ഒരാളുടെ ആരോഗ്യവും രോഗപ്രതിരോധശക്തിയും വീടിന്റെ വൃത്തിയെയും ആശ്രയിച്ചിരിക്കും. പതിവായി രോഗം വരുന്നുണ്ടെങ്കിൽ അതിനു കാരണം ചിലപ്പോൾ വീടു വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാവാം. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് ഇത്തരത്തിൽ ഒരു വസ്തുവാണ്. സ്പോഞ്ച് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാം.

ഒരാളുടെ ആരോഗ്യവും രോഗപ്രതിരോധശക്തിയും വീടിന്റെ വൃത്തിയെയും ആശ്രയിച്ചിരിക്കും. പതിവായി രോഗം വരുന്നുണ്ടെങ്കിൽ അതിനു കാരണം ചിലപ്പോൾ വീടു വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാവാം. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് ഇത്തരത്തിൽ ഒരു വസ്തുവാണ്. സ്പോഞ്ച് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാളുടെ ആരോഗ്യവും രോഗപ്രതിരോധശക്തിയും വീടിന്റെ വൃത്തിയെയും ആശ്രയിച്ചിരിക്കും. പതിവായി രോഗം വരുന്നുണ്ടെങ്കിൽ അതിനു കാരണം ചിലപ്പോൾ വീടു വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാവാം. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് ഇത്തരത്തിൽ ഒരു വസ്തുവാണ്. സ്പോഞ്ച് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാളുടെ ആരോഗ്യവും രോഗപ്രതിരോധശക്തിയും വീടിന്റെ വൃത്തിയെയും ആശ്രയിച്ചിരിക്കും. പതിവായി രോഗം വരുന്നുണ്ടെങ്കിൽ അതിനു കാരണം ചിലപ്പോൾ വീടു വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാവാം. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് ഇത്തരത്തിൽ ഒരു വസ്തുവാണ്. സ്പോഞ്ച് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാം. പലപ്പോഴും ഭക്ഷ്യജന്യരോഗങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നതും ഈ കിച്ചൻസ്പോഞ്ചിലെ ബാക്ടീരിയകൾ ഉണ്ടാക്കുന്ന രോഗങ്ങളെയാകാം. 

സ്പോഞ്ച് ശരിയായി കൈകാര്യം ചെയ്യുന്നത്, അതായത് ഇടയ്ക്കിടെ സ്പോഞ്ച് മാറ്റുന്നത്, സ്പോഞ്ചിനു പകരം മറ്റ് ക്ലീനിങ്ങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഇതെല്ലാം രോഗസാധ്യത കുറയ്ക്കും. 

ADVERTISEMENT

ഒരു ടോയ്‌ലറ്റിൽ ഉള്ളതിനെക്കാൾ അധികം ബാക്ടീരിയ ഒരു കിച്ചൻ സ്പോഞ്ചിൽ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഒരു ക്യുബിക് സെന്റിമീറ്ററിൽ 54 ദശലക്ഷം ബാക്ടീരിയകളാണുള്ളത്. ഇത് വൃത്തിയാക്കുന്ന സമയം എല്ലായിടങ്ങളിലേക്കും വ്യാപിക്കുകയും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുകയും ചെയ്യും. 

ഒരു തവണ കഴിച്ച ഭക്ഷണം മലിനമാക്കപ്പെട്ട സ്പോഞ്ചു വഴി തിരികെ പാത്രങ്ങളിൽ എത്തുകയാണ്. ഉദരരോഗങ്ങൾ മാത്രമല്ല, മെനിഞ്ജൈറ്റിസ്, ന്യുമോണിയ, കടുത്ത പനി, വയറിളക്കം, ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ബ്ലഡ് പോയ്സണിങ്ങ് ഇവ വരാനുള്ള സാധ്യതയുണ്ട്. 

Representative image. Photo Credit: Pixel Shot/Shutterstock.com
ADVERTISEMENT

സ്പോഞ്ചിൽ കാണപ്പെടുന്ന ബാക്ടീരിയയായ കാംപിലോ ബാക്ടർ, വേവാത്ത കോഴിയിറച്ചി, പാസ്ചറൈസ് ചെയ്യാത്ത പാൽ, കേടുവന്ന മുളപ്പിച്ച ധാന്യങ്ങൾ ഇവയിലുണ്ടാകും. ഇത് വയറിളക്കം, വയറുവേദന, പനി, ഓക്കാനം ഇവയ്ക്കു കാരണമാകും. സ്പോഞ്ചിൽ കാണപ്പെടുന്ന മറ്റൊരു ബാക്ടീരിയയായ enterobacter cloacae ആളുകളിൽ കടുത്ത അണുബാധകൾക്കും തുടർന്ന് ന്യുമോണിയ, സെപ്റ്റിസെമിയ, മെനിഞ്ജൈറ്റിസ് ഇവയ്ക്കും കാരണമാകും. സ്പോഞ്ചിൽ കാണപ്പെടുന്ന ഇകോളി, ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ ഇത് ജീവനു തന്നെ ഭീഷണിയാകും. 

കിച്ചന്‍ സ്പോഞ്ചിൽ കാണുന്ന ഇ കോളി വൃക്കത്തകരാറിനു കാരണമാകും. ഹീമോലിറ്റിക് യൂറെമിക് സിൻഡ്രോം എന്നാണ് വൃക്കയുടെ ഈ അവസ്ഥയ്ക്കു പേര്. 

ADVERTISEMENT

സ്പോഞ്ചിൽ കാണപ്പെടുന്ന മറ്റൊരു ബാക്ടീരിയ ആയ ക്ലെബ്സിയല്ല ആന്റിബയോട്ടിക്സുകളെ പ്രതിരോധിക്കുന്നതാണ്. ഇത് ന്യുമോണിയ പോലുളള കടുത്ത അണുബാധകൾക്കും മൂത്രനാളിയിെല അണുബാധയ്ക്കും കാരണമാകും. 

വിഴുപ്പു തുണികളിലുണ്ടാകുന്ന ഗന്ധത്തിനു കാരണമാകുന്ന മൊറാക്സല്ല ഒസ്‌ലോയെൻസിസും സ്പോഞ്ചിൽ ഉണ്ട്. ഇവ സന്ധിവാതത്തിനു വരെ കാരണമാകും. മലിനജലത്തിലും കേടായ ഭക്ഷണങ്ങളിലും കാണുന്ന സാൽമൊണല്ലയും അടുക്കള സ്പോഞ്ചിൽ ഉണ്ട്. ഇത് പനി, വയറിളക്കം, വയറുവേദന, പനി ഇവയ്ക്ക് കാരണമാകും. മണിക്കൂറുകൾ മുതൽ ആഴ്ചകൾ വരെ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകും. 

Representative image. Photo Credit: Mike_Shots/Shutterstock.com

സ്പോഞ്ചിൽ കാണപ്പെടുന്ന മറ്റൊരു രോഗാണുവാണ് സ്റ്റാഫിലോകോക്കസ്. ഇത് ചർമത്തിലെ അണുബാധകൾക്ക് കാരണമാകും. ഇംപെറ്റിഗോ, സെല്ലുലൈറ്റിസ് എന്നീ ഗുരുതരാവസ്ഥകൾക്കും ഇത് കാരണമാകും. 

സ്പോഞ്ചിലെ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കാൻ മൈക്രോവേവിങ്ങ് ചെയ്യുന്നതിലൂടെ സാധിക്കും. 2007 ൽ നടത്തിയ ഒരു പഠനത്തിൽ, മൈക്രോവേവിങ്ങ് െചയ്യുന്നതിന് 99.9 ശതമാനം കീടാണുക്കളെയും അകറ്റും എന്നു കണ്ടു. സ്പോഞ്ച് തിളപ്പിക്കുന്നതിനെക്കാൾ ഫലപ്രദം മൈക്രോവേവിങ്ങ് ചെയ്യുന്നതാണ്. 

ഒരേ സ്പോഞ്ച് തന്നെ പല പാത്രങ്ങൾക്ക് ഉപയോഗിക്കാതിരുന്നാൽ ക്രോസ് കണ്ടാമിനേഷൻ തടയാൻ സാധിക്കും. അതായത് വേവിക്കാത്ത ഇറച്ചി, മറ്റ് പാത്രങ്ങൾ ഇവയെല്ലാം വെവ്വേറെ സ്പോഞ്ച് ഉപയോഗിച്ച് കഴുകണം. 

സ്പോഞ്ച് വെള്ളത്തില്‍ ഒരിക്കലും ഇട്ടു വയ്ക്കരുത്. ബാക്ടീരിയകളെ കുറയ്ക്കാൻ ഇവ രണ്ടു മിനിറ്റ് മൈക്രോവേവ് ചെയ്ത് ഉണക്കി വയ്ക്കണം. തുടർച്ചയായി പ്ലാസ്റ്റിക് സ്പോഞ്ചുകള്‍ ഉപയോഗിച്ചുപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണ്. പകരം സംവിധാനങ്ങൾ പരീക്ഷിക്കുന്നതാവും നല്ലത്. സ്ക്രബ് ബ്രഷുകൾ, സിലിക്കോൺ ബ്രഷുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന മെറ്റൽ സ്ക്രബിൾസ്, ഡിഷ് വാഷർ തുടങ്ങിയവ ഉപയോഗിക്കാം.

English Summary:

Your Kitchen Sponge Is Dirtier Than You Think

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT