Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവത്വം നിലനിർത്താൻ ‘യോഗമുദ്രാസനം’

yoga പ്രതീകാത്മക ചിത്രം

ആർത്തവക്രമക്കേടുകൾ മാറുന്നതിനും സുഖപ്രസവത്തിനും, ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ആസനമാണ് ‘യോഗമുദ്ര’.

ചെയ്യുന്ന വിധം
ഇരു കാലുകളും നീട്ടി നിവർന്നിരിക്കുക. അതോടൊപ്പം വലതു കാൽ മടക്കി ഇടത്തെ തുടയുടെ മുകളിലും ഇടതുകാൽ മടക്കി വലത്ത തുടയുടെ മുകളിലും കയറ്റി വയ്ക്കുക. ഇനി ഇരു കൈകളും പുറകിലേക്കു കൊണ്ടുവന്നു വലത്തെ കൈയുടെ കുഴയിൽ ഇടതുകൈ കൊണ്ടു പിടിക്കുക. ഈ നിലയിൽ നട്ടെല്ലു നിവർന്നിരുന്ന് ദീർഘമായി ശ്വാസം എടുക്കുകയും ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുവാൻ ശ്രമിക്കുകയും ചെയ്യുക. വീണ്ടും ശ്വാസം എടുത്തുകൊണ്ടു നിവരുകയും വിട്ടുകൊണ്ടു താഴുകയും ചെയ്യുക. ഇതേപോലെ മൂന്നോ നാലോ തവണകൾ കൂടി ആവർത്തിക്കുക. ഇതേ പോലെ കാലുകൾ തിരിച്ചുവച്ചും ചെയ്യേണ്ടതാണ്.