പ്രീഡയബറ്റിക് ആണോ? എങ്കിൽ ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങൾ
ജീവിതശൈലിയും ജനിതക ഘടകങ്ങളും പ്രീഡയബറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പ്രീഡയബറ്റിക് ആണെന്ന് കണ്ടാൽ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റം വഴി ടൈപ്പ് 2 പ്രമേഹം വരാതെ തടയാൻ സാധിക്കും. ഭക്ഷണം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം പഴങ്ങൾ,

ജീവിതശൈലിയും ജനിതക ഘടകങ്ങളും പ്രീഡയബറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പ്രീഡയബറ്റിക് ആണെന്ന് കണ്ടാൽ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റം വഴി ടൈപ്പ് 2 പ്രമേഹം വരാതെ തടയാൻ സാധിക്കും. ഭക്ഷണം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം
പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
മധുരമുള്ള ലഘുഭക്ഷണങ്ങൾ, മാധുരപാനീയങ്ങൾ, ജങ്ക്ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണം ഇവ ഒഴിവാക്കാം. സമീകൃത ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പാൻക്രിയാസിന് സമ്മർദം കുറയ്ക്കാനും സഹായിക്കും.
വ്യായാമം
ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശാരീരിക പ്രവർത്തനങ്ങൾ ആവശ്യമാണ്. നടത്തം, നീന്തൽ, സൈക്ലിങ്ങ് തുടങ്ങിയ മിതമായ വ്യായാമം ആഴ്ചയിൽ 150 മുതൽ 180 മിനിറ്റ് വരെ ആകാം. പേശികൾ ഉണ്ടാകാൻ സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ് ചെയ്യാം. വ്യായാമം ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും.
ശ്രദ്ധിക്കാം ശരീരഭാരം
അമിതഭാരം ഉള്ള ആളാണെങ്കിൽ ശരീരഭാരത്തിന്റെ അഞ്ച് മുതൽ ഏഴു ശതമാനം വരെ കുറയ്ക്കാം. ഇത്രയും ഭാരം കുറയുന്നതു തന്നെ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ഫാസ്റ്റിങ്ങിലെ ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കുകയും ചെയ്യും. ശാരീരിക പ്രവർത്തനങ്ങളോടൊപ്പം ഭക്ഷണവും നിയന്ത്രിക്കാം.
പരിശോധിക്കാം ബ്ലഡ് ഷുഗർ
രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കാം. ഭക്ഷണം, വ്യായാമം, മറ്റ് മാറ്റങ്ങൾ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ എന്തുമാറ്റങ്ങളാണ് ഉണ്ടാക്കിയത് എന്നറിയാൻ ഈ പരിശോധന സഹായിക്കും. ഇതനുസരിച്ച് ജീവിതശൈലിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയും ആവാം.
നന്നായി ഉറങ്ങാം നിയന്ത്രിക്കാം സമ്മർദം
ഉറക്കമില്ലായ്മയും ഉയർന്ന സമ്മർദവും ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കും. എല്ലാ ദിവസവും രാതി 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാം. ധ്യാനം, ശ്വസന വ്യായാമങ്ങൾ, യോഗ തുടങ്ങിയ റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കുന്നത് സമ്മർദം നിയന്ത്രിക്കാം.
ഈ കാര്യങ്ങളെല്ലാം പിന്തുടരുന്നതിലൂടെ പ്രമേഹം തടയാനും ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്താനും സാധിക്കും.