വെള്ളം കുടിക്കേണ്ടതിന്റെ പ്രധാന്യത്തെ പറ്റിയെല്ലാം ഡോക്ടര്‍മാരും ആരോഗ്യ വിദഗ്‌ധരുമെല്ലാം ആവര്‍ത്തിച്ച്‌ പറയാറുള്ളതാണ്‌. ശരീരത്തിലെ ജലാംശം തൃപ്‌തികരമായ തോതില്‍ നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്‌. എന്നാല്‍ വെള്ളവും അമിതമായി കുടിച്ചാല്‍ മരണം അടക്കമുള്ള പല പ്രശ്‌നങ്ങളിലേക്കും അത്‌ നയിക്കാം. കുറഞ്ഞ സമയം

വെള്ളം കുടിക്കേണ്ടതിന്റെ പ്രധാന്യത്തെ പറ്റിയെല്ലാം ഡോക്ടര്‍മാരും ആരോഗ്യ വിദഗ്‌ധരുമെല്ലാം ആവര്‍ത്തിച്ച്‌ പറയാറുള്ളതാണ്‌. ശരീരത്തിലെ ജലാംശം തൃപ്‌തികരമായ തോതില്‍ നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്‌. എന്നാല്‍ വെള്ളവും അമിതമായി കുടിച്ചാല്‍ മരണം അടക്കമുള്ള പല പ്രശ്‌നങ്ങളിലേക്കും അത്‌ നയിക്കാം. കുറഞ്ഞ സമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളം കുടിക്കേണ്ടതിന്റെ പ്രധാന്യത്തെ പറ്റിയെല്ലാം ഡോക്ടര്‍മാരും ആരോഗ്യ വിദഗ്‌ധരുമെല്ലാം ആവര്‍ത്തിച്ച്‌ പറയാറുള്ളതാണ്‌. ശരീരത്തിലെ ജലാംശം തൃപ്‌തികരമായ തോതില്‍ നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്‌. എന്നാല്‍ വെള്ളവും അമിതമായി കുടിച്ചാല്‍ മരണം അടക്കമുള്ള പല പ്രശ്‌നങ്ങളിലേക്കും അത്‌ നയിക്കാം. കുറഞ്ഞ സമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളം കുടിക്കേണ്ടതിന്റെ പ്രധാന്യത്തെ പറ്റിയെല്ലാം ഡോക്ടര്‍മാരും ആരോഗ്യ വിദഗ്‌ധരുമെല്ലാം ആവര്‍ത്തിച്ച്‌ പറയാറുള്ളതാണ്‌. ശരീരത്തിലെ ജലാംശം തൃപ്‌തികരമായ തോതില്‍ നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്‌. എന്നാല്‍ അമിതമായി വെള്ളം കുടിച്ചാല്‍ മരണം അടക്കമുള്ള പല പ്രശ്‌നങ്ങളിലേക്കും അത്‌ നയിക്കാം. 

കുറഞ്ഞ സമയം കൊണ്ട്‌ ഒരാള്‍ കൂടുതല്‍ അളവില്‍ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ്‌ താഴേക്ക്‌ പോയി ഹൈപോനാട്രീമിയ എന്ന അവസ്ഥ സംജാതമാകാമെന്ന്‌ ഗുരുഗ്രാം സികെ ബിര്‍ല ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. തുഷാര്‍ തയല്‍ ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

Photo Credit : Vladimir Gjorgiev / Shutterstock.com
ADVERTISEMENT

കോശങ്ങള്‍ക്കുള്ളിലും പുറത്തുമുള്ള ദ്രാവകങ്ങളുടെ തോത്‌ നിയന്ത്രിക്കുന്ന നിര്‍ണ്ണായക ഇലക്ട്രോലൈറ്റാണ്‌ സോഡിയം. നാഡീവ്യൂഹങ്ങളുടെ സന്ദേശം കൈമാറലിലും പേശികളുടെ പ്രവര്‍ത്തനത്തിലുമെല്ലാം സോഡിയം പങ്ക്‌ വഹിക്കുന്നു. അമിതമായി വെള്ളം കുടിക്കുമ്പോള്‍ വൃക്കകള്‍ക്ക്‌ അധികമായി വരുന്ന ഈ ജലം കാര്യക്ഷമമായി നീക്കം ചെയ്യാനാകാതെ വരും. വെള്ളം രക്തപ്രവാഹത്തിലേക്ക്‌ എത്തി രക്തത്തെ നേര്‍പ്പിക്കുന്നതോടെ സോഡിയം പോലുള്ള ഇലക്ട്രോലൈറ്റുകളുടെ അളവ്‌ കുറയും. സോഡിയം കുറയുന്നതോടെ ദ്രാവക സന്തുലനം താളം തെറ്റി അമിതമായ ജലം കോശങ്ങള്‍ക്കുള്ളില്‍ കയറി അവ വീര്‍ക്കാന്‍ തുടങ്ങുമെന്ന്‌ ഡോ. തുഷാര്‍ ചൂണ്ടിക്കാട്ടി. 

ഈ വീര്‍ക്കല്‍ ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ വലിയ പ്രശ്‌നം ഉണ്ടാക്കില്ലെങ്കിലും തലച്ചോറില്‍ സംഭവിച്ചാല്‍ അത്‌ ഹാനികരമാകുമെന്ന്‌ ഡോ. തുഷാര്‍ പറയുന്നു. തലച്ചോര്‍ തലയോട്ടിക്കുള്ളില്‍ അടച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ വീര്‍ക്കാന്‍ ഈ കോശങ്ങള്‍ക്ക്‌ സാധിക്കില്ല. ഇത്‌ തലയോട്ടിക്കുള്ളിലെ മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. സെറിബ്രല്‍ ഒഡിമ എന്നാണ്‌ ഇതിന്‌ പേര്‌. ഈ വര്‍ധിച്ച മര്‍ദ്ദം തലവേദന, ആശയക്കുഴപ്പം, ചുഴലി, കോമ, മരണം എന്നിവയ്‌ക്ക്‌ വരെ കാരണമാകാം. 

Representative image. Photo Credit:Deepak Sethi/istockphoto.com
ADVERTISEMENT

അമിതമായി വെള്ളം ശരീരത്തില്‍ ഉണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്‌ ഓക്കാനം, ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, ക്ഷീണം, പേശിവലിവ്‌, ചുഴലി തുടങ്ങിയവ. ഇടയ്‌ക്കിടെ മൂത്രമൊഴിക്കുന്നതും മൂത്രം നിറമൊന്നുമില്ലാതെ വെള്ളം പോലെയിരിക്കുന്നതും കൈകാലുകളിലും മുഖത്തും നീര്‌ വയ്‌ക്കുന്നതും അമിതമായി വെള്ളം ശരീരത്തിലെത്തി കോശങ്ങള്‍ വീര്‍ക്കാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ്‌. ഇത്തരം സാഹചര്യങ്ങളില്‍ വെള്ളം കുടി ഉടനെ നിര്‍ത്തുകയും അടിയന്തിരമായി വൈദ്യസഹായം തേടുകയും വേണം. 

അമിതമായ ജലാംശം നീക്കാന്‍ ഡൈയൂറെറ്റിക്‌സ്‌ മരുന്നുകള്‍ സഹായിക്കും. പരിശോധനയ്‌ക്ക്‌ ശേഷം   ഇലക്ട്രോലൈറ്റ്‌ തോതും പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വൃക്കകള്‍ക്ക്‌ ഒരു മണിക്കൂറില്‍ പരമാവധി ഒരു ലീറ്റര്‍ വരെയൊക്കെ വെള്ളമാണ്‌ ശുദ്ധീകരിക്കാന്‍ സാധിക്കുക. ഇതില്‍ കൂടുതല്‍ അകത്ത്‌ ചെല്ലുന്നത്‌ അവയ്‌ക്ക്‌ മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. 

ADVERTISEMENT

എത്രത്തോളമാകാം വെള്ളം
കാലാവസ്ഥ, ശാരീരിക പ്രവര്‍ത്തനം, ആകമാനമുള്ള ആരോഗ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി വേണം ഒരു വ്യക്തിയുടെ വെള്ളത്തിന്റെ ആവശ്യകത നിര്‍ണ്ണയിക്കാന്‍. പുരുഷന്മാര്‍ക്ക്‌ ദിവസം ശരാശരി 3.7 ലീറ്റര്‍ ജലവും സ്‌ത്രീകള്‍ക്ക്‌ ശരാശരി 2.7 ലീറ്റര്‍ ജലവും ആവശ്യമാണെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. ചായ, കാപ്പി, ജ്യൂസ്‌ എന്നിവയെല്ലാം ഉള്‍പ്പെടുന്ന പാനീയങ്ങളുടെ അളവാണ്‌ ഇത്‌. അതേ സമയം വ്യായാമം ചെയ്യുകയും വെയിലില്‍ ജോലി ചെയ്യുകയും നന്നായി വിയര്‍ത്ത്‌ പണിയെടുക്കുകയുമൊക്കെ ചെയ്യുന്നവര്‍ ശരീരത്തിലെ ജലാംശം കുറഞ്ഞ്‌ പോകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്‌. 

English Summary:

Water Overdose? Expert Reveals Dangers & Daily Intake Limits.Water Intoxication is Real: How Much H2O is Too Much.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT