തൊഴിൽ അന്തരീക്ഷം പ്രമേഹത്തെ എങ്ങനെയെല്ലാം ബാധിക്കാം?
നിങ്ങള്‍ക്ക് പ്രമേഹം വരാനും വരാതിരിക്കാനും വന്നാല്‍ തന്നെ രൂക്ഷമാകാനുമൊക്കെയുള്ള സാധ്യതകളെ നിര്‍ണ്ണയിക്കുന്ന സുപ്രധാനമായ ഒരു ഘടകമാണ് നിങ്ങളുടെ തൊഴിലിടം. ജോലിസ്ഥലത്തെ പല കാര്യങ്ങളും പ്രമേഹത്തെ നേരിട്ട് ബാധിക്കാം. ഇനി പറയുന്ന തരം ഓഫീസ് ശീലങ്ങളും സാഹചര്യങ്ങളും പ്രമേഹം രൂക്ഷമാക്കാമെന്ന് ബംഗലൂരു
നിങ്ങള്‍ക്ക് പ്രമേഹം വരാനും വരാതിരിക്കാനും വന്നാല്‍ തന്നെ രൂക്ഷമാകാനുമൊക്കെയുള്ള സാധ്യതകളെ നിര്‍ണ്ണയിക്കുന്ന സുപ്രധാനമായ ഒരു ഘടകമാണ് നിങ്ങളുടെ തൊഴിലിടം. ജോലിസ്ഥലത്തെ പല കാര്യങ്ങളും പ്രമേഹത്തെ നേരിട്ട് ബാധിക്കാം. ഇനി പറയുന്ന തരം ഓഫീസ് ശീലങ്ങളും സാഹചര്യങ്ങളും പ്രമേഹം രൂക്ഷമാക്കാമെന്ന് ബംഗലൂരു
നിങ്ങള്‍ക്ക് പ്രമേഹം വരാനും വരാതിരിക്കാനും വന്നാല്‍ തന്നെ രൂക്ഷമാകാനുമൊക്കെയുള്ള സാധ്യതകളെ നിര്‍ണ്ണയിക്കുന്ന സുപ്രധാനമായ ഒരു ഘടകമാണ് നിങ്ങളുടെ തൊഴിലിടം. ജോലിസ്ഥലത്തെ പല കാര്യങ്ങളും പ്രമേഹത്തെ നേരിട്ട് ബാധിക്കാം. ഇനി പറയുന്ന തരം ഓഫീസ് ശീലങ്ങളും സാഹചര്യങ്ങളും പ്രമേഹം രൂക്ഷമാക്കാമെന്ന് ബംഗലൂരു
നിങ്ങള്‍ക്ക് പ്രമേഹം വരാനും വരാതിരിക്കാനും വന്നാല്‍ തന്നെ രൂക്ഷമാകാനുമൊക്കെയുള്ള സാധ്യതകളെ നിര്‍ണ്ണയിക്കുന്ന സുപ്രധാനമായ ഒരു ഘടകമാണ് നിങ്ങളുടെ തൊഴിലിടം. ജോലിസ്ഥലത്തെ പല കാര്യങ്ങളും പ്രമേഹത്തെ നേരിട്ട് ബാധിക്കാം. ഇനി പറയുന്ന തരം ഓഫീസ് ശീലങ്ങളും സാഹചര്യങ്ങളും പ്രമേഹം രൂക്ഷമാക്കാമെന്ന് ബംഗലൂരു ബിജിഎസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡയബറ്റോളജിസ്റ്റ് ഡോ. ശ്രീനാഥ് അസ്വതീയ ഓണ്‍ലി മൈ ഹെല്‍ത്ത്.കോമിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
1. ചലനം കുറവുള്ള ഓഫീസ് അന്തരീക്ഷം
പല ഓഫീസ് ജോലികളും ദീര്‍ഘനേരം ഇരുന്ന് കൊണ്ട് ചെയ്യേണ്ടതാണ്. എന്തെങ്കിലും ഫയലോ, പേപ്പറോ, സാധനങ്ങളോ അങ്ങോട്ടോ ഇങ്ങോട്ടോ കൊണ്ട് കൊടുക്കാന്‍ ജീവനക്കാരുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ദിവസം മുഴുവന്‍ ഒരേ ഇരുപ്പില്‍ ഇരിക്കും. ആവശ്യത്തിന് ശാരീരിക ചലനമില്ലാത്ത ഈ അവസ്ഥ ഇന്‍സുലിന്‍ പ്രതിരോധം ശരീരത്തില്‍ ഉണ്ടാക്കാം. ചലനമില്ലാതെയുള്ള ഇരിപ്പ് മൂലം പേശികള്‍ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കാത്ത സാഹചര്യം ഉണ്ടാകാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും.
ഓരോ മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ബ്രേക്ക് എടുത്ത് നില്‍ക്കാനും നടക്കാനും ശരീരം നിവര്‍ത്താനുമൊക്കെ ശ്രമിക്കേണ്ടതാണ്. മീറ്റിങ്ങുകള്‍ നിന്നു കൊണ്ട് പങ്കെടുക്കാവുന്ന രീതിയില്‍ ക്രമീകരിക്കാം. നടന്ന് കൊണ്ട് കാര്യങ്ങള്‍ സംസാരിക്കാം. ഓഫീസിന് പടികള്‍ ഉണ്ടെങ്കില്‍ അവ കയറാനും ഇറങ്ങാനും ശ്രമിക്കേണ്ടതാണ്.
2. സമ്മര്‍ദം
അമിതമായ ടെന്‍ഷനും സമ്മര്ദവുമൊക്കെയുള്ള ജോലികളും പ്രമേഹത്തിന് നല്ലതല്ല. സമ്മര്‍ദം അധികരിക്കുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് രക്തത്തിലെ പഞ്ചസാരയെ ഉയര്‍ത്തുന്ന ഹോര്‍മോണ്‍ ആണ്. സമ്മര്‍ദം നിങ്ങളുടെ മൂഡിനെയും വൈകാരിക ആരോഗ്യത്തെയും ബാധിക്കുന്നതും പ്രമേഹ നിയന്ത്രണത്തില്‍ തിരിച്ചടിയാകും.
മെഡിറ്റേഷന്‍, ദീര്‍ഘമായ ശ്വസന വ്യായാമങ്ങള്‍, ചെറു നടത്തങ്ങള്‍ എന്നിവയെല്ലാം ജോലി സ്ഥലത്തെ സമ്മര്‍ദത്തെ ലഘൂകരിക്കാന്‍ സഹായിക്കും. കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും അവസാന നിമിഷ ടെന്‍ഷനുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
3. സമയം തെറ്റിയുള്ള ആഹാര ശീലങ്ങള്‍
ജോലിയില്‍ മുഴുകി കൃത്യ സമയത്ത് കഴിക്കാതിരിക്കുന്നതും ചില സമയത്ത് അമിതമായി കഴിക്കുന്നതുമൊക്കെ പ്രമേഹ കാരണമാകാം. ചിലര്‍ കാപ്പി മാത്രം കുടിച്ച് ഭക്ഷണം പാടേ ഒഴിവാക്കുന്നതും ഗ്ലൂക്കോസ് നിയന്ത്രണം തകരാറിലാക്കും.
4. അകത്തെ വായുവിന്റെ നിലവാരമില്ലായ്മ
അമിതമായ എയര്‍ കണ്ടീഷനിങ്, വെന്റിലേഷന്റെ അഭാവം എന്നിവ മൂലം പല ഓഫീസുകളിലും അകത്തെ വായുവിന്റെ നിലവാരം കുറവാകാറുണ്ട്. ഇത് പഞ്ചസാരയെ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കാം. നിര്‍ജലീകരണം തടയാന്‍ ജോലിക്കിടെ ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ മറക്കരുത്. ഇത് മറക്കാതിരിക്കാന്‍ കുപ്പിയില്‍ വെള്ളം നിറച്ച് ജോലി സ്ഥലത്ത് അരികെ സൂക്ഷിക്കാം.
5. അനാരോഗ്യകരമായ ഓഫീസ് സ്നാക്സ്
ചിപ്സ്, ലേസ്, സംസ്കരിച്ച ഭക്ഷണം, പിസ, ശീതള പാനീയങ്ങള്‍ എന്നിങ്ങനെ അനാരോഗ്യകരമായ പല ഭക്ഷണപാനീയങ്ങളും പങ്കുവയ്ക്കപ്പെടുന്ന ഇടമാണ് ഓഫീസുകള്‍. ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയെ തകിടം മറിക്കാം. ഇതിന് പകരം പഴങ്ങള്‍, നട്സ്, യോഗര്‍ട്ട് പോലുള്ള ആരോഗ്യകരമായ സ്നാക്സുകള്‍ ഓഫീസില്‍ പിന്തുടരാന് ശ്രമിക്കാം.
6. ഉറക്കമില്ലായ്മ
ഓഫീസിനെ വീട്ടിലേക്ക് എടുത്ത് കൊണ്ട് പോയി വിശ്രമിക്കേണ്ട സമയത്തും ഓഫീസ് ജോലികളില്‍ മുഴുകുന്നവരുണ്ട്. ഉറക്കമില്ലാതെ വൈകിയ വേളകളിലും ജോലി ചെയ്യുന്നത് കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണ്‍ തോത് ഉയര്‍ത്തി പ്രമേഹത്തിലേക്ക് നയിക്കും. ഇന്‍സുലിന്‍ സംവേദനത്വത്തെയും ഉറക്കമില്ലായ്മ ബാധിക്കാം. പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അമിതമായി അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആര്‍ത്തിയും ഉറക്കമില്ലായ്മ വര്‍ധിപ്പിക്കും. ഇത് പ്രമേഹത്തിന് നല്ലതല്ല. കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ രാത്രിയില്‍ ഉറങ്ങാന്‍ ശ്രമിക്കേണ്ടതാണ്.
7. ഓഫീസ് താപനില
അമിതമായി തണുത്തതും അമിതമായി ചൂടായതുമായ ഓഫീസ് താപനില പ്രമേഹ നിയന്ത്രണത്തെ ബാധിക്കാം. തണുത്ത താപനില ചൂടിന് വേണ്ടി ശരീരത്തെ കൊണ്ട് കാലറി കൂടുതല്‍ കത്തിക്കുമെങ്കില്‍ ചൂട് താപനില നിര്‍ജലീകരണത്തിലേക്ക് നയിക്കാം. ഇത് രണ്ടും ഗ്ലൂക്കോസ് തോതിനെ ബാധിക്കാം. മിതമായ ഒരു താപനില ഓഫീസിനുളളില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.