അനാവശ്യ ഗർഭധാരണം ഒഴിവാക്കാം; മാർഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
അനാവശ്യമായ ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കാനും കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കാനും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സഹായകമാണ്. ഗര്‍ഭനിരോധന ഉറകള്‍, മരുന്നുകള്‍, ഇന്‍ട്രാ യൂട്ടറിന്‍ ഡിവൈസുകള്‍ എന്നിങ്ങനെ പല ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഓരോരുത്തരുടെയും ജീവിതശൈലിക്കും

അനാവശ്യമായ ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കാനും കുടുംബം ആസൂത്രണം ഫലപ്രദമായി നടപ്പാക്കാനും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സഹായകമാണ്. ഗര്‍ഭനിരോധന ഉറകള്‍, മരുന്നുകള്‍, ഇന്‍ട്രാ യൂട്ടറിന്‍ ഡിവൈസുകള്‍ എന്നിങ്ങനെ പല ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഓരോരുത്തരുടെയും ജീവിതശൈലിക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് യോജിച്ച മാര്‍ഗ്ഗം തിരഞ്ഞെടുക്കാവുന്നതാണ്.
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് മണികണ്ട്രോള്.കോമിന് നല്കിയ അഭിമുഖത്തില്‍ ഹൈദരാബാദില്‍ ജോലി ചെയ്യുന്ന ഗൈനക്കോളജിസ്റ്റ് ഡോ. നിഹാരിക ശര്‍മ്മ.
ഗര്‍ഭനിരോധന ഉറകള്‍, മരുന്നുകള്‍, ഇന്‍ട്രായൂട്ടറിന്‍ ഡിവൈസുകള്‍, ഇംപ്ലാന്റുകള്‍, പാച്ചുകള്‍, ഇഞ്ചക്ഷനുകള്‍ എന്നിങ്ങനെ വിവിധ തരം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കേണ്ടതാണെന്ന് ഡോ. നിഹാരിക ചൂണ്ടിക്കാട്ടി. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ആവശ്യങ്ങള്‍ക്കും യോജിച്ച തിരഞ്ഞെടുപ്പ് നടത്താന്‍ സഹായിക്കും. ഓരോന്നും അവയുടെ കവറില്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ തന്നെ ഉപയോഗിക്കേണ്ടതാണ്. ഗര്‍ഭനിയന്ത്രണ മരുന്നുകള്‍ എല്ലാ ദിവസവും ഒരേ സമയം കഴിക്കാനും ഉറകള്‍ കൃത്യമായി ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ഹോര്‍മോണല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പാര്‍ശ്വഫലം ഉണ്ടാക്കുന്നവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇതിനായി തേടേണ്ടതാണ്. ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഡോക്ടറുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ടതും അത്യാവശ്യമാണ്. ഒന്നിലധികം ലൈംഗിക പങ്കാളികളുമായി ബന്ധമുള്ളവരും പങ്കാളിയുടെ ലൈംഗിക രോഗങ്ങളെ കുറിച്ച് ഉറപ്പില്ലാത്തവരും ഗര്‍ഭനിരോധന ഉറകള്‍ പോലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
ഗര്‍ഭനിരോധന ഉറകളും മരുന്നുകളും എക്സ്പയറി ഡേറ്റ് കഴിഞ്ഞവയാണെങ്കില്‍ ഉപയോഗിക്കരുത്. ഇത് ഫലപ്രദമായ ഗര്‍ഭനിരോധനം നടപ്പാക്കില്ല. നിങ്ങള്‍ക്ക് നിലവിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട് കഴിക്കുന്ന മരുന്നുകളുടെ വീര്യം കുറയ്ക്കുന്നതോ ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നതോ ആയ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കരുത്. ഓണ്‍ലൈനില്‍ നിന്നും മറ്റും വായിച്ചറിയുന്ന വിവരങ്ങള്‍ വച്ച് ഗര്‍ഭനിരോധനം സംബന്ധിച്ച് സ്വയം ചികിത്സ നടത്തരുതെന്നും ഡോ. നിഹാരിക കൂട്ടിച്ചേര്‍ക്കുന്നു.