മൂക്കിൽനിന്നു രക്തം; കാരണങ്ങൾ പലത്, നേസൽ സ്പ്രേ പരിഹാരമോ?
ചോദ്യം : എന്റെ മകന് 15 വയസ്സായി. കുറച്ചു നാളുകളായി ഇടയ്ക്കിടെ മൂക്കിൽ നിന്നു രക്തം വരുന്നു. എന്താണ് ഇതിനു കാരണം? എന്തെങ്കിലും ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണോ ഇത്? രക്തം വരുന്ന സമയത്ത് രക്തസമ്മർദം കൂടുതലായിട്ടാണു കാണുന്നത്. ഉത്തരം : അറുപതു ശതമാനം ആളുകളിലും ജീവിതത്തിൽ ഒരിക്കലെങ്കിലും മൂക്കിൽ നിന്നു

ചോദ്യം : എന്റെ മകന് 15 വയസ്സായി. കുറച്ചു നാളുകളായി ഇടയ്ക്കിടെ മൂക്കിൽ നിന്നു രക്തം വരുന്നു. എന്താണ് ഇതിനു കാരണം? എന്തെങ്കിലും ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണോ ഇത്? രക്തം വരുന്ന സമയത്ത് രക്തസമ്മർദം കൂടുതലായിട്ടാണു കാണുന്നത്.
ഉത്തരം : അറുപതു ശതമാനം ആളുകളിലും ജീവിതത്തിൽ ഒരിക്കലെങ്കിലും മൂക്കിൽ നിന്നു രക്തം വന്നിട്ടുണ്ടാകും. 95-99% അവസര ങ്ങളിലും ഇത് ഗുരുതരമായ രോഗങ്ങൾ കൊണ്ടല്ല വരുന്നത്. ഈ പ്രശ്നം കൂടുതലായി കാണുന്നത് 15 വയസ്സിനോടടുത്ത പ്രായത്തിലും 50 വയസ്സിനുശേഷവുമാണ്. കുട്ടികളിൽ മൂക്കിൽ നിന്നു രക്തം വരുന്ന ഈ അവസ്ഥ പ്രായമാകുമ്പോൾ മാറിക്കൊള്ളും. പലപ്പോഴും ഇതിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സാധിക്കാറില്ലെങ്കിലും മൂക്കിനുള്ളിൽ വിരൽ കടത്തുന്ന സ്വഭാവം ഉള്ളവർക്കാണ് കൂടുതലായി വരാറുള്ളത്. പ്രത്യേകിച്ചും മൂക്കിന്റെ പാലത്തിനു വളവ് ഉള്ളവർക്ക് മൂക്കു പെട്ടെന്ന് ഉണങ്ങി മൂക്കിലെ സ്രവം കട്ടിയായി അവിടെ അടിഞ്ഞുകൂടി അസ്വസ്ഥത അനുഭവപ്പെടുകയും വിരലുകൾകൊണ്ട് അതു നീക്കം ചെയ്യാൻ ശ്രമിക്കുമ്പോൾ മുറിവ് ഉണ്ടാവുകയും രക്തം വരികയും ചെയ്യും. അന്തരീക്ഷത്തിൽ ഈർപ്പം കുറവുള്ള ശൈത്യകാലത്ത് ഇതു കൂടുതലായി കാണും. കുട്ടികളിലെ മറ്റൊരു പ്രശ്‌നം മൂക്കിനുള്ളിൽ അന്യ
വസ്തുക്കൾ കടത്തുന്നതാണ്. തുടർച്ചയായി അലർജി ഉള്ളവരിലും മൂക്കിൽ അണുബാധയുണ്ടാകുന്നതും രക്തവാർച്ചയ്ക്കിടയാക്കും. 99% അവസരങ്ങളിലും മൂക്കിന്റെ പാലത്തിന്റെ മുൻഭാഗത്തു നിന്നാണ് രക്തവാർച്ച ഉണ്ടാകാറുള്ളത്. ഭൂരിപക്ഷം അവസരങ്ങളിലും പാലത്തിന്റെ ഇരുവശങ്ങളിലുമായി രണ്ടു വിരലുകൾ കൊണ്ട് 10-15 മിനിറ്റ് തുടർച്ചയായി അമർത്തിപ്പിടിച്ചാൽ രക്തം വരുന്നതു നിലയ്ക്കും. മൂക്കിനുള്ളിലെ കാൻസർ കൊണ്ടും ബ്ലീഡിങ് വരാമെങ്കിലും ഇത് അപൂർവവും വലിയ അളവിലുള്ളതുമായിരിക്കും. 2 വയസ്സിൽ താഴെയുള്ള കുട്ടികളിൽ സാധാരണയായി മൂക്കിൽ നിന്നു രക്തം വരുന്ന അവസ്ഥ ഉണ്ടാകാറില്ല.
മുതിർന്ന ആളുകളിൽ മറ്റ് പല കാരണങ്ങൾ കൊണ്ടും രക്തം വരാം. അനിയന്ത്രിതമായ പ്രമേഹം, അമിത രക്തസമ്മർദം, തുടർച്ചയായി ഉണ്ടാകുന്ന അണുബാധ, രക്തത്തിന്റെ കട്ടി കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന അസ്പിരിനും വാർഫാറിനും പോലുള്ള മരുന്നുകൾ ഇവയൊക്കെ മുതിർന്നവരിലെ കാരണങ്ങളാണ്. അമിത രക്തസമ്മർദം കൊണ്ടു മാത്രം മൂക്കിലെ രക്തവാർച്ച ഉണ്ടാകാറില്ലെങ്കിലും രക്തം വരുമ്പോൾ പ്രഷർ കൂടുതലാണെങ്കിൽ രക്തവാർച്ച നിയന്ത്രിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാക്കും. ഗുരുതരമായ കരൾ- വൃക്ക രോഗങ്ങൾ, അമിത മദ്യപാനം, രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവു കുറയുന്ന അവസ്ഥ, രക്തധമനികൾക്കുണ്ടാകുന്ന വികലതകൾ ഇവയും മുതിർന്നവരിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
മൂക്കിൽ വിരലിടുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് നിയന്ത്രിക്കുകയും നഖങ്ങൾ എപ്പോഴും വെട്ടി നിർത്തുകയും ചെയ്യുക. എപ്പോഴും മൂക്ക് ഉണങ്ങുന്ന അവസ്ഥയുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ടു നേസൽ സ്പ്രേകൾ ഉപയോഗിക്കണം. രക്തം വരുന്ന സമയത്ത് പാലത്തിൽ അമർത്തിപ്പിടിക്കുന്നതും മൂക്കിനു മുകളിൽ ഐസ് വയ്ക്കുന്നതും രക്തം പെട്ടെന്നു നിർത്തുന്നതിനു സഹായിക്കും. താങ്കളുടെ മകനു ഗുരുതരമായ രോഗമൊന്നും ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാകുന്ന സ്ഥിതിക്ക് ഒരു ഇഎൻടി സ്പെഷലിസ്റ്റിനെ നേരിൽ കണ്ട് അഭിപ്രായം തേടണം.
(ലേഖകൻ കോട്ടയം ജനറൽ ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ കൺസൽറ്റന്റാണ്)