വയറ് അസ്വസ്ഥമാണോ? ആഹാരം ഒഴിവാക്കുന്നത് തെറ്റ്, കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവ
നന്നായി ഭക്ഷണം കഴിക്കുന്നവരെ സംബന്ധിച്ചിടത്തോളം വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ വലിയ വെല്ലുവിളിയാണ്. ഇത് മൂലം ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും ഒരിടത്ത്. വയറിലെ പ്രശ്നം മൂലം ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിന്റെ ബുദ്ധിമുട്ട് മറ്റൊരു വശത്ത്. ഈ സാഹചര്യത്തില്‍ ഭക്ഷണം തന്നെ ഉപേക്ഷിച്ചാലോ എന്ന്

നന്നായി ഭക്ഷണം കഴിക്കുന്നവരെ സംബന്ധിച്ചിടത്തോളം വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ വലിയ വെല്ലുവിളിയാണ്. ഇത് മൂലം ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും ഒരിടത്ത്. വയറിലെ പ്രശ്നം മൂലം ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിന്റെ ബുദ്ധിമുട്ട് മറ്റൊരു വശത്ത്. ഈ സാഹചര്യത്തില്‍ ഭക്ഷണം തന്നെ ഉപേക്ഷിച്ചാലോ എന്ന് ചിലര്‍ ആലോചിക്കും. എന്നാല്‍ വയറിലെ അസുഖങ്ങള്‍ക്ക് പൂര്‍ണ്ണമായും ഭക്ഷണം ഉപേക്ഷിക്കുന്നത് അത്ര നന്നാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പൂര്‍ണ്ണമായും ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് വയറില്‍ കൂടുതല്‍ ആസിഡ് ഉത്പാദനത്തിന് കാരണമാകുമെന്നും ഇത് വയര്‍ കമ്പനം, ഗ്യാസ്, ആസിഡ് റീഫ്ളക്സ് പോലുള്ള കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുമെന്നും സര് എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഡയറ്റീഷ്യന് വേദിക പ്രേമണി ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
ഇത്തരം സാഹചര്യങ്ങളിലെ ഉപവാസം വയറിന്റെ പ്രശ്നങ്ങളുടെ തീവ്രതയും അസ്വസ്ഥതയുടെ തോതും അനുസരിച്ചായിരിക്കണമെന്നും ഡയറ്റീഷ്യന്മാര് അഭിപ്രായപ്പെടുന്നു. ലക്ഷണങ്ങള്‍ ലഘുവായതാണെങ്കില് പെട്ടെന്ന് ദഹിക്കുന്ന തരം എരിവും കൊഴുപ്പും ഇല്ലാത്ത ഭക്ഷണങ്ങള്‍ ഇടയ്ക്കിടെ ചെറിയ അളവില്‍ കഴിക്കാം. ലക്ഷണങ്ങള്‍ തീവ്രമാണെങ്കില്‍ പാനീയങ്ങള്‍ കഴിച്ചു കൊണ്ടുള്ള ഹ്രസ്വനേരത്തേക്കുള്ള ഉപവാസം പരീക്ഷിക്കാമെന്നും വേദിക ചൂണ്ടിക്കാട്ടി.
ഭക്ഷണം കഴിച്ചില്ലെങ്കിലും വെള്ളം, ഹെര്‍ബല്‍ ചായ, സൂപ്പ് എന്നിവ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഹ്രസ്വനേരത്തേക്കുള്ള ഉപവാസവും പാനീയങ്ങളുമൊക്കെയായി വയര്‍ അല്പമൊന്ന് ഭേദമായാല്‍ പിന്നെ പഴം, ചോറ്, ആപ്പിള്‍സോസ്, ടോസ്റ്റ് എന്നിവയുള്‍പ്പെടുന്ന ബ്രാറ്റ് ഡയറ്റ് കഴിക്കാം. ഓരോ ഭക്ഷണത്തോടും ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് കണക്കാക്കി അസ്വസ്ഥതയുണ്ടാക്കുന്ന ഭക്ഷണം വയര്‍ നേരെയാകുന്നത് വരെ ഒഴിവാക്കണമെന്നും ഡയറ്റീഷ്യന്മാര് ശുപാര്‍ശ ചെയ്യുന്നു.
ഛര്‍ദ്ദി, അതിസാരം എന്നിവയിലൂടെ ശരീരത്തിലെ ധാതുക്കളുടെ അംശം നല്ലതോതില്‍ നഷ്ടമാകും. പഴം ശരീരത്തിലെ പൊട്ടാസിയത്തിന്റെയും ഇലക്ട്രോലൈറ്റുകളുടെയും തോത് പുനസ്ഥാപിക്കാന്‍ സഹായിക്കും. ഇളനീര് കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസിയം, സോഡിയം പോലുള്ള ധാതുക്കള്‍ ശരീരത്തില്‍ വീണ്ടുമെത്തിക്കാന്‍ സഹായിക്കും. വയറിലെ ആസിഡുകളെ വലിച്ചെടുക്കുമെന്നതിനാല് ഉരുളക്കിഴങ്ങും ഈ സമയത്ത് കഴിക്കാവുന്നതാണെന്നും വേദിക കൂട്ടിച്ചേര്‍ത്തു.