ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പ്രോട്ടീൻ ആവശ്യമാണ്. കലകളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും എൻസൈമുകളുടെയും ഹോർമോണുകളുടെയും ഉൽപാദനത്തിനും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും എല്ലാം പ്രോട്ടീൻ ആവശ്യമാണ്. ഊർജമേകാനും മസിൽമാസ് നിലനിർത്താനും ചർമം, തലമുടി, നഖങ്ങൾ ഇവയുടെ ആരോഗ്യത്തിനും പ്രോട്ടീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പ്രോട്ടീൻ ആവശ്യമാണ്. കലകളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും എൻസൈമുകളുടെയും ഹോർമോണുകളുടെയും ഉൽപാദനത്തിനും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും എല്ലാം പ്രോട്ടീൻ ആവശ്യമാണ്. ഊർജമേകാനും മസിൽമാസ് നിലനിർത്താനും ചർമം, തലമുടി, നഖങ്ങൾ ഇവയുടെ ആരോഗ്യത്തിനും പ്രോട്ടീൻ പ്രധാനമാണ്. ആവശ്യത്തിന് പ്രോട്ടീൻ ലഭ്യമായില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവും. പ്രോട്ടീൻ ആവശ്യത്തിന് ശരീരത്തിൽ ലഭ്യമല്ലെന്നതിന്റെ ലക്ഷണങ്ങളെ അറിയാം. 

∙പേശീനഷ്ടവും ബലക്കുറവും
മസിൽ മാസ് നിലനിർത്താൻ പ്രോട്ടീൻ ആവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീൻ ലഭ്യമായില്ലെങ്കിൽ ശരീരം പേശീകലകളെ വിഘടിപ്പിച്ചു തുടങ്ങും. ഇത് പേശീനഷ്ടത്തിനും ബലക്കുറവിനും കാരണമാകും. വസ്തുക്കൾ ഉയർത്തുക, പടികൾ കയറുക തുടങ്ങി ദിവസവും ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ പ്രയാസം അനുഭവപ്പെടും. ശക്തി കുറയുന്നതുകൊണ്ട് ഇതൊക്കെ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. 

ADVERTISEMENT

∙മുറിവുകള്‍ ഉണങ്ങാൻ താമസം
കല (tissue) കളുടെ കേടുപാടുകൾ പരിഹരിക്കാനും പുതിയവയുടെ നിർമാണത്തിനും പ്രോട്ടീൻ ആവശ്യമാണ്. പ്രോട്ടീൻ ആവശ്യത്തിന് ഇല്ലെങ്കിൽ മുറിവുകൾ ഉണങ്ങാനും പരിക്കുകൾ ഭേദമാകാനും താമസമെടുക്കും. പ്രോട്ടീൻ വളരെ കുറവാണ് എന്നതിന്റെ സൂചനയാണ് മുറിവുകൾ ഉണങ്ങാൻ താമസമെടുക്കുന്നത്. 

Representative image. Photo Credit:Kerkez/istockphoto.com

∙തുടർച്ചയായ അണുബാധ
ദുർബലമായ രോഗപ്രതിരോധ സംവിധാനം പ്രോട്ടീൻ ആവശ്യത്തിനില്ലാത്തതിന്റെ സൂചനയാണ്. അണുബാധകളെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ പ്രോട്ടീനുകളാൽ നിർമിക്കപ്പെട്ടിരിക്കുന്നു. പ്രോട്ടീനുകളുടെ അഭാവം രോഗപ്രതിരോധസംവിധാനത്തെ ദുർബലപ്പെടുത്തും. ജലദോഷം, അണുബാധകൾ, മറ്റ് രോഗങ്ങൾ ഇവയെല്ലാം ഉണ്ടാകും. 

ADVERTISEMENT

∙ചർമം, തലമുടി, നഖം
തലമുടി, ചർമം, നഖങ്ങൾ ഇവ പ്രധാനമായും പ്രോട്ടീനുകളാൽ നിർമിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിൽ ആവശ്യത്തിനു പ്രോട്ടീൻ ഇല്ലെങ്കിൽ മുടി കൊഴിച്ചിൽ, നഖം വിണ്ടു കീറുക, ചർമം വരളുക ഇവയ്ക്ക് കാരണമാകും. 

Representative image. Photo Credit:fizkes/Shutterstock.com

∙ക്ഷീണം
പ്രോട്ടീൻ ഊർജത്തിന്റെ ഉറവിടമാണ്. പ്രോട്ടീൻ ആവശ്യത്തിന് ശരീരത്തിന് ലഭ്യമായില്ലെങ്കിൽ ക്ഷീണം അനുഭവപ്പെടും. തുടർച്ചയായുണ്ടാകുന്ന ക്ഷീണം, ഭക്ഷണത്തിലൂടെ ആവശ്യത്തിന് പ്രോട്ടീൻ ലഭ്യമാകുന്നില്ല എന്നതിന്റെ സൂചനയാണ്. 

ADVERTISEMENT

∙വിശപ്പ്
വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും വിശപ്പ് നിയന്ത്രിക്കാനും പ്രോട്ടീൻ സഹായിക്കും. ആവശ്യത്തിന് പ്രോട്ടീൻ ലഭ്യമായില്ലെങ്കിൽ ഇടയ്ക്കിടെ വിശപ്പ് ഉണ്ടാകും. മധുരഭക്ഷണങ്ങളും അന്നജം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാനുള്ള തോന്നൽ ഉണ്ടാകും. ശരീരം, മറ്റ് ഊർജസ്രോതസ്സുകളെ തേടാനും ഇതിടയാക്കും. 

∙ഉത്കണ്ഠ
ബുദ്ധിയെയും, മനോനിലയെയും നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളെ ഉൽപാദിപ്പിക്കാൻ പ്രോട്ടീൻ സഹായിക്കും. ആവശ്യത്തിന് പ്രോട്ടീൻ ലഭ്യമായില്ലെങ്കിൽ മൂഡ് സ്വിങ്സ് ഉണ്ടാകും. ഉത്കണ്ഠയ്ക്കും വിഷാദത്തിനും ഇത് കാരണമാകും. തലച്ചോര്‍ ശരിയായി പ്രവർത്തിക്കാത്തതു മൂലമാണിത്. വൈകാരികമായ സൗഖ്യം ലഭിക്കുന്നില്ലെങ്കിൽ അത് പ്രോട്ടീന്റെ അളവ് ശരീരത്തിൽ കുറയുന്നതു മൂലമാകാം. 
ഈ ലക്ഷണങ്ങൾ പ്രകടമായാൽ പ്രോട്ടീന്റെ അഭാവം മനസ്സിലാക്കി ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായി പ്രോട്ടീൻ ലഭ്യമാക്കാം.

English Summary:

Protein Deficiency Symptoms: 7 Signs You're Not Getting Enough

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT