ഹൃദയാരം......പത്തറുപത്തിമൂന്ന് വർഷമായി വളരെ സുരക്ഷിതമായി എന്റെ നെഞ്ചിൻ കൂട്ടിനകത്ത് ഹൃദയമാകുന്ന ഇവനെ ഞാൻ ചേർത്ത് നിർത്താൻ തുടങ്ങിയട്ട് ..... അനുസരണക്കേടോ ശാഠ്യങ്ങളോ പരിഭവങ്ങളോ ഒന്നും തന്നെ ഞങ്ങൾ തമ്മിൽ നാളിതുവരെയായി ഉണ്ടായിട്ടില്ല ... ആവുന്നത്രയും സൂക്ഷ്മതയോടെയും കരുതലോടെയുമാണ് പരസ്പരം

ഹൃദയാരം......പത്തറുപത്തിമൂന്ന് വർഷമായി വളരെ സുരക്ഷിതമായി എന്റെ നെഞ്ചിൻ കൂട്ടിനകത്ത് ഹൃദയമാകുന്ന ഇവനെ ഞാൻ ചേർത്ത് നിർത്താൻ തുടങ്ങിയട്ട് ..... അനുസരണക്കേടോ ശാഠ്യങ്ങളോ പരിഭവങ്ങളോ ഒന്നും തന്നെ ഞങ്ങൾ തമ്മിൽ നാളിതുവരെയായി ഉണ്ടായിട്ടില്ല ... ആവുന്നത്രയും സൂക്ഷ്മതയോടെയും കരുതലോടെയുമാണ് പരസ്പരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയാരം......പത്തറുപത്തിമൂന്ന് വർഷമായി വളരെ സുരക്ഷിതമായി എന്റെ നെഞ്ചിൻ കൂട്ടിനകത്ത് ഹൃദയമാകുന്ന ഇവനെ ഞാൻ ചേർത്ത് നിർത്താൻ തുടങ്ങിയട്ട് ..... അനുസരണക്കേടോ ശാഠ്യങ്ങളോ പരിഭവങ്ങളോ ഒന്നും തന്നെ ഞങ്ങൾ തമ്മിൽ നാളിതുവരെയായി ഉണ്ടായിട്ടില്ല ... ആവുന്നത്രയും സൂക്ഷ്മതയോടെയും കരുതലോടെയുമാണ് പരസ്പരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയാരം......പത്തറുപത്തിമൂന്ന് വർഷമായി വളരെ സുരക്ഷിതമായി എന്റെ നെഞ്ചിൻ കൂട്ടിനകത്ത് ഹൃദയമാകുന്ന  ഇവനെ ഞാൻ ചേർത്ത്  നിർത്താൻ തുടങ്ങിയട്ട് .....
അനുസരണക്കേടോ ശാഠ്യങ്ങളോ പരിഭവങ്ങളോ ഒന്നും തന്നെ ഞങ്ങൾ തമ്മിൽ നാളിതുവരെയായി ഉണ്ടായിട്ടില്ല. ആവുന്നത്രയും സൂക്ഷ്മതയോടെയും കരുതലോടെയുമാണ് പരസ്പരം പ്രവർത്തിക്കാറുള്ളതും :

പക്ഷേ എന്താണെന്നറിയില്ല ....
രണ്ടാഴ്ചയോളമായി ഒരു താളഭംഗം ;
മിടിപ്പിന് ഒരു തിടുക്കം ......
BP 110 ::::: 165 !!
കഴിച്ചു കൊണ്ടിരുന്ന മരുന്നിന് പോലും വഴങ്ങാതെ  ഇവൻ ഒരു തരം ശാഠ്യം എന്നോട് കാണിക്കാൻ തുടങ്ങി:....
ഞാൻ ചേർത്ത് നിർത്തിയവന്റെ ശാഠ്യവും തിടുക്കവും എനിക്ക് തലവേദനയും കൈകൾക്ക് കുഴച്ചിലും ശരീരം ഒന്നായി വിയർപ്പും കൂടെ ഒരു പരവേശവും; അസ്വസ്ഥതയും ഇടവിട്ടു ... ഇടവിട്ടു  എന്നിൽ ഉണ്ടാക്കിക്കൊണ്ടിരുന്നു ......
എന്നിലെ പരവേശവും വല്ലായ്മയും ശ്രദ്ധയിൽ പെട്ട ഭാര്യയും  കുടുംബാംഗങ്ങളും  പ്രശ്നത്തിൽ സഗൗരവം  ഇടപെട്ടു ...

Representative Image. Photo Credit : Ahmet Misirligul / Shutterstock.com
ADVERTISEMENT

ഉടനെ തന്നെ കോഴിക്കോട്ടെ വലിയൊരു ആശുപത്രിയിലെ കാർഡിയോളജി ഡിപ്പാർട്ട്മെൻറ് തലവനായ ഭിഷഗ്വരന്റെ മുമ്പിൽ എന്നെ ഹാജരാക്കി...
നിങ്ങളും ഹൃദയവും തമ്മിൽ അമിത ഭക്ഷണത്തിന്റെ പേരിലോ ; പുകവലി ; മദ്യപാനം ; എന്നിവയുടെ പേരിലോ എന്തെങ്കിലും വിയോജിപ്പോ അസ്വാരസ്യങ്ങളോ ഉണ്ടായോ .. ? ഇനി അതല്ല ഹൃദയ പരിപാലനത്തിനായി ഡോക്ടർമാർ മുമ്പ് തന്ന മരുന്നുകൾ കഴിക്കാതിരിക്കുകയോ മറ്റോ ചെയ്തോ?  ഭിഷഗ്വരന്റെ ന്യായമായ ചോദ്യം ...
ഇല്ല : എന്ന് ഞാൻ മറുപടി നല്കി ....

എന്നെ മാറ്റി നിർത്തി കുടുംബാംഗങ്ങളോടായി പ്രശ്നങ്ങളുടെ യാഥാത്ഥ്യത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ....പിന്നീട് ഞാനും ഹൃദയവുമായി ഉണ്ടായിട്ടുള്ള അസ്വാരസ്യത്തെ പറ്റി ഇലക്ട്രോണിക് മാധ്യമം വഴി ഒരു മദ്ധ്യസ്ഥചർച്ചക്ക് വേദിയൊരുക്കാൻ തന്റെ ആജ്ഞാനുവര്‍ത്തികൾക്ക് അദ്ദേഹം നിർദേശം കൊടുത്തു..... 

ചർച്ച തുടങ്ങാനുള്ള വേദിയും അകത്തേക്ക് കടക്കാനുള്ള സൂക്ഷ്മതല സുഷിരമാർഗ്ഗവും അതിന്റെ പരിസരവും വെടിപ്പായിരിക്കണമെന്ന് നിർബന്ധ ബുദ്ധിയുള്ള ഡോക്ടർ ഒരു കാവുതിയെനെ വിളിച്ച് പരിസരത്തും ചുറ്റുപാടും ഉള്ളതെല്ലാം വൃത്തിയാക്കി (ഷേവ്) വെപ്പിച്ചു ...

മധ്യസ്ഥ റോളിലുളള ഭിഷഗ്വരന്റെ  വരവുo കാത്ത് എട്ട് മണിക്കൂറോളം നല്ല വിശപ്പോടെ പാമ്പാട്ടിയുടെ കൂടയിലെ പാമ്പിനെ പോലെ ഒഴിഞ്ഞ വയറുമായി ഞാൻ ഐസിയുവിലെ തണുപ്പിൽ  തനിച്ച് കിടന്നു .......
പിന്നീട് ഐസിയുവിലെ ചക്ക്രക്കട്ടിലോടെ
കാത്ത്‌ലാബ് എന്ന മദ്ധ്യസ്ഥ വേദിയിലേക്ക് യൂനിഫോം ധാരികൾ എന്നെക്കൊണ്ടുപോയി ...
നല്ല വിശപ്പോടെ .... മിണ്ടാനാരുമില്ലാതെ ... എസിയുടെ മുരളൽ മാത്രമുള്ള  തണുത്ത അന്തരീക്ഷത്തിൽ കിടന്ന് മനം മടുത്ത എന്നിൽ നിന്നും ചർച്ചയ്ക്കിടയിൽ കായികമായി വല്ല അവിവേകവും ഉണ്ടായേക്കുമോ എന്ന ഭയത്താലാവുo ഡോക്ടറുടെ ആജ്ഞാനുവർത്തികൾ എന്റെ കൈകാലുകൾ അപ്പോഴേക്കും ബന്ധനത്തിൽ ആക്കിയിരുന്നു ...

Representative image. Photo Credit:andreswd/istockphoto.com
ADVERTISEMENT

ചില സൂക്ഷമ ഉപകരണങ്ങളുടെ സഹായത്തോടെ കൈയ്യിലെ ഞരമ്പ് വഴി ഭിഷഗ്വരൻ ഹൃദയവുമായി അവരുടെതായ ഭാഷയിൽ സ്ക്രീനിൽ കൂടി ആശയവിനിമയം നടത്താൻ തുടങ്ങി ....
പത്തറുപത്തിമൂന്ന് വർഷമായി നിണമൊഴുകും ചാലിന്റെ ഇടനാഴിയിലെ ചില സ്ഥലങ്ങൾ കരടുകൾ നിറഞ്ഞ് ഇടുങ്ങി കിടക്കുന്നു 
(BIock ) അതൊന്ന് വൃത്തിയാക്കി തരണം ചില മുദ്രകളിലൂടെയും മറ്റു എക്പ്രഷനിലൂടെയും ഹൃദയം ദിഷഗ്വരന്ന് കാര്യം മനസ്സിലാക്കി കൊടുത്തിട്ടുണ്ടാവണം..
ഉണ്ടായ ശാഠ്യവുo തിടുക്കവും കൂടെയുണ്ടായ പരവേവശത്തിന്റെയും കാരണം മനസ്സിലാക്കിയ ഭിഷഗ്വരൻ തന്റെ നിയന്ത്രണത്തിലുള്ള കേബിൾ വഴി ഹൃദയത്തിന്റെ ആ ആവശ്യം നിറവേറ്റി കൊടുത്തു ....

കൂട്ടത്തിൽ ചില നിബന്ധനകൾ കൂടി ഹൃദയം ഭിഷഗ്വരന്റെ മുമ്പാകെ വച്ചു വെന്ന് അറിഞ്ഞു ....
അതിൽ പ്രധാനം :-
മദ്യപിച്ചുo: 
പുകവലിച്ചുo
കൊഴുപ്പു കൂടിയതും
ഉപ്പു കൂടിയതും ഒക്കെയായ
ഭക്ഷണസാധനങ്ങൾ  ഉള്ളിലേക്ക് കടത്തിവിട്ടുo മറ്റും തന്റെ ജോലി ഭാരം കൂട്ടരുത്....
ഹൃദയമാവുന്ന എനിക്കും പ്രായമായി വരുന്നുണ്ട് ...
അത് പരിഗണിച്ചു വേണം മുമ്പോട്ടുള്ള ജീവിതം ;
എന്നെ അത് പറഞ്ഞു ബോധ്യപ്പെടുത്തണം .....

മുൻ കാലങ്ങളിലും ഞാൻ അതൊന്നും ചെയ്യാറില്ലല്ലോ എന്നായി എൻറെ പക്ഷം...
താൻ ചെയ്തുവെന്നല്ല...ഹൃദയം അവിടുന്ന് ഇങ്ങോട്ട്  വച്ച ചില നിബന്ധനകൾ ഒന്നുകൂടി താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തി അത്ര മാത്രം .....
ഭിഷഗ്വരൻ എന്നെ സമാശ്വസിപ്പിച്ചു..
നിബന്ധനങ്ങൾ അനുസരിക്കാതിരുന്നാൽ ..
ഹൃദയമാകുന്ന ഞാൻ തൽക്കാലം നിർത്തിവെച്ചിരിക്കുന്നതും തനിക്ക്  പ്രയാസങ്ങൾ ഉണ്ടാക്കിയതുമായ എന്റെ പഴയ സ്വഭാവം ( ഹൈ ബിപി ) തുടരാൻ ഞാൻ നിർബണ്ഡിതനാകുമെന്ന് ഹൃദയം മദ്ധ്യസ്ഥൻ മുഖേന വ്യക്തമായ ഒരു താക്കീത് എനിക്കായി തന്നിട്ടുണ്ടെന്ന് പിന്നീടെനിക്കറിയാൻ കഴിഞ്ഞു ...

മദ്ധ്യസ്ഥനായ അപ്പോത്തിക്കിരി ചർച്ചാ വേദി വിട്ടെഴുന്നേറ്റു....
ആജ്ഞാനുവർത്തികൾ എന്റെ ബന്ധിക്കപ്പെട്ട കൈകാലുകൾ സ്വതന്ത്രമാക്കിത്തന്നു .
അതുവരെയും ഇളകാനാകാതെ കിടന്ന ഞാൻ സ്വതന്ത്രനായി  ..
കാത്ത്‌ലാബിൽ നിന്നും പുറത്തേക്കുള്ള വഴി അന്വേഷിക്കുന്നതിനിടെ  ചർച്ച നടന്ന വേദിയിലേക്ക് ഒരു നിമിഷം കണ്ണുകളുടക്കി....പഴയ കാലത്ത് തലമൂത്ത കാരണവന്മാർ  നാട്ടുകൂട്ടം മദ്ധ്യസ്ഥ ചർച്ചാ വേദിക്ക് സമീപമെല്ലാം ഒരു തരം ഗർവോടെ വെറ്റില മുറിക്കി തുപ്പി അവരുടെ പ്രൗഡ സാമീപ്യം അവിടങ്ങളിൽ അടയാളപ്പെടുത്തി വെക്കാറുളളത് എന്റെ ഓർമ്മയിലെത്തി.....

ADVERTISEMENT

എന്റെ ശരീരത്തിന്റെ നഗ്നത മറക്കാൻ തിയേറ്ററിൽ ഉപയോഗിച്ച പച്ച തുണിയിൽ  എന്നിൽ നിന്ന് ഇറ്റി ഇറ്റു വീണ രക്തത്തുള്ളികൾക്ക് ആ വെററില മുറുക്കി തുപ്പലുമായി വല്ലത്ത ഒരു സാമ്യത തോന്നി.....

ഹൃദയത്തെ ഒന്നു മെരുക്കിയെടുക്കാൻ ഭിഷഗ്വരൻ കയ്പ്പുള്ളതും മധുരമുള്ളതുമൊക്കെയായി ചില മിഠായികൾ എൻറെ വശം തന്നു വിട്ടിട്ടുണ്ട് .....
ഭക്ഷണത്തിന് മുമ്പും പിമ്പും അതൊക്കെ കഴിച്ച് സമാധാനത്തോടെ .. ഹൃദയവും താങ്കളും  സഹകരിച്ച് ജീവിക്കണമെന്ന് ഭിഷഗ്വരന്‍ എന്നൊട് ഉപദേശിച്ചു  ......
ഞാൻ തോൽവി സമ്മതിച്ചു : എല്ലാം അനുസരിച്ച് ജീവിച്ചു കൊള്ളാമെന്ന് മദ്ധ്യസ്ഥൻ മുമ്പാകെ ഏറ്റു ..

ഞാൻ സുല്ലടിച്ച് കാറിൽ കടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങി....
ആൻജിയോഗ്രാം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആധുനിക ഇലക്ട്രോണിക് മാധ്യമം വഴിയുള്ള ഈ ആശയ വിനിമയത്തിന്ന് ശേഷം എൻറെ കൈവശം മധ്യസ്ഥൻ തന്നു വിട്ട മിഠായികൾ മൂന്നുനേരം ഉള്ളിലേക്ക് കൊടുത്തുവിട്ടു കൊണ്ട്  ഞാൻ ഒന്നുകൂടി സൗമ്യനായി ഹൃദയവുമായി സഹകരിച്ച് കഴിയാമെന്നും ഉറച്ചു.....

English Summary:

Beyond High BP: The Emotional Conversation My Heart Needed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT