ്പി കുടിക്കുന്നവരുണ്ട്. ഇങ്ങനെ രണ്ട് ആപത്ഘടകങ്ങൾ ചേരുമ്പോൾ ബിപി അമിതമാകാനുള്ള സാധ്യത കൂടുതലാണ്.
ടെൻഷൻ മാത്രമല്ല ടെൻഷനെ നേരിടാൻ സ്വീകരിക്കുന്ന ശീലങ്ങളും അപകടകരം
ടെൻഷൻ അതിരു കടക്കുമ്പോൾ അടിയന്തര ഹോർമോണുകളായ അഡ്രിനാലിനും മറ്റും രക്തത്തിലേക്ക് ഇരച്ചെത്തുന്നു. അതോടെ ഹൃദയമിടിപ്പു കൂടുന്നു. ശ്വാസഗതി വർധിക്കുന്നു. രക്തക്കുഴലുകൾ ചെറുതായൊന്നു ചുരുങ്ങി പേശികളിലേക്കു കൂടുതൽ രക്തമെത്തിച്ച് അവയെ ശക്തമാക്കുന്നു. ഇതാണ് ഫ്ളൈറ്റ് & ഫൈറ്റ് പ്രതികരണം. തത്ഫലമായി രക്തസമ്മർദം വർധിക്കുന്നു. ടെൻഷൻ അകലുന്നതോടെ രക്തസമ്മർദം മുൻപുണ്ടായിരുന്ന നിലയിലെത്തും. പക്ഷേ, ഇടയ്ക്കിടെയുള്ള ഈ ഹോർമോൺ കുത്തൊഴുക്കുകൾ രക്തക്കുഴലുകൾക്കു നാശം വരുത്താം. ചിലപ്പോൾ ഇത്തരം കടുത്ത പിരിമുറുക്കനേരങ്ങൾ പക്ഷാഘാതത്തിനോ ഹൃദയാഘാതത്തിനോ വരെ കാരണമാകാം. അമിത പിരിമുറുക്കം പോലെ തന്നെ രക്തസമ്മർദവർധനവിനു കാരണമാണു പിരിമുറുക്കത്തെ നേരിടാനായി നാം പിന്തുടരുന്ന ചില ശീലങ്ങൾ. മദ്യത്തിന്റെയും കാപ്പി പോലുള്ള കഫീൻ പാനീയങ്ങളുടെയും അമിത ഉപയോഗം, ടെൻഷൻ അകറ്റാനായി അനാരോഗ്യകരമായോ അമിതമായോ ഭക്ഷണം കഴിക്കുക (Emotional eating) എന്നിവ ഉദാഹരണം. അതുകൊണ്ടു പിരിമുറുക്കം ഉളവാക്കുന്ന സാഹചര്യങ്ങൾ കുറയ്ക്കുന്നതിനൊപ്പം പിരിമുറുക്കത്തെ ആരോഗ്യകരമായി നേരിടാനും ശ്രദ്ധിക്കണം. പതിവായി യോഗയോ മെഡിറ്റേഷനോ വ്യായാമമോ ദീർഘശ്വസന വ്യായാമങ്ങളോ ചെയ്യുന്നവരിൽ പിരിമുറുക്കത്തോട് അമിതപ്രതികരണം ഉണ്ടാവുകയില്ല.
ബിപി കൂടുന്നതും കുറയുന്നതും ഇങ്ങനെ
നമ്മുടെ ശരീരത്തില്‍ പ്രവർത്തിക്കുന്ന രണ്ടു നാഡീസംവിധാനങ്ങളുണ്ട്. സിംപതറ്റിക് നാഡീവ്യൂഹവും പാരാസിംപതറ്റിക് നാഡീവ്യൂഹവും. സിംപതറ്റിക് പ്രവർത്തനം കൂടുന്നതു രക്തസമ്മർദം വർധിപ്പിക്കുകയും പാരാസിംപതറ്റിക് വ്യവസ്ഥ അതു കുറയ്ക്കുകയും ചെയ്യുന്നു. സിംപതറ്റിക് വ്യവസ്ഥയാണ് അപകടസാഹചര്യങ്ങളിൽ പ്രതികരിക്കാൻ സഹായിക്കുന്നത്. എന്തെങ്കിലും ടെൻഷനോ പ്രശ്നമോ ഉണ്ടാകുമ്പോൾ ഈ നാഡികൾ ക്യാറ്റക്കൊളമിനുകൾ എന്ന ഹോർമോണുകൾ പുറപ്പെടുവിക്കും. ഡോപമിൻ, അഡ്രിനാലിൻ, നോർഅഡ്രിനാലിൻ എന്നിവയാണ് ഇവയില്‍ പ്രധാനം. ഇതില്‍ നോർ അഡ്രിനാലിൻ ഹോർമോൺ ഹൃദയമിടിപ്പു നിരക്കും രക്തസമ്മർദവും വർധിക്കുവാൻ കാരണമാകുന്നു. സിംപതറ്റിക് നാഡീപ്രവർത്തനം കുറവാണെങ്കിൽ രക്തസമ്മർദം കുറഞ്ഞിരിക്കും. ഉദാഹരണത്തിന്, കൃത്യമായി വ്യായാമം ചെയ്യുന്നവരിൽ ബേസൽ സിംപതറ്റിക് ആക്റ്റിവിറ്റി വളരെ കുറവായിരിക്കും. അവരുടെ രക്തസമ്മർദം സഹജമായി തന്നെ കുറവായിരിക്കും (120 ലും താഴെ). പാരാസിംപതറ്റിക് പ്രവർത്തനം മികച്ചതായിരിക്കുന്നതും ബിപി കുറയ്ക്കും. പോഷകാഹാരം കഴിക്കുക. മദ്യവും ലഹരിമരുന്നും ഉപേക്ഷിക്കുക. വ്യായാമം ചെയ്യുക എന്നിവ പാരാസിംപതറ്റിക് നാഡീവ്യൂഹത്തെ സംരക്ഷിക്കും.