ലോക പോളിയോ ദിനം : അറിയാം പോളിയോ വാക്സിനേഷന്റെ പ്രാധാന്യം
എല്ലാ വർഷവും ഒക്ടോബർ 24 ലോക പോളിയോ ദിനമായി ആചരിക്കുന്നു. പോളിയോ വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും കുട്ടികളെ ഈ രോഗത്തിൽ നിന്ന് സംരക്ഷിക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പോളിയോ വാക്സിൻ വികസിപ്പിച്ച സംഘത്തിലെ ഗവേഷകനായ ജോനാസ് സോക്കിന്റെ ഓർമ്മയ്ക്കായി റോട്ടറി
എല്ലാ വർഷവും ഒക്ടോബർ 24 ലോക പോളിയോ ദിനമായി ആചരിക്കുന്നു. പോളിയോ വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും കുട്ടികളെ ഈ രോഗത്തിൽ നിന്ന് സംരക്ഷിക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പോളിയോ വാക്സിൻ വികസിപ്പിച്ച സംഘത്തിലെ ഗവേഷകനായ ജോനാസ് സോക്കിന്റെ ഓർമ്മയ്ക്കായി റോട്ടറി
എല്ലാ വർഷവും ഒക്ടോബർ 24 ലോക പോളിയോ ദിനമായി ആചരിക്കുന്നു. പോളിയോ വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും കുട്ടികളെ ഈ രോഗത്തിൽ നിന്ന് സംരക്ഷിക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പോളിയോ വാക്സിൻ വികസിപ്പിച്ച സംഘത്തിലെ ഗവേഷകനായ ജോനാസ് സോക്കിന്റെ ഓർമ്മയ്ക്കായി റോട്ടറി
എല്ലാ വർഷവും ഒക്ടോബർ 24 ലോക പോളിയോ ദിനമായി ആചരിക്കുന്നു. പോളിയോ വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും കുട്ടികളെ ഈ രോഗത്തിൽ നിന്ന് സംരക്ഷിക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
പോളിയോ വാക്സിൻ വികസിപ്പിച്ച സംഘത്തിലെ ഗവേഷകനായ ജോനാസ് സോക്കിന്റെ ഓർമ്മയ്ക്കായി റോട്ടറി ഇന്റർനാഷണൽ ആണ് ലോകപോളിയോ ദിനം ആരംഭിച്ചത്. 1955 ൽ ആണ് അദ്ദേഹം പോളിയോ വാക്സിൻ (ഇൻ ആക്റ്റിവേറ്റഡ് പോളിയോ വൈറസ് വാക്സിൻ) വികസിപ്പിച്ചത്. 1962 ൽ ആൽബർട്ട് സാബിൻ ഓറൽ പോളിയോ വാക്സിൻ നിർമ്മിച്ചു.
1988 ൽ വേൾഡ് ഹെൽത്ത് അസംബ്ലി പോളിയോ വൈറസിനെ നിർമാർജനം ചെയ്യാനുള്ള തീരുമാനമെടുത്തു. അന്ന് ലോകത്ത് മൂന്നരലക്ഷം പോളിയോ കേസുകൾ ഉണ്ടായിരുന്നു. 2002 ൽ ഡബ്ള്യു എച്ച് ഒ യൂറോപ്യൻ റീജിയൻ പോളിയോ വിമുക്തമായെന്ന് പ്രഖ്യാപിച്ചു. അന്ന് മുതൽ എല്ലാവർഷവും ഒക്ടോബർ 24 ലോക പോളിയോ ദിനമായി ആചരിച്ചു വരുന്നു.
പോളിയോ മൈലിറ്റിസിനെ അവസാനിപ്പിക്കാനുള്ള ആഗോള ശ്രമങ്ങൾക്കാണ് പോളിയോ ദിനം ഊന്നൽ നൽകുന്നത്. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക്, പ്രധാനമായും മലത്തിലൂടെയും വായിലൂടെയും ചിലപ്പോൾ കേടായ ഭക്ഷണം, വെള്ളം ഇവയിലൂടെയും പോളിയോ വൈറസ് വ്യാപിക്കും. ഇത് കുടലിൽ വച്ച് ഇരട്ടിക്കുകയും അവിടെ നിന്ന് നാഡീവ്യവസ്ഥയിൽ പ്രവേശിച്ച് തളർച്ച ഉണ്ടാക്കുകയും ചെയ്യും.
എന്താണ് പോളിയോ ?
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യകാലത്ത്, ഏറ്റവും ഭീതി ജനിപ്പിച്ചിരുന്ന രോഗമാണ് പോളിയോ. വ്യാവസായിക രാജ്യങ്ങളിൽ ഓരോ വർഷവും ആയിരക്കണക്കിന് കുട്ടികളാണ് പോളിയോ ബാധിച്ച് തളർന്ന് പോയത്.
പോളിയോ അഥവാ പോളിയോ മെലിറ്റസ്. പോളിയോ മെലിറ്റസ് വൈറസ് പകർത്തുന്ന ഒരു പകർച്ച വ്യാധിയാണ്. മലത്തിലൂടെയും വായിലൂടെയും വൈറസ് വ്യാപിക്കാം, പഴകിയ ഭക്ഷണം, വെള്ളം ഇവയിലൂടെയാണ് വൈറസ് പ്രധാനമായും വ്യാപിക്കുന്നത്. ഇത് തളർച്ചയ്ക്ക് കാരണമാകും. ക്ഷീണം, പനി, തലവേദന, ഛർദി, വയറിളക്കം അല്ലെങ്കിൽ മലബന്ധം, തൊണ്ടവേദന, കഴുത്തിന് ഭാരം, വേദന, കൈകാലുകളിൽ തരിപ്പ്, കടുത്ത തലവേദന, പ്രകാശം അടിക്കുമ്പോൾ അസ്വസ്ഥത ഇവയെല്ലാം ആണ് പോളിയോ വൈറസിന്റെ ലക്ഷണങ്ങൾ.
ലോകാരോഗ്യ സംഘടന (WHO), റോട്ടറി ഇന്റർ നാഷണൽ, സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), യൂണിസെഫ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ തുടങ്ങിയ പ്രാദേശികവും ദേശീയവും അന്താരാഷ്ട്രവുമായ സംഘടനകൾ ഒരുമിച്ച് ഈ ദിനം ആചരിക്കുന്നു. കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനായും പോളിയോ നിർമാർജ്ജനത്തിനായും വിവിധ പരിപാടികൾ ഈ ദിവസം നടത്തുന്നു.
മൂന്നര ദശാബ്ദത്തിലധികമായി ഗവൺമെന്റുകളും ഗ്ലോബൽ പോളിയോ ഇറാഡിക്കേഷൻ ഇനിഷ്യേറ്റീവ് (GPEI) എന്ന സംഘടനയും ചേർന്ന് പോളിയോ വിമുക്ത ലോകത്തിനായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. 2027 അവസാനത്തോടുകൂടി പോളിയോ വൈൽഡ് പോളിയോ വൈറസ് ലോകത്ത് നിന്നു തുടച്ചു നീക്കുകയാണ് ലക്ഷ്യം. ടൈപ്പ് 2 വേരിയന്റ് പോളിയോ വൈറസിനെ 2029 ഓടെയും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ഇന്ന് ലോകത്ത് രണ്ട് രാജ്യങ്ങളിൽ(പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ) മാത്രമാണ് പോളിയോ വൈറസ് വ്യാപനം ഉള്ളത്. ലോകത്ത് പോളിയോ കേസുകൾ 99 ശതമാനം കുറഞ്ഞു. മൂന്നിനം വൈൽഡ് പോളിയോ വൈറസുകളിൽ ചിലയിനങ്ങളെ നിർമാർജ്ജനം ചെയ്യുന്നതിൽ വിജയിച്ചു കഴിഞ്ഞു. ടൈപ്പ് 2 അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട് 1999 ലാണ്. സെപ്റ്റംബർ 2015 ൽ ഇത് പൂർണ്ണമായും നിർമാർജ്ജനം ചെയ്യപ്പെട്ടു.
ഓറൽ പോളിയോ വാക്സിൻ
പോളിയോ ഇല്ലാതാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഓറൽ പോളിയോ വാക്സിനുകൾ വികസിപ്പിച്ചത്. ഇനാക്റ്റിവേറ്റഡ് പോളിയോ വാക്സിൻ (IPV) കുട്ടികൾക്ക് കുത്തിവയ്പ്പിന്റെ ഭാഗമായി നൽകി വന്നപ്പോൾ ഒപിവി, വാക്സിൻ എടുക്കാത്ത കുട്ടികളിലേക്ക് എത്തിക്കാനായി ചെലവു കുറഞ്ഞതും എളുപ്പത്തിൽ കൊണ്ടു പോവാകുന്നതുമാണ് ഇത്.
പോളിയോ വിമുക്ത ഭാരതം
2014 ൽ ഇന്ത്യയെ പോളിയോ വിമുക്തം ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. അവസാനം പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2011 ൽ ആണ്. മേഘാലയയിലെ വെസ്റ്റ് ഗാരോഹിൽസ് ജില്ലയിൽ രണ്ടു വയസുള്ള ഒരു കുട്ടിയ്ക്ക് പോളിയോ ഉണ്ടെന്ന് കണ്ടു. എന്നാൽ ഇത് വൈൽഡ് പോളിയോ അല്ലെന്നും പ്രതിരോധശേഷി കുറഞ്ഞവരിൽ ഉണ്ടാകുന്ന അണുബാധയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
32 രാജ്യങ്ങളിൽ ആയി 524 പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ഇവയെല്ലാം വാക്സിൻ ഡിറൈവ്ഡ് പോളിയോ വൈറസ് ആണ്.