ഗർഭധാരണത്തിനു വേണ്ടിയുള്ള തയാറെടുപ്പിലാണോ? ഇവ ശ്രദ്ധിച്ചാൽ പ്രത്യുത്പാദനശേഷി കൂട്ടാം
ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയാണോ നിങ്ങൾ എങ്കിൽ ഗർഭധാരണം എളുപ്പമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടാകാം. ഗർഭ പരിശോധനാ ഫലം കാത്തിരിക്കുന്ന ഓരോ നിമിഷവും മണിക്കൂറുകൾ പോലെ ഓരോ സ്ത്രീക്കും ജീവിതത്തിൽ അനുഭവപ്പെട്ടേക്കാം. ഫലം നെഗറ്റീവ് ആകുമ്പോൾ, നിരാശയുടെയും
ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയാണോ നിങ്ങൾ എങ്കിൽ ഗർഭധാരണം എളുപ്പമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടാകാം. ഗർഭ പരിശോധനാ ഫലം കാത്തിരിക്കുന്ന ഓരോ നിമിഷവും മണിക്കൂറുകൾ പോലെ ഓരോ സ്ത്രീക്കും ജീവിതത്തിൽ അനുഭവപ്പെട്ടേക്കാം. ഫലം നെഗറ്റീവ് ആകുമ്പോൾ, നിരാശയുടെയും
ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയാണോ നിങ്ങൾ എങ്കിൽ ഗർഭധാരണം എളുപ്പമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടാകാം. ഗർഭ പരിശോധനാ ഫലം കാത്തിരിക്കുന്ന ഓരോ നിമിഷവും മണിക്കൂറുകൾ പോലെ ഓരോ സ്ത്രീക്കും ജീവിതത്തിൽ അനുഭവപ്പെട്ടേക്കാം. ഫലം നെഗറ്റീവ് ആകുമ്പോൾ, നിരാശയുടെയും
ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഗർഭധാരണം എളുപ്പമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടാകാം. ഗർഭ പരിശോധനാ ഫലം കാത്തിരിക്കുന്ന ഓരോ നിമിഷവും മണിക്കൂറുകൾ പോലെ ഓരോ സ്ത്രീക്കും ജീവിതത്തിൽ അനുഭവപ്പെട്ടേക്കാം. ഫലം നെഗറ്റീവ് ആകുമ്പോൾ, നിരാശയുടെയും ദുഃഖത്തിന്റയും ആഴങ്ങളിലേക്ക് വീഴുന്നു. എന്നിരുന്നാലും, ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതിലെ ബുദ്ധിമുട്ട് ലോകമെമ്പാടുമുള്ള പല സ്ത്രീകൾക്കും ഒരു പോരാട്ടമായി മാറിയിരിക്കുന്നു. കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 10 മുതൽ 14 ശതമാനം വരെ സ്ത്രീകൾക്കു വന്ധ്യത ബാധിക്കുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ ഇത് കൂടുതലാണ്. ചില കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറമായിരിക്കാം അല്ലെങ്കിൽ വൈദ്യസഹായം ആവശ്യമായി വന്നേക്കാം.
ജീവിതശൈലിയിലെ മാറ്റങ്ങൾ പ്രത്യുൽപാദനശേഷിയെ ഗുരുതരമായി ബാധിക്കാറുണ്ട്. ഫെർട്ടിലിറ്റി വർധിപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ മാർഗ്ഗങ്ങളെക്കുറിച്ച് മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ഡോക്ടർ ഹിതേഷ് രാംനാനി രോഹിറ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്...
മിതമായ ശരീരഭാരം കാത്ത് സൂക്ഷിക്കുക
അമിതഭാരം അല്ലെങ്കിൽ ഭാരക്കുറവ് ആർത്തവചക്രത്തെ ബാധിക്കുകയും, പ്രത്യേകിച്ച് അണ്ഡോൽപാദനത്തെ ബാധിക്കുകയും അതിലൂടെ പ്രത്യുൽപ്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. അതിനാൽ ശരീരഭാരം മിതമാക്കുക.
മദ്യപാനം,പുകവലി ഒഴിവാക്കുക
അമിതമായ മദ്യപാനം ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഗർഭിണിയാകാൻ ശ്രമിക്കുന്നവർ മദ്യപാനം നിർത്തുക. മദ്യപാനം പോലെ തന്നെ പുകവലി ഫെർട്ടിലിറ്റിയെ വലിയ തോതിൽ ബാധിക്കാറുണ്ട്. ഇത് അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ എണ്ണം കുറയ്ക്കുകയും, അണ്ഡങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു. പുരുഷന്മാരിൽ ഇത് ബീജത്തിന്റെ എണ്ണം കുറയ്ക്കുകയും ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു. പുകവലിക്കുകയാണെങ്കിൽ, ഗർഭിണിയാകാൻ ശ്രമിക്കുമ്പോൾ പുകവലി കുറയ്ക്കാനും, ക്രമേണ നിർത്താനും ശ്രമിക്കുക.
പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക
ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർജ്ജീവമാക്കുവാൻ സഹായിക്കുന്നു, ഇത് ബീജത്തെയും അണ്ഡകോശങ്ങളെയും നശിപ്പിക്കും. ആന്റിഓക്‌സിഡന്റ് ഉപഭോഗം വർധിപ്പിക്കണമെങ്കിൽ ഭക്ഷണത്തിൽ കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, നട്സ്, ധാന്യങ്ങൾ എന്നിവ ചേർക്കുന്നത് പരിഗണിക്കുക.
ഒമേഗ-3 ഫാറ്റി ആസിഡുകൾ കഴിക്കുക
പ്രത്യുത്പാദനശേഷിയെയും മൊത്തത്തിലുള്ള ആരോഗ്യവും വർധിപ്പിക്കുന്നതിന് എല്ലാ ദിവസവും ആരോഗ്യകരമായ കൊഴുപ്പുകൾ കഴിക്കുന്നത് പ്രധാനമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ ഫെർട്ടിലിറ്റി വർധിപ്പിക്കുന്നതിന് സഹായകമാണ്. മത്സ്യം, വാൽനട്ട്, ചിയ വിത്തുകൾ തുടങ്ങിയ പല ഭക്ഷണങ്ങളിലും ഈ ആരോഗ്യകരമായ കൊഴുപ്പ് കാണാം.
കോഫി പരിമിതപ്പെടുത്തുക
പ്രതിദിനം 200 മില്ലിഗ്രാമിൽ താഴെ കോഫി കുടിക്കുന്നത് ഗർഭം ധരിക്കാനുള്ള കഴിവിനെ ബാധിക്കുന്നതായി തോന്നുന്നില്ല. ഈ അളവ് ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പിയാണ്. അതിൽ കൂടുതൽ കോഫി കുടിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
സമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുക
ഗർഭം ധരിക്കാനുള്ള ശ്രമം നിങ്ങളുടെ ജീവിതത്തിൽ അധിക സമ്മർദ്ദം കൊണ്ടുവന്നേക്കാം. ഈ സമ്മർദ്ദം ഫെർട്ടിലിറ്റിയെ ബാധിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. അതിനാൽ സമ്മർദ്ദം ആർത്തവചക്രത്തെ സ്വാധീനിക്കുകയും ഫെർട്ടിലിറ്റിയെ ബാധിക്കുകയും ചെയ്യും. മാനസിക സമ്മർദ്ദം കുറയ്ക്കാനായി ശ്രമിക്കുക.
വൈറ്റാമിനുകൾ കഴിക്കുക
പ്രസവത്തിനു മുൻപുള്ള വൈറ്റമിനുകൾ പ്രത്യേകമായി രൂപകൽപ്പന ചെയ്ത മൾട്ടിവൈറ്റമിൻ സപ്ലിമെൻറുകളാണ്, ഇത് ഗർഭധാരണത്തിന് മുൻപും ഗർഭാവസ്ഥയിലും ശരീരത്തിന് ആവശ്യമായ പ്രതിദിന വൈറ്റമിനുകളുടെ അളവ് നൽകുന്നു. പ്രത്യുത്പാദനക്ഷമത വർധിപ്പിക്കുന്ന രണ്ട് പോഷകങ്ങളാണ് ഫോളിക് ആസിഡും വൈറ്റമിൻ ഡിയും, അവയുടെ അളവ് വേണ്ടത്ര ശരീരത്തിനു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക.
വ്യായാമം ചെയ്യുക
വ്യായാമത്തിന് പ്രത്യുത്പാദനക്ഷമത വർധിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മിതമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫെർട്ടിലിറ്റിയിൽ നല്ല ഫലങ്ങൾ ഉണ്ടാക്കുന്നു. അമിതമായോ ദീർഘനേരമോ വ്യായാമം ചെയ്യരുത്.
അണ്ഡോൽപാദനചക്രം ട്രാക്ക് ചെയ്യുക
അണ്ഡോത്പാദന സമയത്താണ് പ്രത്യുത്പാദനക്ഷമത ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത്. അതിനാൽ, ഗർഭിണിയാകാനുള്ള സാധ്യത വർധിപ്പിക്കുന്നതിന് ശരീരം എപ്പോഴാണ് അണ്ഡോൽപാദനം നടത്തുന്നതെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ഓവുലേഷൻ ട്രാക്കിംഗ് കിറ്റ് വഴി ചക്രം നിരീക്ഷിക്കുന്നതിലൂടെ, ഒരാൾക്ക് അണ്ഡോൽപാദനം ട്രാക്ക് ചെയ്യാൻ കഴിയും.