ലക്ഷണങ്ങളില്ലാത്ത രോഗങ്ങൾ എങ്ങനെ കണ്ടെത്തും? ഈ ആരോഗ്യപരിശോധനകൾ ജീവൻ രക്ഷിക്കും
പല രോഗങ്ങളും ജീവിതത്തിലേക്ക് കടന്നുവരുക യാതൊരു ലക്ഷണങ്ങളും ഇല്ലാതെയായിരിക്കും. വൈകിയുള്ള പല കണ്ടെത്തലുകളും ജീവിതത്തിനു ഭീഷണിയും ആയേക്കാം. അത്തരം രോഗങ്ങളെ തിരിച്ചറിയാൻ കൃത്യമായ ആരോഗ്യപരിശോധനകൾക്കു കഴിയും. വായ പരിശോധന ∙മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ആറുമാസം കൂടുമ്പോൾ മോണയും വായയും

പല രോഗങ്ങളും ജീവിതത്തിലേക്ക് കടന്നുവരുക യാതൊരു ലക്ഷണങ്ങളും ഇല്ലാതെയായിരിക്കും. വൈകിയുള്ള പല കണ്ടെത്തലുകളും ജീവിതത്തിനു ഭീഷണിയും ആയേക്കാം. അത്തരം രോഗങ്ങളെ തിരിച്ചറിയാൻ കൃത്യമായ ആരോഗ്യപരിശോധനകൾക്കു കഴിയും.
വായ പരിശോധന
∙മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ആറുമാസം കൂടുമ്പോൾ മോണയും വായയും പരിശോധിപ്പിക്കണം.
∙മുതിർന്നവർ വർഷത്തിലൊരിക്കൽ ദന്തപരിശോധന നടത്തി പല്ലിന്റെ കേടുപാടുകൾ ഉടനെ തന്നെ പരിഹരിക്കണം.
നേത്രപരിശോധന
∙40–45 വയസ്സിൽ നേത്രപരിശോധന നടത്താം. വെള്ളെഴുത്ത് പോലുള്ള പ്രശ്നങ്ങൾ തുടക്കത്തിലേ കണ്ടെത്താം.
∙പ്രമേഹരോഗികൾ ആറു മാസത്തിലൊരിക്കൽ കണ്ണു പരിശോധിക്കണം. സന്ധിവാതത്തിനു സ്റ്റിറോയ്ഡ് മരുന്നു കഴിക്കുന്നവരും വർഷാവർഷം കണ്ണു പരിശോധിക്കണം.
∙കംപ്യൂട്ടർ പ്രഫഷനലുകൾ വർഷാവർഷം കണ്ണു പരിശോധിച്ചാൽ ഡ്രൈ ഐ, ഹ്രസ്വദൃഷ്ടി പോലുള്ളവ കണ്ടെത്താം.
കരൾ പരിശോധന
∙മദ്യപാന ശീലമുള്ളവർ വർഷത്തിലൊരിക്കൽ കരൾ പ്രവർത്തനം പരിശോധിക്കണം. 60 വയസ്സിനുശേഷം എല്ലാവരും വർഷംതോറും ലിവർ ഫങ്ഷൻ ടെസ്റ്റ് നടത്തുക.
വൃക്ക പരിശോധന
∙ബിപിയുള്ളവരും പ്രമേഹമരുന്നു കഴിക്കുന്നവരും വർഷംതോറും ക്രിയാറ്റിനിൻ നോക്കണം.
പ്രോസ്റ്റേറ്റ്
∙60 വയസ്സു കഴിഞ്ഞ പുരുഷന്മാർ പ്രോസ്റ്റേറ്റ് രോഗം കണ്ടെത്താനുള്ള പിഎസ്എ ടെസ്റ്റ് വർഷത്തിലൊന്നു ചെയ്യണം. വീട്ടിലാർക്കെങ്കിലും പ്രോസ്റ്റേറ്റ് അർബുദം ഉണ്ടെങ്കിൽ 50 വയസ്സു കഴിയുമ്പോഴേ പരിശോധന തുടങ്ങണം.
സ്തനപരിശോധന
∙20 വയസ്സു മുതൽ മാസംതോറും സ്വയം സ്തന പരിശോധന നടത്തുക. മുഴകളോ കല്ലിപ്പോ നിറം മാറ്റമോ ഉണ്ടോ മുലക്കണ്ണ് അകത്തേക്കു വലിയുന്നുണ്ടോ സ്രവങ്ങളുണ്ടോ എന്നും നോക്കുക.