പിസിഒഡി ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം? ലക്ഷണങ്ങളും നിയന്ത്രിക്കേണ്ട രീതിയും ഇതാണ്
സ്ത്രീകളിൽ അണ്ഡാശയം അമിതമായ അളവിൽ പാകമായതോ ഭാഗികമായി മാത്രം പക്വമായതോ ആയാണ് അണ്ഡം ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് അഥവാ പിസിഒഡി. ഇവ പിന്നീട് മുഴ (cyst) കളായി മാറുന്നു. ക്രമേണ അണ്ഡാശയം വലുതാകുകയും പുരുഷ ഹോർമോണായ ആൻഡ്രൊജൻ കൂടുതൽ അളവിൽ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും.

സ്ത്രീകളിൽ അണ്ഡാശയം അമിതമായ അളവിൽ പാകമായതോ ഭാഗികമായി മാത്രം പക്വമായതോ ആയി അണ്ഡം ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് അഥവാ പിസിഒഡി. ഇവ പിന്നീട് മുഴ (cyst) കളായി മാറുന്നു. ക്രമേണ അണ്ഡാശയം വലുതാകുകയും പുരുഷ ഹോർമോണായ ആൻഡ്രൊജൻ കൂടുതൽ അളവിൽ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും. ഭക്ഷണത്തിലൂടെയും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും പിസിഒഡി നിയന്ത്രിക്കാൻ സാധിക്കും.
പിസിഒഡിയുടെ ലക്ഷണങ്ങൾ
സ്ത്രീകളുടെ ജീവിതത്തിലെ പല ഘടകങ്ങളിലും പിസിഒഡിയുടെ ലക്ഷണങ്ങൾ പ്രകടമാകാം. ചിലരിൽ ക്രമം തെറ്റിയ ആർത്തവം, മുഖക്കുരു, അമിതരോമവളർച്ച തുടങ്ങിയ ലക്ഷണങ്ങൾ ആദ്യ ആർത്തവസമയത്ത് ഹോർമോൺ മാറ്റങ്ങൾ മൂലം വരാം. ചിലരിൽ ശരീരഭാരം കൂടുമ്പോഴോ ഗർഭിണിയാകാൻ പ്രയാസം നേരിടുമ്പോഴോ ആവും ലക്ഷണങ്ങൾ തിരിച്ചറിയുന്നത്.
സ്ത്രീകളിൽ വളരെ സാധാരണയായി കാണപ്പെടുന്ന പിസിഒഡിയുടെ ലക്ഷണങ്ങൾ ഇവയാണ്.
∙ആർത്തവക്രമക്കേട് (oligomenorrhea)
∙ആര്‍ത്തവം വരാതിരിക്കുകയോ ഇടയ്ക്ക് മുടങ്ങുകയോ ചെയ്യുക (amenorrhea)
∙ആർത്തവസമയത്തെ അമിതരക്തസ്രാവം (menorrhagia)
∙വയറ്, നെഞ്ച്, പുറം തുടങ്ങിയ ഇടങ്ങളിലും മുഖത്തും ഉള്ള അമിത രോമവളർച്ച
∙മുഖം, പുറം, നെഞ്ച് തുടങ്ങിയ ഇടങ്ങളിൽ കുരു വരുക.
∙ശരീരഭാരം കൂടുക
∙മുടി കൊഴിയുക
പിസിഒഡിയുടെ ലക്ഷണങ്ങളെ എങ്ങനെ തടയാം?
∙നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം
ദിവസവും നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണം. കാരണം ഇത് ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ഹോർമോൺ സന്തുലനത്തെയും ഇത് ബാധിക്കും. ഇത് പിസിഒഡിയുടെ ലക്ഷണങ്ങളെ കുറയ്ക്കും.
∙നിലനിർത്താം ഫിറ്റ്നെസ്
പിസിഒഡി ബാധിച്ചവർ പതിവായി വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. കാർഡിയോ വ്യായാമങ്ങളും സ്ട്രെങ്ത്ത് ട്രെയിനിങ്ങും ഒരുമിച്ച് ചെയ്യാം. ഹോർമോൺ സന്തുലനത്തിനും ശരീരം മെലിയുക വഴി പിസിഒഡിയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.
∙ഇൻഫ്ലമേഷൻ കുറയ്ക്കുന്ന ഭക്ഷണം
ദിവസവും ഉള്ള ഭക്ഷണത്തിൽ നീർക്കെട്ട് കുറയ്ക്കുന്നവ ഉൾപ്പെടുത്താം. വെണ്ണപ്പഴം, ബെറിപ്പഴങ്ങള്, നട്സ്, സീഡ്സ്, പയർവർഗങ്ങൾ, ഒലിവ് ഓയിൽ തുടങ്ങിയവ ഉൾപ്പെട്ടതായിരിക്കണം ഭക്ഷണം. ഈ ഭക്ഷണം പിസിഒഡിയുടെ ലക്ഷണങ്ങളെ കുറയ്ക്കുകയും ശരീരത്തിലെ ഇൻഫ്ലമേഷനെ നിയന്ത്രിക്കുകയും ചെയ്യും.