എന്തെങ്കിലും മരുന്നുകൾ വീട്ടിൽ കരുതുന്നവരാണു നാം. പാരസെറ്റമോൾ മുതൽ വിവിധതരം സിറപ്പുകൾ വരെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെയും വാങ്ങാവുന്ന മരുന്നുകൾ ഉണ്ടല്ലോ. എന്നാൽ വീട്ടിൽ മരുന്നുകൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സൂക്ഷിക്കേണ്ടത് ഇങ്ങനെ ∙കുട്ടികൾക്കു കയ്യെത്താത്ത വിധം വേണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തെങ്കിലും മരുന്നുകൾ വീട്ടിൽ കരുതുന്നവരാണു നാം. പാരസെറ്റമോൾ മുതൽ വിവിധതരം സിറപ്പുകൾ വരെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെയും വാങ്ങാവുന്ന മരുന്നുകൾ ഉണ്ടല്ലോ. എന്നാൽ വീട്ടിൽ മരുന്നുകൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സൂക്ഷിക്കേണ്ടത് ഇങ്ങനെ
∙കുട്ടികൾക്കു കയ്യെത്താത്ത വിധം വേണം മരുന്നുകൾ സൂക്ഷിക്കാൻ. മരുന്നു കുപ്പികളിൽ അത്തരം സൂചന ഉണ്ടാകും. മുതിർന്നവർക്കു കാര്യമായ പ്രശ്നം ഉണ്ടാക്കാത്ത മരുന്നുകൾ കുട്ടികൾ കഴിച്ചാൽ സ്ഥിതി ഗുരുതരമാകാമെന്നോർമിക്കുക.
∙ഉപയോഗശൂന്യമായ മരുന്നുകൾ അലക്ഷ്യമായി കളയരുത്. കൗതുകം തോന്നി ഇത്തരം ഗുളികകളും മറ്റും കുട്ടികൾ വായിലിടാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.
∙കാലാവധി പരിശോധിക്കണം. ഓരോ തവണ മരുന്നു കഴിക്കാനെടുക്കുമ്പോഴും അതിന്റെ കാലാവധി കഴിഞ്ഞോ എന്നു പരിശോധിക്കണം. കാലാവധി തീർന്നതോ തൊട്ടടുത്തായതോ മരുന്നുകൾ ഉപയോഗിക്കരുത്. വേണ്ട ഫലം കിട്ടിയെന്നു വരില്ല.
∙മരുന്നുകൾ ഈർപ്പവും ചൂടും ഏൽക്കാതെ സൂക്ഷിക്കുക. ഒരിക്കലും വാഹനത്തിനുള്ളിൽ മരുന്നുകൾ സൂക്ഷിക്കരുത്. നല്ല ചൂടേറ്റാൽ മരുന്നിന്റെ ഗുണം നഷ്ടപ്പെടും.
∙കാലാവധി കഴിഞ്ഞില്ലെങ്കിലും മരുന്നുകളുടെ നിറത്തിലോ മണത്തിലോ മാറ്റം കണ്ടാൽ അതു കഴിക്കരുത്. ചില ഗുളികകൾ പൊടിഞ്ഞോ കുതിർന്നോ കാണപ്പെടാം. അവ ഉപയോഗിക്കാതെ വീണ്ടും ഡോക്ടറെ കാണുകയോ പുതിയതു വാങ്ങുകയോ ചെയ്യണം.

Representative Image. Photo Credit : Nicoletaionescu / iStock Photo.com
ADVERTISEMENT

യാത്ര പോകുമ്പോൾ
∙യാത്രകളിൽ അത്യാവശ്യം വേണ്ട മരുന്നുകൾ ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് കയ്യിൽ കരുതുക.
∙അത്യാവശ്യം വന്നാൽ ഫോണിൽ ഉപദേശം തേടാനായി ചികിത്സ തേടുന്ന ഡോക്ടറുടെ ഫോൺ നമ്പർ കയ്യിൽ കരുതുക.
∙ഏതെങ്കിലും ഭക്ഷ്യവസ്തു നിങ്ങൾക്ക് അലർജിയാണെങ്കിൽ യാത്ര പോകുന്ന ദേശത്തെ ഭാഷയിൽ അതിനു പറയുന്ന പേരു മുൻകൂട്ടി തന്നെ മനസ്സിലാക്കി വയ്ക്കുക.
∙യാത്ര പോകുന്ന സ്ഥലത്തു സ്ഥിരമായി വരുന്ന രോഗങ്ങൾ ഏതെന്ന് അന്വേഷിച്ചറിയുക. പകർച്ചവ്യാധികൾ ഉണ്ടെങ്കിൽ അതിനുവേണ്ട പ്രതിരോധ കുത്തിവയ്പുകളും മറ്റു മുൻകരുതലുകളും സ്വീകരിക്കണം.
∙തിരികെ വരുമ്പോൾ അസ്വാസ്ഥ്യം വല്ലതും തോന്നുന്നുവെങ്കിൽ ഒരു ഡോക്ടറെ സന്ദർശിച്ചു വിശദപരിശോധന നടത്തണം.
∙നിങ്ങൾ രോഗിയാണെങ്കിൽ കഴിക്കുന്ന മരുന്നുകളും എമർജൻസി സാഹചര്യം വന്നാൽ ബന്ധപ്പെടേണ്ട വിലാസവും ഫോൺ നമ്പറും ഒരു കാർഡിലാക്കി എപ്പോഴും ഒപ്പം കരുതണം.
∙യാത്രയിൽ ആഹാരവും വെള്ളവും ശുചിത്വമുള്ളവയെന്ന് ഉറപ്പു വരുത്തിയശേഷം വേണം ഭക്ഷിക്കാൻ.
∙സ്ഥിരമായി ഏതെങ്കിലും രോഗത്തിനു മരുന്നു കഴിക്കുന്നവർ ഈ മരുന്നു യാത്ര പോകുന്നിടത്തു കിട്ടുമോയെന്നു തിരക്കുക.
∙യാത്ര ചെയ്യുമ്പോൾ ഛർദി ഉണ്ടാകുന്നവർക്കു യാത്ര തുടങ്ങുന്നതിനു അരമണിക്കൂർ മുൻപു ഛർദിക്കാതിരിക്കാനുള്ള ഗുളിക കൊടുക്കാം. ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം ഇത്.

വീട്ടിൽ കരുതേണ്ടത്
ഫസ്റ്റ് എയ്ഡ് കിറ്റിൽ വേണ്ട അവശ്യ വസ്തുക്കൾ :
∙റോളർ ബാൻഡേജ്, റോളർ പ്ലാസ്റ്ററുകൾ, ഇലാസ്റ്റിക് ക്രേപ് ബാൻഡേജ്, ചെറിയ സ്പ്ലിന്റ്, സേഫ്ടിപിൻ, ഡ്രസിങ് പാഡുകൾ, ഡെറ്റോൾ/ സാവലോൺ, ഡിസ്പോസിബിൾ ഗ്ലൗസ്, കത്രിക എന്നിവ ഫസ്റ്റ് എയ്ഡ് ബോക്സിൽ കരുതാം.
∙പനിക്കു പാരസെറ്റമോൾ, അലർജിക്ക് അവിൽ പോലെയുള്ള ആന്റിഹിസ്റ്റമിൻ മരുന്നുകൾ, പൊള്ളലിനു സിൽവർ സൾഫാഡൈസിൻ ‍ഓയിൻമെന്റ്, അസിഡിറ്റി പ്രശ്നങ്ങൾക്കു റാനിറ്റിഡിൻ, പാൻഡപ്രസോൾ ഗുളികകൾ, തലവേദനയ്ക്കു ക്രോസിൻ, മുറിവിനു ബിറ്റാഡിൻ ഓയിൻമെന്റ്, വേദനയ്ക്കു പുരട്ടാൻ വോവറിൻ ഓയിൻമെന്റ് എന്നിവയും കരുതാം.

English Summary:

Expired Medicine? Travel Meds? Avoid These Common Home Pharmacy Mistakes!Safe Home Medicine Cabinet: Expert Guide to Storage, Disposal & Travel Essentials.