പ്രായം കൂടുന്തോറും സ്‌ട്രോക് അഥവാ മസ്തിഷ്‌കാഘാതം ഉണ്ടാകാനുള്ള സാധ്യത വർധിക്കാം. പല കാരണങ്ങളാൽ സ്‌ട്രോക് ഉണ്ടാകാം. അതിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് വെയ്ക്-അപ് സ്‌ട്രോക്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതു വരാതിരിക്കാനും വന്നാൽ യഥാസമയം ചികിത്സ തേടാനും അപകടസാധ്യത ലഘൂകരിക്കാനും കഴിയും. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായം കൂടുന്തോറും സ്‌ട്രോക് അഥവാ മസ്തിഷ്‌കാഘാതം ഉണ്ടാകാനുള്ള സാധ്യത വർധിക്കാം. പല കാരണങ്ങളാൽ സ്‌ട്രോക് ഉണ്ടാകാം. അതിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് വെയ്ക്-അപ് സ്‌ട്രോക്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതു വരാതിരിക്കാനും വന്നാൽ യഥാസമയം ചികിത്സ തേടാനും അപകടസാധ്യത ലഘൂകരിക്കാനും കഴിയും.

ഒരു രോഗലക്ഷണവുമില്ലാതെ ഉറങ്ങുന്നയാൾ രോഗലക്ഷണങ്ങളോടെ ഉണരുന്ന അവസ്ഥയാണ് വെയ്ക്-അപ് സ്‌ട്രോക്കിൽ കാണുന്നത്. പ്രായമായവരിലാണ് സാധാരണ ഇത്തരം സ്ട്രോക് കണ്ടു വരുന്നത്. വാർധക്യസഹജമായ ശാരീരികാവസ്ഥ, ജീവിതശൈലി എന്നിവ ഇതിലേക്കു നയിക്കാം.

ADVERTISEMENT

വെയ്ക്-അപ് സ്‌ട്രോക് വരുന്ന വഴി
∙ ഉറക്കത്തിൽ സാധാരണ രക്തസമ്മർദം കുറയും (നോക്ടേണൽ ഡിപ്പിങ്). എന്നാൽ, പ്രായമായവരിലും രക്തസമ്മർദം കൃത്യമായി നിയന്ത്രിക്കപ്പെടാത്തവരിലും ഇത്തരത്തിൽ ഡിപ്പിങ് സംഭവിക്കണമെന്നില്ല. അവർക്ക് രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിലുകളോ വളരെ തീവ്രമായ ഡിപ്പുകളോ ഉണ്ടാകാം. ഇതുമൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഉറക്കത്തിൽ സ്‌ട്രോക് ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യാം.

Representative image. Photo Credit:FG Trade Latin/istockphoto.com

∙ ക്രമരഹിതമായ ഹൃദയമിടിപ്പ് (ഏട്രിയൽ ഫൈബ്രിലേഷൻ) ഉള്ള പ്രായമായവരിൽ സ്‌ട്രോക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്നത് കൊണ്ടോ രോഗലക്ഷണങ്ങൾ കാണിക്കാത്തതു കൊണ്ടോ പ്രായമായവരിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് തിരിച്ചറിയാൻ കഴിയാതെവരാം. ഇത് രാത്രിയിൽ സൈലന്റ് ക്ലോട്ടുകൾക്ക് കാരണമാകാം.

ADVERTISEMENT

∙ ഉറക്കത്തിൽ ശ്വാസോച്ഛ്വാസം ആവർത്തിച്ച് നിൽക്കുകയും ആരംഭിക്കുകയും അവസ്ഥയാണ് സ്ലീപ്പ് അപ്നിയ. പ്രായമായവരിൽ ഇത് സാധാരണമാണ്. സ്ലീപ് അപ്നിയ മൂലം ഇടയ്ക്കിടെ ഓക്‌സിജന്റെ അഭാവമുണ്ടാകുന്നത് ഹൃദയ സംവിധാനത്തെ ആയാസപ്പെടുത്തുകയും രക്തസമ്മർദം ഉയർത്തുകയും രക്തം കട്ടപിടിക്കുന്നതിന് കാരണമാകുകയും ചെയ്യാം. സ്ലീപ് അപ്നിയ ചികിത്സിക്കാതിരുന്നാൽ പ്രായമായവരിൽ അപകടകരമായേക്കാം.

രോഗനിർണയം പ്രധാനം
വെയ്ക്-അപ് സ്ട്രോക്കിന്റെ പ്രധാന വെല്ലുവിളികളിൽ ഒന്ന്, അതിന്റെ ആരംഭസമയം കൃത്യമായി നിർണയിക്കുക എന്നതാണ്. സാധാരണയായി ലക്ഷണങ്ങൾ കണ്ട് 4-5 മണിക്കൂറിനുള്ളിൽ ചികിത്സിക്കാൻ കഴിഞ്ഞാൽ രോഗിയെ രക്ഷിക്കാം. സ്‌കാനിങ്ങിൽ കാണപ്പെടുന്ന മസ്തിഷ്‌ക ക്ഷതത്തിന്റെ തോത് അടിസ്ഥാനമാക്കി സ്ട്രോക് ആരംഭിച്ച സമയം കണക്കാക്കാൻ ഇപ്പോൾ സാധ്യമാണ്. ഇത് ഏതുതരം ചികിത്സയാണ് ഏറ്റവും ഫലപ്രദമെന്ന് നിർണയിക്കാൻ സഹായിക്കുന്നു.

Representative image. Photo Credit: AJR_Photo/Shutterstock.com
ADVERTISEMENT

എങ്ങനെ തടയാം?
∙ ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ജീവിതശൈലി മാറ്റങ്ങളിലൂടെയും മരുന്നുകളിലൂടെയും ഫലപ്രദമായി നിയന്ത്രിക്കുന്നതിലൂടെ സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കാം.
∙ സ്ലീപ് അപ്നിയ പോലുള്ള പ്രശ്‌നങ്ങൾ നിരീക്ഷിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതും ഉറക്കത്തിൽ സ്‌ട്രോക് വരാനുള്ള സാധ്യത കുറയ്ക്കും.
∙ പ്രാരംഭത്തിലേ രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിലൂടെയും നൂതന ഇമേജിങ് സാങ്കേതികവിദ്യകളുടെ ഉപയോഗം, പ്രതിരോധചികിത്സ എന്നിവയിലൂടെയും വെയ്ക്-അപ് സ്‌ട്രോക്കുകളുടെ അപകടസാധ്യത ലഘൂകരിക്കാം.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ. എസ്. ശ്യാംലാൽ, സീനിയർ കൺസൽറ്റന്റ് ആൻഡ് ഗ്രൂപ്പ് കോഓർഡിനേറ്റർ, ന്യൂറോളജി വിഭാഗം, കിംസ്‌ഹെൽത്ത് തിരുവനന്തപുരം)

English Summary:

Could You Have a Stroke in Your Sleep? Understanding Wake-Up Stroke

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT