അപകടങ്ങളിൽ പരുക്കേറ്റവർക്കും പ്രായമായവർക്കും മാത്രമുള്ളതാണ് ഒക്യൂപ്പേഷണൽ തെറാപ്പിയെന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലയിലും എല്ലാവരെയും സഹായിക്കുന്ന ഒരു സവിശേഷ ആരോഗ്യസംരക്ഷണ പദ്ധതിയാണിത്. ആ പ്രാധാന്യം ഉയർത്തികാണിക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 27 ന് ലോക ഒക്യൂപ്പേഷണൽ

അപകടങ്ങളിൽ പരുക്കേറ്റവർക്കും പ്രായമായവർക്കും മാത്രമുള്ളതാണ് ഒക്യൂപ്പേഷണൽ തെറാപ്പിയെന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലയിലും എല്ലാവരെയും സഹായിക്കുന്ന ഒരു സവിശേഷ ആരോഗ്യസംരക്ഷണ പദ്ധതിയാണിത്. ആ പ്രാധാന്യം ഉയർത്തികാണിക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 27 ന് ലോക ഒക്യൂപ്പേഷണൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടങ്ങളിൽ പരുക്കേറ്റവർക്കും പ്രായമായവർക്കും മാത്രമുള്ളതാണ് ഒക്യൂപ്പേഷണൽ തെറാപ്പിയെന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലയിലും എല്ലാവരെയും സഹായിക്കുന്ന ഒരു സവിശേഷ ആരോഗ്യസംരക്ഷണ പദ്ധതിയാണിത്. ആ പ്രാധാന്യം ഉയർത്തികാണിക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 27 ന് ലോക ഒക്യൂപ്പേഷണൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടങ്ങളിൽ പരുക്കേറ്റവർക്കും പ്രായമായവർക്കും മാത്രമുള്ളതാണ് ഒക്യൂപ്പേഷണൽ തെറാപ്പിയെന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലയിലും എല്ലാവരെയും സഹായിക്കുന്ന ഒരു സവിശേഷ ആരോഗ്യസംരക്ഷണ പദ്ധതിയാണിത്. ആ പ്രാധാന്യം ഉയർത്തികാണിക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 27 ന് ലോക ഒക്യൂപ്പേഷണൽ തെറാപ്പി ദിനമായി ആചരിക്കുന്നത്. 'ഒക്യുപ്പേഷണൽ തെറാപ്പി ഫോർ ഓൾ' എന്നതാണ് ഇത്തവണത്തെ പ്രമേയം. 

എല്ലാ മനുഷ്യർക്കും എന്തെങ്കിലും കുറവുകളുണ്ടാകാം. എന്നാൽ നല്ലൊരു ജീവിതം നയിക്കുന്നതിനും വിജയം കൈവരിക്കുന്നതിനും ആ കുറവുകൾ ഒരു തടസ്സമാകാൻ പാടില്ല. കുറവുകളേയും വൈകല്യങ്ങളെയും നന്നായി കൈകാര്യം ചെയ്തുകൊണ്ട് തന്നെ, മറ്റ് മനുഷ്യർക്ക് സാധ്യമായതെല്ലാം നമുക്കും പരമാവധി നേടിയെടുക്കാൻ നമ്മെ സഹായിക്കുന്നതാണ് ഒക്യൂപ്പേഷണൽ തെറാപ്പി. വീടുകളിലും സ്‌കൂളുകളിലും തൊഴിലിടങ്ങളിലും ഉൾപ്പെടെ സമസ്തമേഖലകളിലും മനുഷ്യജീവിതത്തിന്റെ നിലവാരമുയർത്താൻ ഒക്യൂപ്പേഷണൽ തെറാപ്പി സഹായകമാണ്. പ്രായമോ, സ്ത്രീ-പുരുഷഭേദമോ, ശാരീരിക, മാനസിക, വൈകാരിക, ബൗദ്ധിക ഭിന്നതകളോ അതിന് തടസമല്ല. വൈകല്യങ്ങളുള്ളവരെയും മാനസികബുദ്ധിമുട്ടുകളാൽ പ്രയാസപ്പെടുന്നവരെയും  മെച്ചപ്പെട്ട രീതിയിൽ ദിനചര്യകൾ കൈകാര്യം ചെയ്യാനും സമൂഹത്തിൽ കൂടുതൽ നന്നായി ഇടപെടാനും അത് സഹായിക്കുന്നു. 

Representative image. Photo Credit:PonyWang/istockphoto.com
ADVERTISEMENT

ഉദാഹരണത്തിന്, മസ്തിഷ്കാഘാതം (സ്ട്രോക്ക്) ഉണ്ടായവരെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്നതിൽ ഒക്യൂപ്പേഷണൽ തെറാപ്പി വലിയ പങ്കുവഹിക്കുന്നുണ്ട്. സ്വന്തമായി ഭക്ഷണം കഴിക്കുക, കുളിക്കുക, വസ്ത്രങ്ങൾ ധരിക്കുക, തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാൻ ഒക്യൂപ്പേഷണൽ തെറാപ്പി അവരെ സഹായിക്കും. ഓട്ടിസമുള്ള കുട്ടികളിൽ അവരുടെ പ്രായത്തിനനുസരിച്ചുള്ള കഴിവുകൾ വികസിപ്പിക്കാനും സ്‌കൂളിലും മറ്റും അവ പ്രകടിപ്പിക്കാനുമുള്ള ആത്മവിശ്വാസം ഒക്യൂപ്പേഷണൽ തെറാപ്പി നൽകുന്നു. ജോലിയിലും കുടുംബത്തിലും മാനസികസമ്മർദ്ദങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാകാനുള്ള മാർഗങ്ങളും അതിലുണ്ട്. 

ഒക്യൂപ്പേഷണൽ തെറാപ്പിയുടെ പ്രാധാന്യം
ഗുരുതരമായ അപകടങ്ങളോ അസുഖങ്ങളോ സംഭവിച്ചുകഴിഞ്ഞാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന് ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റുകളുടെ സഹായം തേടാം. ദിവസേന നമ്മൾ ചെയ്തുവന്നിരുന്ന കാര്യങ്ങൾ മറ്റാരെയും ആശ്രയിക്കാതെ സ്വയം ചെയ്യാനുള്ള പ്രാപ്തി എത്രയും വേഗം നേടിയെടുക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാനും അത് സഹായിക്കും.

ഒരു ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് രോഗിയുടെ ശാരീരികാരോഗ്യത്തിൽ മാത്രമല്ല ശ്രദ്ധിക്കുന്നത്. രോഗിയുടെ മാനസികാരോഗ്യം, മറ്റുള്ളവരുമായുള്ള ബന്ധം, ഓരോ വ്യക്തിയുടെയും സാംസ്‌കാരികരീതികൾ, വിശ്വാസങ്ങൾ, താൽപര്യങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ഒരു സമഗ്രപദ്ധതിയാണ് ആവിഷ്കരിക്കുന്നത്. രോഗിയുടെ പ്രിയപ്പെട്ടവരും കൂടി ആ ചികിത്സ പദ്ധതിയുടെ ഭാഗമായിരിക്കും. രോഗിയോടൊപ്പമുള്ളവർക്കും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും വീട്ടിനുള്ളിൽ രോഗിയുടെ സൗകര്യാർത്ഥം കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ചും അവബോധം നൽകും.

Representative image. Photo Credit:DMP/istockphoto.com

മാനസികാരോഗ്യത്തിൽ ഒക്യൂപ്പേഷണൽ തെറാപ്പിയുടെ പങ്ക്
വിഷാദം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, സ്‌കീസോഫ്രീനിയ തുടങ്ങിയ മാനസികപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുള്ള സഹായവും ഒക്യൂപ്പേഷണൽ തെറാപ്പി നൽകുന്നുണ്ട്. ഇതിനാൽ സ്വയം പരിചരിക്കാനും ജോലിയിലും വിനോദങ്ങളിലും കൂടുതൽ ശ്രദ്ധിക്കാനും കഴിയുന്നു. എല്ലാം നഷ്ടമായെന്നും എല്ലാ വഴികളുമടഞ്ഞെന്നും തോന്നുന്ന അവസരങ്ങളിൽ മുന്നോട്ട് ജീവിക്കാൻ പ്രതീക്ഷകളും പ്രചോദനവും നല്കാൻ ഒക്യൂപ്പേഷണൽ തെറാപ്പിക്ക് കഴിയും. 

ADVERTISEMENT

ചില പ്രശ്നങ്ങൾ കാരണം ജോലിക്ക് പോകാൻ ബുദ്ധിമുട്ടുന്നവർ ഉണ്ടാകാം. ഉദാഹരണത്തിന്, ലഹരിക്ക് അടിമപ്പെട്ടുപോകുന്നവർ - ഇവരെ വീണ്ടും ജോലിക്ക് പ്രാപ്തരാക്കാൻ ഒക്യൂപ്പേഷണൽ തെറാപ്പിയിലൂടെ കഴിയും. ആവശ്യമെങ്കിൽ, നമ്മുടെ സാഹചര്യങ്ങൾക്കും കഴിവുകൾക്കും ഇണങ്ങിയ ജോലികൾ കണ്ടെത്താനും പുതിയ തൊഴിൽമേഖലകൾ തിരഞ്ഞെടുക്കാനുള്ള മാർഗനിർദേശങ്ങൾ നൽകാനും തെറാപ്പിസ്റ്റിന് കഴിയും.

കുട്ടികൾക്കും പ്രായമായവർക്കും ഒക്യൂപ്പേഷണൽ തെറാപ്പി
ശാരീരികവും മാനസികവുമായ വളർച്ചാപ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് ഒക്യൂപ്പേഷണൽ തെറാപ്പി അനുഗ്രഹമാകാറുണ്ട്. വീടുകളിലും സ്‌കൂളുകളിലും കളിസ്ഥലങ്ങളിലുമെല്ലാം മറ്റ് കുട്ടികളെപ്പോലെ ഇടപഴകാനും, കഴിവുകൾ വികസിപ്പിക്കാനും അത്  അവരെ സഹായിക്കും. ഓട്ടിസം, ഡിസ്‌ലെക്സിയ, ഡെവലപ്മെന്റൽ ഡിലെ, എന്നീ പ്രശ്നങ്ങളുള്ള കുട്ടികൾ അതിലുൾപ്പെടും. 

പ്രായമായവരിൽ ഒക്യൂപ്പേഷണൽ തെറാപ്പിയുണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഒക്യൂപ്പേഷണൽ തെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്. ആർത്രൈറ്റിസ്, മറവിരോഗം (Alzheimer’s), പക്ഷാഘാതം (Paralysis) തുടങ്ങിയ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കാണ് ഏറ്റവും സഹായകരം. ലഘുവായ വ്യായാമങ്ങളിലൂടെ ജീവിതത്തിൽ ഉന്മേഷം നിലനിർത്താനും തെറാപ്പിസ്റ്റുകൾ സഹായിക്കുന്നു. പ്രായമായവർ ബാലൻസ് തെറ്റി വീഴുന്നതും മറ്റും ഒഴിവാക്കാൻ വീട്ടിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചും അവർ കൃത്യമായ അറിവുകൾ നൽകും ദൈനംദിനചര്യകളെ എളുപ്പമാക്കുന്നതിന് പ്രത്യേക മോഡിഫിക്കേഷൻ ഉപകരണങ്ങളിൽ സജ്ജീകരിക്കുന്നു

പാലിയേറ്റിവ് കെയറിലും ഒക്യൂപ്പേഷണൽ തെറാപ്പിക്ക് വലിയ സ്ഥാനമാണുള്ളത്. പാലിയേറ്റീവ് സംരക്ഷണത്തിൽ ഉള്ളവർ മനഃപൂർണ്ണതയോടും (Mindfulness) സൗഖ്യത്തോടും കൂടിയിരിക്കുന്നതിനും  രോഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ സഹായങ്ങൾ നൽകുന്നതിനോടൊപ്പം ദിവസേന രോഗിയുടെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ഓക്യുപേഷണൽ തെറാപ്പി സഹായിക്കുന്നു.

ADVERTISEMENT

കുടുംബാംഗങ്ങളുടെ പെരുമാറ്റവും പരിഗണനയും ഏറെ നിർണായകമായ സമയമാണിത്. രോഗികളെ എങ്ങനെ സുരക്ഷിതമായി പരിചരിക്കാമെന്നും അവരുടെ സന്തോഷം കാത്തുസൂക്ഷിക്കാമെന്നും തെറാപ്പിസ്റ്റുകൾ ബോധവൽക്കരിക്കുന്നു.

അതുപോലെ തന്നെ കീമോതെറാപ്പി ചികിത്സയിലുള്ള അർബുദ രോഗികൾ പല പാർശ്വഫലങ്ങളും നേരിടാറുണ്ട്. അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഒക്യൂപ്പേഷണൽ തെറാപ്പിക്ക് സാധിക്കും. ശസ്ത്രക്രിയകൾക്ക് ശേഷം വിശ്രമിക്കുന്നവർക്കും തെറാപ്പി തേടാവുന്നതാണ്. ഉദാഹരണത്തിന്, സ്തനാർബുദം കാരണം സ്തനങ്ങൾ നീക്കം ചെയ്തവർക്ക് തോളിന്റെ ചലനശേഷി കുറഞ്ഞതായി കാണാറുണ്ട്. ആ അവസ്ഥ മാറ്റിയെടുക്കാനും  ശാരീരിക സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഒക്യൂപ്പേഷണൽ തെറാപ്പി സഹായകരമാണ്.

ന്യൂറോളജിയും ഒക്യൂപ്പേഷണൽ തെറാപ്പിയും: പാർക്കിൻസൺസ്, ഡിമൻഷ്യ, ചലനവൈകല്യങ്ങൾ, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളുള്ളവരുടെ പുനരധിവാസത്തിലും ഒക്യൂപ്പേഷണൽ തെറാപ്പി നിർണായക പങ്കുവഹിക്കുന്നുണ്ട്. തളർന്നുപോയ ശരീരഭാഗങ്ങളെ വീണ്ടെടുക്കുന്നതിന് വിവിധ മൂവ്മെൻ്റ് തെറാപ്പികളുണ്ട്. 

തീപ്പൊള്ളലേറ്റവർക്ക് പുതുതായി ഉണ്ടാകുന്ന തൊലിയിൽ സ്പർശനത്തിലൂടെ കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രയാസങ്ങളെ മറികടക്കാൻ ഒക്യൂപ്പേഷണൽ തെറാപ്പി സഹായിക്കും. 

പ്രസവാനന്തരം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നവജാതശിശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒക്യൂപ്പേഷണൽ തെറാപ്പി നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. നവജാത ശിശുക്കളെ നിരന്തരം നിരീക്ഷിക്കുന്നതിനൊപ്പം അവർക്ക് കംഫർട്ടബിളായ ഒരു അന്തരീക്ഷം ആശുപത്രിയിൽ ഒരുക്കി നൽകുന്നതും ഓക്യുപേഷണൽ തെറാപ്പിസ്റ്റുകളാണ്.

ജോലിസ്ഥലത്തെ ഇരിപ്പിടം മുതൽ മാനസികസമ്മർദ്ദങ്ങൾ വരെ ക്രമീകരിക്കുന്നതിലും ഒക്യൂപ്പേഷണൽ തെറാപ്പിയുടെ സഹായം തേടാം. ജോലി ചെയ്യാനുള്ള മികവ് വർധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളും സജ്ജീകരണങ്ങളും ഒരുക്കി, തൊഴിലന്തരീക്ഷം കൂടുതൽ ആരോഗ്യകരമാക്കാൻ കഴിയുന്നതോടൊപ്പം അതുവഴി സ്ഥാപനത്തിനും ജീവനക്കാർക്കും ഒരുപോലെ ഗുണമുണ്ടാക്കാനും ക്യുപേഷണൽ തെറാപ്പിയിലൂടെ സാധിക്കുന്നു.

(ലേഖകൻ തൃശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലെ സീനിയർ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റും ഓൾ ഇന്ത്യ ഒക്യുപ്പേഷണൽ തെറാപിസ്റ്റ് അസോസിയേഷൻ ഹോണററി സെക്രട്ടറിയും ആണ്)

English Summary:

World Occupational Therapy Day: It's Not Just for Injuries, It's for Everyone. Kids, Old people and drug addicts get help from occupational therapy.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT