അറിയാതെ മൂത്രം പോകുന്ന അവസ്ഥ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും. ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ഒക്കെ ഈ അവസ്ഥ ഉണ്ടാകാം. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് സാധാരണയായി കാണുന്നത്. സ്ട്രെസ് യൂറിനറി ഇൻകോണ്ടിനൻസ് എന്നാണ് ഈ അവസ്ഥയ്ക്ക് കാരണം.പെൽവിക മസിലിന്റെ ബലഹീനത കാരണമാണ് സംഭവിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലപ്പോഴും സാനിറ്ററി പാഡ് ഉപയോഗിക്കേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ട്. പെൽവികഫ്ലോര്‍ മസിൽ എക്സർസൈസും കീഗൽ വ്യായാമവും കൊണ്ട് ഒരു പരിധി വരെ ഈ അവസ്ഥയെ നിയന്ത്രിച്ച് നിർത്താവുന്നതാണ്. ഗർഭം, പ്രസവം, ആർത്തവവിരാമം, അമിതവണ്ണം എന്നിവ പേശിയുടെ ബലക്കുറവിനു കാരണമാകാവുന്നതാണ്. സ്ട്രെസ് യൂറിനറി ഇൻകോണ്ടിനൻസിന്റെ ശാശ്വത പരിഹാരം സ്‌ലിംഗ് സർജറി ആണ്. 

ADVERTISEMENT

മിനിമലി ഇൻവേസീവ് ആയിട്ടുള്ള ശസ്ത്രക്രിയ ആണിത്. ഇതിലൂടെ സ്ട്രെസ് യൂറിനറി ഇൻകോണ്ടിനൻസ് പൂർണമായി ഭേദമാക്കാൻ സാധിക്കും. 

മറ്റൊരു തരത്തിലുള്ള പ്രശ്നമാണ് ആണ് അർജ് ഇൻകോൻഡിനൻസ് (urge incontinence) അല്ലെങ്കിൽ ഓവറാക്ടീവ് ഇൻകോണ്ടിനൻസ്. രോഗിക്ക് മൂത്രം ഒഴിക്കാൻ തോന്നുമ്പോൾ ഉടനെ പോണം എന്നുള്ള അവസ്ഥയാണ് ഇത്. നിയന്ത്രിക്കാൻപറ്റുന്നില്ല. വാഷ്‌റൂമിലേക്ക് എത്തുമ്പോഴേക്കും ഒന്നോ രണ്ടോ തുള്ളി മൂത്രം പോയിരിക്കും. ഇതിനെയാണ് അർജ് ഇൻകോണ്ടിനൻസ് എന്നു പറയുന്നത്. 

ADVERTISEMENT

പ്രായാധിക്യം, ആർത്തവവിരാമം, മൂത്രസഞ്ചിയുടെയോ ഗർഭപാത്രത്തിന്റയോ സ്ഥാനമാറ്റം എന്നിവ ഈ അവസ്ഥയുടെ കാരണങ്ങളാണ്. കൂടാതെ പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവർക്ക്, തുടർച്ചയായി മൂത്രാശയ അണുബാധ ഉള്ളവർക്ക് ഈ അവസ്ഥ ഉണ്ടാകാം. ഇത് കൂടാതെ നട്ടെല്ലിന് പ്രശ്നമുള്ളവർക്കും, പാർക്കിൻസൺ രോഗം, ഡിമൻഷ്യ, സ്ട്രോക്ക് എന്നിവയുള്ളവർക്കും അർജ് ഇൻകോൺഡിൻസ് ഉണ്ടാകാം. ഇവിടെ മരുന്നുകളാണ് ഏറ്റവും കൂടുതൽ ഫലപ്രദമാകുക. ഒരു പരിധി വരെ പൂർണമായും നിയന്ത്രിച്ചു നിർത്താവുന്നതാണ്. 

മുതിർന്നവരിൽ മാത്രമല്ല ചെറിയ കുട്ടികളിലും അർജ് ഇൻകോണ്ടിനൻസ് കാണാറുണ്ട്. സ്കൂളിൽ കൂട്ടികൾ പലതവണ ടോയ്‌ലറ്റിൽ പോകുക, രാത്രി അറിയാതെ ബെഡിൽ മൂത്രം ഒഴിക്കുക ഇങ്ങനെയുള്ള ചില അവസ്ഥകൾ കുട്ടികളിൽ കാണപ്പെടാറുണ്ട്. ഓവർ ആക്ടീവ് ബ്ലാഡറിന്റെ ലക്ഷണമാണിത്. ഇതിനെ പല മരുന്നുകൾ കൊണ്ടും ചികിത്സിക്കാൻ കഴിയും. അതിനു മുൻപ് കുറച്ച് ടെസ്റ്റുകൾ ചെയ്ത് വേറെ അസുഖങ്ങള്‍ ഇല്ല, വൃക്കകൾ നോർമൽ ആണ് ജന്മനാലുള്ള വൃക്കത്തകരാറുകൾ ഒന്നുമില്ല എന്ന് ഉറപ്പു വരുത്താറുണ്ട്. രാത്രിയിൽ കിടക്കുമ്പോൾ അറിയാതെ മൂത്രം ഒഴിക്കുന്നു എന്നു പറഞ്ഞ് കുട്ടികൾ വരാറുണ്ട്. അതും ഒരു തരത്തിലുള്ള ഇൻകോണ്ടിനൻസ് ആണ്. രണ്ടു കാരണങ്ങളുണ്ട്. ഒന്ന് കുട്ടി ആഴത്തിലുള്ള ഉറക്കത്തിലേക്ക് പോകുന്നതും പിന്നെ ബ്ലാഡർ കപ്പാസിറ്റി കുറയുന്നതുമാണ്. 15 വർഷത്തിനുള്ളിൽ തന്നെ ഇതിന്റെ കാരണങ്ങൾ കണ്ടു പിടിച്ച് ഈ മെഡിസിൻ സ്റ്റാര്‍ട്ട് െചയ്താൽ അത് പൂർണമായും ഭേദമാക്കാം.

English Summary:

Stop Leaking When You Sneeze: Understanding and Treating Stress Urinary Incontinence